Ezhu sundara | Tribute to Vayalar | Devarajan
Автор: SwaraRaagaGanga
Загружено: 2023-10-21
Просмотров: 1447
Описание:
On the 48th death anniversary of the great Malayalam lyricist Vayalar Rama Varma, SRG brings to you a sweet melody penned by him for the hit movie Ashwamedham
Song credits:
Singer: Suja A N
Audio mixing & Mastering: Ram Music Studios
Video editing: Ram Music Studios
Description: Suja A N
Original credits:
Movie: Ashwamedham(1967)
Lyrics: Vayalar Rama Varma
Music: G Devarajan
Singer: P. Susheela
സിനിമയെ സംബന്ധിച്ചിടത്തോളം , ആയിരത്തിത്തൊളളായിരത്തി അറുപതുകൾ , കഥാമൂല്യവും കലാമൂല്യവുമുള്ള കുടുംബചിത്രങ്ങളും സാമൂഹ്യ പ്രസക്തിയുള്ള നല്ല സന്ദേശ ചിത്രങ്ങളും കൊണ്ട് സമ്പന്നമായിരുന്നു.
എ.വിൻസന്റ് സംവിധാനം ചെയ്ത് 1967 ൽ റിലീസായ അശ്വമേധം എന്ന ചിത്രം അത്തരത്തിൽ മികച്ചൊരു സാമൂഹ്യ പ്രസക്തിയുള്ള, സിനിമയായിരുന്നു. കുഷ്ഠരോഗത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെട്ട നിർഭാഗ്യവാന്മാരുടെ കഥയാണ് അതു പറയുന്നത്. തോപ്പിൽ ഭാസി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി , വയലാർ, ദേവരാജൻ എന്നിവർ സംഗീത വിഭാഗവും കൈകാര്യം ചെയ്തപ്പോൾ , സത്യൻ, ഷീല, പ്രേംനസീർ, മധു, സുകുമാരി തുടങ്ങിയവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു. യേശുദാസ് , പി. സുശീല, ബി.വസന്ത എന്നിവർ പാടിയ ഇതിലെ അഞ്ചു ഗാനങ്ങളും ഏറെ പ്രസിദ്ധങ്ങളായി. ഏഴു സുന്ദര രാത്രികൾ ...... എന്ന പി.സുശീല പാടിയ ഗാനമാണ് സ്വരരാഗ ഗംഗ ഇന്ന് അവതരിപ്പിക്കുന്നത്.
ആഗ്രഹിച്ചയാളെത്തന്നെ കുടുംബാംഗങ്ങളുടെ അനുഗ്രഹാശിസ്സോടെ വരനായി ലഭിക്കുന്ന ഒരു യുവതിയുടെ സന്തോഷം എത്രമാത്രമായിരിക്കും! അതും വിവാഹദിനം വളരെ അടുത്തെത്തിയ അവസരത്തിൽ......! ആ ആഹ്ളാദമാണ് ഈ ഗാനത്തിൽ അടങ്ങിയിരികുന്നത്. പ്രണയിക്കുന്ന രണ്ടു യുവഹൃദയങ്ങൾ ഒത്തു ചേരാനൊരുങ്ങുമ്പോൾ ഉളവാകുന്ന സന്തോഷത്തെ വർണ്ണിക്കാൻ ഏറ്റവും മനോഹരങ്ങളായ പദങ്ങളും സങ്കൽപ്പങ്ങളുമാണ് ഗാനത്തിലുടനീളം വയലാർ ഉപയോഗിച്ചിരിക്കുന്നത്. മാനസസരസ്സും മരാളങ്ങളുമെല്ലാം കൈലാസത്തേയും ശിവപാർവ്വതി മാരേയും ഓർമ്മിപ്പിക്കുന്നുവെങ്കിലും, ഇവിടെ മാനസസരസ് എന്നാൽ അവളുടെ മാനസമാകുന്ന സരസ്സെന്നും പറന്നിറങ്ങിയ മരാളകന്യകകൾ അവളുടെ മധുരപ്രതീക്ഷകളെന്നും പാട്ടിന്റെ സന്ദർഭത്തിൽ നിന്നും ഗ്രഹിക്കാം. അവയുടെ മംഗള പത്രത്തിനു പകരമായി , സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും പ്രതീകമായ ഒരു പൂവാണ് അവൾ സമ്മാനിക്കുവാൻ ഉദ്ദേശിക്കുന്നത്.
ദിവാസ്വപ്നങ്ങൾക്ക് ചിറകുകളുണ്ടായിരിക്കുമോ? ഉണ്ടെന്നാണ് കവി സങ്കൽപ്പിക്കുന്നത്. പ്രണയ പ്രതീക്ഷകൾ പൂത്തു നിൽക്കുമ്പോൾ ദിവാസ്വപ്നങ്ങൾ ചിറകു വീശി പറക്കുക തന്നെ ചെയ്യും! ആ വർണ്ണക്കിളി( വസന്തദൂതികൾ )കളോടവൾ സമ്മാനമായി ആവശ്യപ്പെടുന്നത് ഒരു സംഗമ ദീപമാണ്. അവളും അവളുടെ പ്രിയപ്പെട്ടവനും ഒന്നു ചേരുമ്പോൾ അവരുടെ പുതുജീവിതത്തിന് വെളിച്ചമേകാൻ സ്വപ്നങ്ങളും പ്രതീക്ഷകളും കൊളുത്തിയ ദീപം തന്നെയാണ് വേണ്ടതെന്ന കാര്യത്തിൽ കവിയ്ക്കു തീരെ സംശയമില്ല.
വയലാർ, ദേവരാജൻ , പി.സുശീല ടീമിന്റെ ഏറ്റവും സുന്ദര ഗാനങ്ങളെടുത്താൽ അതിൽ ആദ്യത്തെ പത്തിൽ ഈ ഗാനത്തെ ഉൾപ്പെടുത്താവുന്നതാണ്. ദേവരാജന്റെ ഏറ്റവും പ്രിയപ്പെട്ട മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയതാണ് ഈ ഗാനം . "വികാരതരളിത "മായിത്തന്നെ പാടുന്ന പല്ലവി, നായികയുടെ
അഭിലാഷ പൂരിതമായ ഹൃദയത്തുടിപ്പുകളെ ഒപ്പിയെടുക്കുന്നു. "ഈ പൂ ... .ഇത്തിരിപ്പൂ....പകരമീ പൂവു തരാം " എന്ന വരി മരാളങ്ങളേയും കിളികളേയും മാത്രമല്ല, ആരുടെ ഹൃദയത്തേയും മോഹിപ്പിക്കുന്ന തരത്തിലാണ് ദേവരാജൻ ഈണമിട്ടിരിക്കുന്നത്. വയലാർ രാമവർമ്മയുടെ 48-ാം ചരമവാർഷിക ദിനം അടുക്കുന്ന ഈ വേളയിൽ അദ്ദേഹത്തിനുള്ള ആദരാഞ്ജലി കൂടിയാണ് ഈ ഗാനം.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: