Eesho Thante Ushappal | ഈശോ തന്റെ ഉഷഃപ്പാൽ | Holy Qurbana Song | Sanju Abraham
Автор: Mar Thoma Syriac Liturgical Music
Загружено: 2021-05-01
Просмотров: 11982
Описание:
വി.കുർബാന ജനങ്ങൾക്ക് നൽകുമ്പോൾ ആലപിക്കുന്ന 'ഈശോ തന്റെ ഉഷഃപ്പാൽ' എന്ന മനോഹരമായ ഗീതം ഒരു വ്യത്യസ്ഥ നിറത്തിൽ.
Singer : Sanju Abraham
Keyboard : Alan Raju
Courtesy : • Eesho Thante Ushappal | ഈശോ തന്റെ ഉഷഃപ്പാൽ...
ഈശോ തൻ്റെ ഉഷഃപ്പാൽ ലോകേ വെളിവരുളിയോനേ
നിൻ്റെ ഉഷഃപ്പാൽ എൻ്റെ ഉള്ളിൽ വെളിവരുളണമേ
ഭാഗ്യം ഏറിയ വയറ്റിൽ പൊറുത്ത ബാവായിൻ കതിരേ
എൻ്റെ ഉള്ളിൽ വെളിവു തന്നെൻ പിഴയൊഴിക്കണമേ
മരണ നുകത്തെ തകർത്തു വന്ന ശക്തി-മാ-നേ
ആകൽക്കറുസാ എന്നെ പൂട്ടിയ നുകം തകർക്കണമേ
അപ്പം അസാരം അയ്യായിരത്തിന് വിളമ്പിച്ചവനേ
നിൻ്റെ മേശയിൽ നി-ന്നെൻ വിശപ്പും ദാഹവും തീർക്ക
ക്രോബകൾ സ്രാഫകൾ വാഹനമേറ്റി ആഘോഷിച്ചിടുവോൻ
അത്യുന്നതമാം സിംഹാസനത്തിൽ ആസനസ്ഥനായ്
വില്ലൂസ്സ് ഉടുത്തൊരു പുരുഷന് സമൻപോൽ കർത്തൻഇരുന്നു
അവനെ കണ്ടവൻ ഏശായായും സാക്ഷിക്കുന്നു
അകൃത്യത്തിൽ പിറന്നൊരു മനുജൻ അടിയൻ അകൃത്യമുള്ളോരു
ജനതയിൻ മദ്ധ്യേ ദിനവും ചേർന്നു വസിച്ചീടുന്നു
യാഗപീഠത്തിൻ കനലൊന്നെടുത്തെൻ അധരത്തിൽ വച്ചോൻ
നിൻ അകൃത്യങ്ങൾ മാഞ്ഞിരിക്കുന്നെ-ന്നരുളിച്ചെയ്തു
എരിതീമക്കൾ ആരെ കണ്ടാൽ എരിഞ്ഞീടുമോ
അപ്പം വീഞ്ഞായ് മേശമേൽ അവനെ നാം കാണുന്നു
മിന്നലുടുത്തവർ ആരെ കണ്ടാൽ ഭ്രമിച്ചീടുമോ
മണ്മയർ അവനെ ഭുജിച്ചീടുമ്പോൾ മുഖം ശോഭിക്കും
പട്ടു ധരിച്ച പുരുഷനുമൊപ്പം കുമ്റോ/കൊഹനോ നിന്നു
മാണിക്യങ്ങൾ വിശ്വാസികൾക്കായ് വിഭജിക്കുന്നു
സെഹിയോൻ തെരുവിൽ ഹീനമാം കഴുതമേ-ലേറിയവനേ
നിൻ്റെ വരവിൽ അങ്കികൾ വിരിപ്പാൻ കൃപയരുളണമേ
ശുബഹോ ലൊക്കുമോർ ശുബഹോ ലൊക്കുമോർ
ശുബഹോ ലൊക്കുമോർ ശുബഹോ ലൊക്കുമോർ ആലേഫൽഫീൻ ശുബഹോ ലൊക്കുമോർ
ഹാലേലൂയ്യ ഉ ഹാലേലൂയ്യ ഉ ഹാലേലൂയ്യ ഹാലേലൂയ്യ ഹാലേലൂയ്യ ഉ ശുബഹോ ലൊക്കുമോർ
കുറിയേലായ്സ്സോൻ കുറിയേലായ്സ്സോൻ കുറിയേലായ്സ്സോൻ കുറിയേലായ്സ്സോൻ കുറിയേലായ്സ്സോൻ ക്രിസ്തേലായ്സ്സോൻ
_______________________________
കുമ്റോ - മേൽപ്പട്ടക്കാരൻ
കൊഹനോ - പട്ടക്കാരൻ
ശുബഹോലൊക്കുമോർ - കർത്താവേ നിനക്കു സ്തുതി
ആലേഫൽഫീൻ - ആയിരം പതിനായിരം ആകൽക്കറുസാ - സാത്താൻ
ബാവാ - പിതാവ്
വില്ലൂസ് - മേൽത്തരമായ പട്ട്, സൂര്യപടം
ഭാഗ്യസ്മരണീയനായ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയും 'ഈശോ തന്റെ ഉഷഃപ്പാൽ' എന്ന ഗീതവും
അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് വളരെയധികം പ്രിയപ്പെട്ട ഒരു ഗീതമായിരുന്നു 'ഈശോ തന്റെ ഉഷഃപ്പാൽ' എന്നു തുടങ്ങുന്ന ഗീതം. അദ്ദേഹം വിശുദ്ധ കുർബാന ജനങ്ങൾക്ക് നൽകുമ്പോൾ ഈ ഗീതം ആലപിക്കുന്നത് നമ്മളിൽ പലരും ശ്രദ്ധിച്ചു കാണുമല്ലോ.
സഭാചരിത്രത്തിൽ ഈ ഗീതത്തിനുള്ള പ്രധാന്യം
ശ്രീ. കെ. എൻ. ദാനിയേൽ 1955 - ൽ കോട്ടയം ജില്ലാ കോടതിയിൽ മാർത്തോമ്മാ സഭയ്ക്കെതിരെ കൊടുത്ത അന്യായത്തിൽ ഈ ഗീതവുമായി ബന്ധപ്പെട്ട്, അബ്രഹാം മൽപ്പാൻ ഇത് നീക്കം ചെയ്തതാണെന്നും മറ്റും ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഈ ഗീതമോ അതിലെ വരികളോ അബ്രഹാം മൽപ്പാൻ നീക്കം ചെയ്തിട്ടില്ലെന്നും അത് മാർത്തോമ്മ സഭയുടെ വിശ്വാസത്തിനു എതിരല്ലെന്നും അഭിവന്ദ്യ ഡോ.യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്താ കോടതിയിൽ സമർപ്പിച്ച പത്രികയിൽ നമുക്ക് കാണാവുന്നതാണ്. തുടർന്ന് കേസുകൾ നമ്മുടെ രാജ്യത്തിന്റെ പരമോന്നത കോടതി വരെ പോകുകയും ശ്രീ. കെ. എൻ. ദാനിയേലിന്റെ അന്യായങ്ങൾ എല്ലാം തള്ളി കളയുകയും ചെയ്തതാണ്.
സഭയുടെ ചരിത്രത്തെ നന്നായി മനസ്സിലാക്കുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഈ ഗീതത്തെപ്പറ്റി പ്രസ്തുത കേസിന്റെ വിധി പകർപ്പിന്റെ മലയാള പരിഭാഷയായ 'വിശ്വാസം വിചാരണയിൽ' എന്ന പുസ്തകത്തിന്റെ അവതാരികയിൽ ഇങ്ങനെ പറയുന്നു. "നമ്മുടെ സ്കൂൾ വിദ്യാഭ്യാസ കാലത്ത് പൂലാത്തീനിൽ ശനി, ഞായർ ദിവസങ്ങളിൽ നമ്മുടെ പിതാമഹന്റെ സഹോദരനായ തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്തായോടൊപ്പം ചിലവഴിച്ച സമയങ്ങളും അന്ന് നാം ഹൃദിസ്ഥമാക്കിയ പല ഗീതങ്ങളും ഈ കേസിൽ പരാമർശ വിഷയമായിട്ടുണ്ട്. ഈ ഗീതം യാക്കോബായ തക്സായിൽ നിന്നും എടുത്തതാണെന്നും മറ്റുമുള്ള നിരർത്ഥക വാദങ്ങൾ നമ്മിൽ കൗതുകം ഉണർത്തിയിട്ടുണ്ട് ".
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: