മലമുകളിലെ 160കടുംബങ്ങൾക്ക് ഇനി എക്കാലവും സൗജന്യ കുടിവെള്ളം 🙏
Автор: Tony Achayans Gold Kottayam
Загружено: 2024-04-26
Просмотров: 91882
Описание:
" കുടിവെള്ളം ഇല്ലാതെ 160കുടുംബങ്ങൾ കഷ്ടപ്പെടുകയാണ്, പിഞ്ചു കുഞ്ഞുങ്ങൾ വരെ കലക്കവെള്ളം ആണ് കുടിക്കുന്നത്, കയറി ഇറങ്ങാൻ ഇനി ഇടമില്ല, എല്ലാവരും ഞങ്ങളെ ഒഴിവാക്കുകയാണ് അച്ചായന് ഞങ്ങളെ സഹായിക്കാമോ... "
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിലെ ജനങ്ങൾ എനിക്കയച്ച മെസ്സേജ് ആണ്.
ഈ കൊടും വേനലിൽ കുടിവെള്ളം പോലും ലഭിക്കാതെ 160കുടുംബങ്ങൾ, ജല നിധി പദ്ധതി വഴി ലഭിച്ചു കൊണ്ടിരുന്ന കുടിവെള്ള പദ്ധതി ചെളിയും മറ്റും കയറി ഉപയോഗ ശൂന്യമായി മാറുകയായിരുന്നു..
1 ലക്ഷത്തിൽ അധികം രൂപ ചിലവാകുന്നതിനാൽ അവിടുത്തെ സാധാരണ ജനങ്ങളെ കൊണ്ട് ഇത് നന്നാക്കാൻ സാധിച്ചില്ല.. തുടർന്ന് പല അധികാരികളെയും ബന്ധപ്പെട്ടപ്പോൾ ഇതിനൊരു പരിഹാരം കാണാൻ ഇവർക്ക് സാധിച്ചില്ല..
160കുടുംബങ്ങളെപ്പറ്റി ഓർത്തപ്പോൾ എത്ര പണം ചിലവാക്കിയും അവർക്ക് കുടിവെള്ളം ലഭ്യമാക്കണം എന്നതായിരുന്നു എന്റെ ചിന്ത..8ദിവസങ്ങൾ കൊണ്ട് ജനങ്ങൾക്ക് ശുദ്ധമായ വെള്ളം ലഭിക്കാൻ ആവശ്യമായ എല്ലാം ചെയ്തു നൽകി...
നല്ലവരായ ജനങളുടെ സ്നേഹം ഏറ്റു വാങ്ങാനും അവർക്ക് ലഭിച്ച ആദ്യത്തെ ഒരു കുടം വെള്ളം കുടിക്കാനും എനിക്ക് ഭാഗ്യമുണ്ടായി 🙏..
ഇതുപോലെ മനസിന് സംതൃപ്തി നൽകിയ കാര്യം അടുത്തെങ്ങും ഉണ്ടായിട്ടില്ല... നല്ല വെള്ളം ഓരോരുത്തരുടെയും അവകാശമാണ്.. അത് അവർക്ക് ലഭിക്കുക തന്നെ വേണം..
അതിന് വേണ്ടി ജനങളുടെ കൂടെ ഞാൻ എന്നുമുണ്ടാകും 🙏🙏
സ്വന്തം
@TonyAchayansGold
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: