പ്രണയരാഗം | Latest Malayalam Poem | Roy Varakukala Thomas | RDR SYMPHONY
Автор: RDR SYMPHONY
Загружено: 2026-01-15
Просмотров: 62
Описание:
പ്രണയരാഗം.
..........................
എന്നിൽ നീ മീട്ടും ശ്രുതിയിൽ ഞാനൊരു സുന്ദരസ്വപ്നമായ് ഉണരുന്നു
തരളിതമോഹങ്ങൾ തളിരിടുമ്പോളെന്നിൽ മഴവിൽ വർണ്ണങ്ങൾ നിറയുന്നു
ഓംകാരം നിറയും
പ്രണയത്തിൻ തന്ത്രിയിൽ
ജീവൻ്റെ രാഗം മൂളുന്നു
ഞാനൊരു സുന്ദരഗാനമായ് മാറുന്നു
കുങ്കുമം തൊട്ടയെൻ നിറുകിൽ നിൻ ചുംബനപ്പൂക്കൾ മൂടുന്ന നേരം
തരളമാമെൻ പാണികൾ നിന്നെ തരളിതമാമൊരു വല്ലരി പോലെ ചുറ്റുന്നു
നാണം കൂമ്പും ചെമ്പകം പോലെ കൺകൾ ചിമ്മുന്നു താരകം പൂക്കുന്നു
നീയൊരു ഭാവഗായകനാകുന്നു
വസന്തം പൂവിടുമെൻതനുവിൽ നിറയെ പൂക്കൾ വർണ്ണങ്ങൾ വിടർത്തുന്നു
കരലാളനകൾ പൂക്കും പൂക്കളിൽ
അനുരാഗതേൻകണമിറ്റുന്നു
മാലേയം മാഞ്ഞ നെറ്റിയിൽ കുങ്കുമസന്ധ്യകൾ നിറങ്ങൾ ചാർത്തുന്നു
നാമൊരു യുഗ്മഗാനമാകുന്നു
©️റോയി വരകുകാല തോമസ്
16/01/2026
#poem #songwriter #song #malayalam #kavitha #poetry
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: