ജലജ കുമാരി ചേച്ചി ഇനി നടക്കും.. അവർ ആഗ്രഹിച്ച വണ്ടിയും അവർക്ക് സ്വന്തമാകും 🙏 ഏവർക്കും നല്ലത് വരട്ടെ
Автор: Tony Achayans Gold Kottayam
Загружено: 2024-10-25
Просмотров: 35869
Описание:
സാധിക്കുമെങ്കിൽ മാത്രം പാവങ്ങൾക്ക് വാഗ്ദാനം നൽകുക, ദയവു ചെയ്ത് അവരെ പറഞ്ഞു പറ്റിക്കരുത് 🙏🙏
ഇന്ന് ഞാൻ എത്തിയിരിയ്ക്കുന്നത് വർക്കല എന്ന സ്ഥലത്തെ ഒരു കുടുംബത്തെ കാണാനാണ്.. പോളിയോ ബാധിച്ച് ഒരു കാലിന് വൈകല്യം ബാധിച്ച ജലജ കുമാരി എന്ന ചേച്ചിയെയും അസുഖബാധിതനായ അവരുടെ ഭർത്താവിന്റെയും അവസ്ഥ അറിഞ്ഞാണ് ഞാൻ എത്തിയത്..
വളരെ നിഷ്കളങ്കമായി സംസാരിക്കുന്ന ഒരു പാവം സ്ത്രീ.. അവരെ ആരോ ഫോൺ വിളിച്ചു പറ്റിച്ചിരിക്കുന്നു..
വയ്യാത്ത ഭര്ത്താവിന് ജോലി ചെയ്യാൻ പോലും പറ്റാത്ത സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു ചർക്കയിൽ ജോലി ചെയ്ത് മാസം കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്.. വയ്യാത്ത കാലുമായി 4ബസുകൾ മാറിക്കയറിയാണ് നൂൽ കച്ചവടം ചെയ്യാൻ കൊണ്ട് കൊടുത്തിരുന്നത്..
ഈ സാഹചര്യത്തിൽ അവർക്ക് നടക്കാൻ സഹായിക്കുന്ന തരത്തിലെ പ്രത്യേക ചെരുപ്പ് പഴകി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാകുന്നു.. 12000രൂപയോളം ഇതിന് മാത്രം വേണ്ടി വരുന്നതിനാൽ ഇവർക്ക് അത് നന്നാകാൻ സാധിച്ചിരുന്നില്ല...
ഈ സാഹചര്യത്തിൽ ഈ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ട ഒരു വ്യക്തി വാഹനം വാങ്ങിത്തരാം, ചെരുപ്പ് നന്നാക്കി തരാം എന്നൊക്കെ പറഞ്ഞു വാഗ്ദാനം നൽകി പറ്റിക്കുന്നു.
ഇതിന് വേണ്ടി കൊടുത്ത അഡ്വാൻസ് പണം പോലും പോകും എന്നതിലുപരി അവർക്കുണ്ടായ മാനസിക വിഷമം ഒരുപാടായിരുന്നു..
പൊട്ടിപൊളിഞ്ഞ വീട്ടിൽ ആരെയും ദ്രോഹിക്കാതെ ജീവിതത്തോട് പോരാടി ജീവിക്കുന്ന ഈ കുടുംബത്തെ സഹായിക്കണ്ട ഉത്തരവാദിത്വം നമുക്കില്ലേ..
അവരുടെ ആഗ്രഹം പോലെ അവർ അഡ്വാൻസ് നൽകിയ വണ്ടിയും അവരുടെ ചെരുപ്പും അവർക്ക് വാങ്ങി നൽകിയാണ് വർക്കലയിൽ നിന്നും മടങ്ങിയത്...
ആരുടേയും മനസ് വേദനിപ്പിക്കാതെ ഇരിക്കുക.. സാധിക്കുമെങ്കിൽ മാത്രം വാഗ്ദാനങ്ങൾ നൽകുക..
സ്വന്തം
Tony Achayans Gold Kottayam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: