വൈലത്തൂർ തങ്ങൾ vailathur thangal faizal manjeri
Автор: Faizal manjeri
Загружено: 2024-04-18
Просмотров: 4091
Описание:
വൈലത്തൂർ തങ്ങൾ vailathur thangal faizal manjeri
#vailathurthangal #apusthad
#maqamcharithram #Faizalmanjeri #Faisalmanjeri #ziyarahvlog #Malayalamvlog #travelvideos #entertainment #yoosufuljeelani #cmmadavoor
മഹാനായ യൂസുഫുൽ ജീലാനി വൈലത്തൂർ തങ്ങളെ സിയാറത്ത് ചെയ്യാനാണ് ഇന്ന് ഉദ്ധേശിക്കുന്നത്.
ഞാൻ യാത്രയാരംഭിച്ചു.
മലപ്പുറം ജില്ലയിലെ പൊൻമുണ്ടം പഞ്ചായത്തിലെ വൈലത്തൂർ നഴ്സറിപ്പടിയിലാണ് വൈലത്തൂർ തങ്ങളുടെ മഖാമുള്ളത്.
മഞ്ചേരിയിൽ നിന്നും 34 km ആണ് വൈലത്തൂരിലേക്കുള്ളത്.
മഹാനായ സി എം വലിയുള്ളാഹിക്ക് 18 വർഷം ഖിദ്മത്തെടുത്ത മഹാനാണ് സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ.
ഈ അടുത്ത കാലത്ത് വഫാത്തായ മഹാനായതിനാൽ പല പ്രാവശ്യം എനിക്ക് നേരിട്ട് ദർശിക്കാനായിട്ടുണ്ട്.
ഇതാണ് മഖാമിലേക്കുള്ള കവാടം.
കവാടത്തിലൂടെ അൽപം നടന്നാൽ മതി മഖാമിലെത്താൻ.
വളരെ അദ്ധ്യാധുനിക രീതിയിൽ പണിത് വെച്ചിരിക്കുകയാണ് മഖാം.
ഞാൻ അകത്തേക്ക് പ്രവേശിച്ചു.
അകം വിശാലമാണ്.
ചുമരുകളിൽ യാസീനും മറ്റു ദിക്റുകളും ഘടിപ്പിച്ചിരിച്ചിരിക്കുന്നു.
മഖാമിൻ്റെ ഒരു മൂലയിൽ കുണ്ടൂരിലേത് പോലെ പഴക്കുല തൂക്കിയിട്ടിരിക്കുന്നത് കണ്ടു.
ബറകത്തിനെന്നോണം ഞാനും അതിൽ നിന്ന് ഒന്നുരണ്ട് എണ്ണം ഭക്ഷിച്ചു.
1946 ലാണ് മഹാനായ വൈലത്തൂർ തങ്ങൾ ജനിക്കുന്നത്.
താനൂര്‍ ജുമുഅ മസ്ജിദില്‍ അന്ത്യവിശ്രമം കൊള്ളുന്ന കോയഞ്ഞിക്കോയ തങ്ങളാണ് പിതാവ്.
തിരൂര്‍ പുത്തന്‍തെരു ആഇശാ ബീവിയാണ് മതാവ്.
വൈലത്തൂർ തങ്ങളുടെ പരമ്പര ഖുതുബുൽ അഖ്താബ് ശൈഖ് അബ്ദുൽ ഖാദിരിൽ ജീലാനിയിലേക്കാണ് ചെന്നെത്തുന്നത്.
വലിയ പണ്ഡിതനും ആബിദുമായിരുന്നു വൈലത്തൂർ തങ്ങൾ.
തവനൂര്‍ മമ്മാലിക്കുട്ടി മുസ്‌ലിയാര്‍, പൂക്കയില്‍ കുഞ്ഞയമു മുസ്‌ലിയാര്‍, പട്ടര്‍കുളം കുഞ്ഞാലി മുസ്‌ലിയാര്‍, അയനിക്കര ഹാജി മുഹമ്മദ് മുസ്‌ലിയാർ എന്നിവരാണ് തങ്ങളുടെ പ്രധാന ഉസ്താദുമാര്‍.
ദുനിയാവിനെയും ഐഹിക സുഖങ്ങളെയും വെറുത്ത വൈലത്തൂർ തങ്ങൾ സാത്വികരായ ഔലിയാക്കളുടെ നിയന്ത്രണത്തിലാണ് ജീവിച്ചത്.
സി.എം വലിയുല്ലാഹി മടവൂര്‍, വേങ്ങര കോയപ്പാപ്പ, വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാര്‍, ചെറിയമുണ്ടം കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍, തണ്ണീര്‍ക്കോട് ചീയാമു മുസ്‌ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരാണ് വൈലത്തൂർ തങളുടെ ആതമീയ ഗുരുക്കൻമാർ.
രണ്ടാം സിഎം എന്നാണ് വൈലത്തൂർ തങ്ങൾ അറിയപ്പെട്ടിരുന്നത്.
വഫാത്താകുന്നതിന് മുമ്പേ എല്ലാം വൈലത്തൂർ തങ്ങളെ ഏൽപ്പിച്ചിരുന്നു സി എം വലിയുള്ളാഹി [ഖസി].
പണവും പത്രാസും രാജകീയ ജീവിതവും എല്ലാം ലഭിക്കുമായിരുന്നിട്ടും വളരെ ലാളിത്യത്തോടെയായിരുന്നു തങ്ങൾ ജീവിച്ചിരുന്നത്.
പരിപാടികൾക്ക് ക്ഷണിക്കപ്പെട്ടാൽ പലപ്പോഴും വണ്ടിക്കൂലി വാങ്ങാറുണ്ടായിരുന്നില്ല.
നിർബന്ധിച്ചാൽ വൈലത്തൂർ യൂസുഫിന് അതിൻ്റെ ആവശ്യമില്ല എന്ന രസകരമായ മറുപടിയാണ് ലഭിക്കുക.
മഹാനായ സി എം വലിയുള്ളാഹിയെ പോലെ എപി ഉസ്താദിനും സുന്നി പ്രസ്ഥാനത്തിനും എന്നും താങ്ങും തണലും ആയിരുന്നു വൈലത്തൂർ തങ്ങൾ.
1989 ലെ സമസ്തയിലെ പിളർപ്പിൻ്റെ സമയത്ത് പ്രസ്ഥാനത്തിനൊപ്പം നിന്ന് കരുത്തേകി.
നിരവധി കറാമത്തിനുടമയാണ് വൈലത്തൂർ തങ്ങൾ.
വഫാത്തിന് മുമ്പും ശേഷവും ഏത് പ്രശ്നവും ആ സവിദത്തിൽ പോയി പറഞ്ഞാൽ ഫലം ഉറപ്പാണ്.
വൈലത്തൂർ തങ്ങളുടെ ആഗ്രഹമായിരുന്നു എപി ഉസ്താദ് വഫാതാകുന്നതിന് മുമ്പ് മരിക്കുക എന്നത്, ഉസ്താദിൻ്റെ നിസ്കാരവും ദുആയും ലഭിക്കാൻ വേണ്ടിയായിരുന്നു അത്.
തങ്ങളുടെ ആഗ്രഹം അള്ളാഹു നിറവേറ്റിക്കൊടുത്തു.
2017ലാണ് വൈലത്തൂർ തങ്ങൾ വഫാത്താകുന്നത്.
ഹിജ്റ വർഷം1438 റബീഉൽ ആഖിൽ 22 ന്.
സാത്വികനായ ആ വലിയ്യിനെ അവസാനമായി ഒരു നോക്കു കാണാൻ പതിനായിരങ്ങളാണ് ഒരു മിച്ച് കൂടിയത്.
മയിത്ത് നമസ്കാരം 11 തവണയായി നടത്തേണ്ടിവന്നു.
അള്ളാഹു തങ്ങളെ ബറക്കത്ത് കൊണ്ട് നമ്മെ വിജയിപ്പിക്കട്ടെ ആമീൻ
faizal manjeri YouTube channel
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: