നനവൂറുമോർമ്മകൾ തെളിയും രാവിൽ | Latest Malayalam Poem | Roy Varakukala Thomas
Автор: RDR SYMPHONY
Загружено: 2026-01-03
Просмотров: 2408
Описание:
നനവൂറുമോർമ്മകൾ തെളിയും രാവിൽ.
.........................................................................
നനവൂറുമോർമ്മകൾ തെളിയും രാവിൽ നിലാവിൻ കുറി തൊട്ടു നീ നിന്നു
നിലാവിൻ കുറി തൊട്ടു നീ നിന്നു
വിമലമാം മുഖകാന്തി മിന്നും നിലാവിൽ മതിലേഖ നാണിച്ചു നിന്നു
നിന്നെ ഒരു നോക്കു കാണാൻ കൊതിച്ചു
ഞാന്നിരുളിലെ നിഴലിൽ ലയിച്ചു
പൗർണ്ണമിത്തിങ്കൾ തെളിയും രാവിൽ കാർമേഘം മുഖബിംബം മറച്ചു
കണ്ണിൽ കരിമഷി ശോകം വരച്ചു
ആത്മാനുരാഗം നിറയും മനസ്സിൽ പഞ്ചബാണൻ മൺചെരാതുകൾ തെളിച്ചു
നിൻ കണ്ണിൽ കാർത്തികദീപങ്ങൾ നിറച്ചു
ഇരുളിൽ ഞാൻ നിഴലായ് തെളിഞ്ഞു
കുളിരല തഴുകും കാറ്റിൻ കൈകൾ നിൻ കുറുനിര തലോടുന്നനേരം
നിൻ നിഴലിലലിയുമെന്നിരുൾ മാഞ്ഞെന്നിൽ
നിൻ രൂപമാകേ
നിലാവായ് മാറി
നിൻ രൂപമാകേ നിലാവായ് മാറി
മതിലേഖ പ്രതിബിംബം വരയ്ക്കും മണ്ണിൽ നിലാവിൻ ഞൊറികൾ തിരയിളകുന്നു
©️റോയി വരകുകാല തോമസ്
04/01/2026
#kavitha #song #songwriter #malayalam #poem #poetry
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: