Athmeeya Geethangal - ആത്മീയ ഗീതങ്ങൾ Song no - 180 - Melilullerushaleme-മേലിലുള്ളെരുശലെമേ കാലമെല്ലാം
Автор: Athmeeya Geethangal - ആത്മീയ ഗീതങ്ങൾ
Загружено: 2021-01-14
Просмотров: 87730
Описание:
മേലിലുള്ളെരുശലെമേ കാലമെല്ലാം കഴിയുന്ന
നാളിലെന്നെ ചേര്‍ക്കണേ നിന്‍ കൈകളില്‍ – നാഥാ
ലളിത കൃപയുടെ വരിഷമനുദിനമനുഭവിപ്പതിനരുളണേ
സഭയാകുമീ പുഷ്പമാം സാധു നൈതലില്‍
നിന്റെ പാലനമല്ലാതെയെന്തീ പൈതലില്‍
ഹാ! കലങ്ങള്‍ക്കിടയില്‍ നീ ആകുലയായ് കിടന്നാലും
നാകനാഥന്‍ കടാക്ഷിക്കും നിന്റെ മേല്‍ – കാന്തന്‍
പ്രേമ രസമതു ഭവതിയുടെ മനമാശുതന്നിലൊഴിക്കവേ
പരമാത്മ ചൈതന്യം ലഭിക്കുന്നാകയാല്‍
നീയും വാനലോകേ പറന്നേറും പ്രാവുപോല്‍
ആയിരമായിരം കോടി വന്‍ ഗോളങ്ങളെ താണ്ടി
പോയിടും നിന്‍ മാര്‍ഗ്ഗമൂഹിക്കാവതോ – കാണും
ഗഗന തലമതു മനുജ ഗണനയുമതിശയിച്ചുയരും വിധൌ
തവ ഭാഗ്യ മഹിമയെ വാഴ്ത്താനാവിതോ
സൌഖ്യം ലേശമെങ്കിലുമുരയ്പ്പാന്‍ നാവിതോ
ഹാ മണവറയ്ക്കടുത്ത് നീയണയും സമയത്തു
ശ്രീ മഹാ രാജ്ഞിയെ നിന്നെ കാണുവാന്‍
സ്വര്‍ഗ്ഗ കാമിനീ ഗണമമിത കുതുകമോടാദരാലരികെ വരും
തവ കൈകളെ കാന്തന്‍ പിടിക്കും മോദവാന്‍
നിത്യ സ് നേഹ ഭവനത്തിനുള്ളില്‍ പൂകുവാന്‍
സത്യമാതാവായെനിക്കിങ്ങുത്തമേ നീ മാത്രമല്ലോ
നിത്യനേശുക്രിസ്തുരാജനെന്നുമേ-സർവ്വ
ദു:ഖവും നിജതൃക്കടാക്ഷമതൊന്നു കൊകലത്തകറ്റിടു-
മുൾക്കനിവേറും പിതാവാണിന്നുമേ-മമ
സ്വർഗ്ഗപിതാവിന്‍റെ നാമം ധന്യമേ;
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: