Swarga sangalpathin|Vellam| Devarajan|Mullanezhi
Автор: SwaraRaagaGanga
Загружено: 2025-07-05
Просмотров: 3680
Описание:
SwaraRaagaGanga brings to you a sweet romantic melody from the Malayalam movie 'Vellam' released in the year 1985.
Song Credits :
Singer: Hema Mangayil
Audio Mixing and Mastering : Deepak Varma
Video editing : Prasanth A S
Description : Dr Suja AN
Original Credits :
Song: സ്വർഗ്ഗസങ്കല്പത്തിൻ
Movie: വെള്ളം (1985)
Lyrics: Mullanezhi Neelakandan Namboothiri
Music: G Devarajan
Singer: P Susheela
For enquires please contact:
Phone: +916282138748 (Whatsapp Only)
1985 ൽ റിലീസായ വെള്ളം എന്ന ചിത്രം, എൻ എൻ പിഷാരടി അതേ പേരിലെഴുതിയ നോവലിനെ അടിസ്ഥാനമാക്കി എം ടി തിരക്കഥയെഴുതി ഹരിഹരൻ സംവിധാനം ചെയ്ത ബിഗ്ബജറ്റ് സിനിമയായിരുന്നു. സിനിമാനടനായി മാത്രം നാം അറിയുന്ന ദേവൻ ആദ്യമായി നിർമ്മിച്ച ചിത്രം എന്നതിനു പുറമേ, എം.ടി. വാസുദേവൻ നായർ തൻ്റേതല്ലാത്ത കഥയ്ക്ക് തിരക്കഥ എഴുതിയ അപൂർവ്വം സിനിമകളിൽ ഒന്ന് എന്ന പ്രത്യേകതയും ഇതിനുണ്ട്. മെല്ലി ഇറാനിയുടെ ക്യാമറയും സലിൽ ചൗധരിയുടെ പശ്ചാത്തല സംഗീതവും പി.എൻ. മേനോൻ്റെ ഡിസൈനിംഗും ഈ ചിത്രത്തിൻ്റെ മേന്മയിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. പ്രേംനസീർ, മധു എന്നിവർ തുല്യറോളുകൾ കൈകാര്യം ചെയ്യുകയും മത്സരിച്ചഭിനയിക്കുകയും ചെയ്തു. ഇവരെക്കൂടാതെ കെ ആർ വിജയ , ശ്രീവിദ്യ, മേനക, അടൂർ ഭാസി, സുകുമാരി, ആറന്മുള പൊന്നമ്മ, കോട്ടയം ശാന്ത, ബാലൻ കെ നായർ, ബഹദൂർ , സത്താർ തുടങ്ങിയ വൻ താരനിര തന്നെ ഇതിൽ അണിനിരന്നു. മുല്ലനേഴിയുടെ വരികൾക്ക് ദേവരാജൻ ഈണം പകർന്ന് യേശുദാസ്, സുശീല, മാധുരി തുടങ്ങിയവർ പാടി.
ഫ്യൂഡൽ വ്യവസ്ഥയുടെ ന്യൂനതകളും തകർച്ചയും വരച്ചു കാട്ടുന്നതോടൊപ്പം, പുരോഗമനാശയങ്ങളെ ഉൾക്കൊണ്ട പുതുതലമുറയിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്ന ഈ ചിത്രം വളരെ നല്ലൊരു സന്ദേശം നൽകുന്നു. കൂടാതെ, 2018 ലെ പ്രളയത്തിൽ നാം അനുഭവിച്ചറിഞ്ഞ പെരുമഴയും പ്രളയവും അതിൻ്റെ കെടുതികളും അതിജീവനവുമെല്ലാം സാങ്കേതികവിദ്യകൾ വേണ്ടത്ര വളർന്നിട്ടില്ലാത്ത അക്കാലത്തു തന്നെ ഈ സിനിമയിൽ യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നു.
പി. സുശീല പാടിയ "സ്വർഗ്ഗ സങ്കല്പത്തിൻ തേരൊലി കേട്ടെൻ്റെ..... " എന്ന ഈ ഗാനം, ഒരു പൂമൊട്ടു വിരിഞ്ഞു സുഗന്ധം പരത്തുന്ന പോലൊരനുഭവം സമ്മാനിക്കുന്നു. സിനിമയിലെ ഉപനായിക , തൻ്റെ കവിതാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്ന ചെറുപ്പക്കാരനായ സുഹൃത്തിൽ ഒരു കാമുകഭാവം തിരിച്ചറിയുമ്പോൾ എഴുതുന്ന കവിതയാണത്. അവൾ സ്വപ്നത്തിൽ കണ്ട സ്വയംവരദേവൻ, അവളുമായി സൗഹൃദം പുലർത്തുകയും അവളുടെ കവിതാവാസനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നയാൾ തന്നെയെന്നുറപ്പിക്കുമ്പോൾ ഉണ്ടാകുന്ന ആഹ്ളാദമാണ് ഗാനത്തിൽ തുടിക്കുന്നത്. ഇതിൽ ഗാനങ്ങളെഴുതിയ മുല്ലനേഴി (നീലകണ്ഠൻ നമ്പൂതിരി) സിനിമാഗാനരചയിതാവുമാത്രമല്ല, നല്ലൊരു കവിയും അഭിനേതാവും കൂടിയായിരുന്നു. അദ്ദേഹം രചിച്ച മനോഹരഗാനങ്ങളിൽ , കറുകറുത്തൊരു പെണ്ണാണ്, മാനത്ത് താരങ്ങൾ , സുലളിത പദവിന്യാസം, താമരപ്പൂവിലായാലും, അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലിൽ, പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം, എന്നിവ മുതൽ, 2011ൽ ഇന്ത്യൻ റുപ്പിക്കു വേണ്ടിയെഴുതിയ ഈ പുഴയും സന്ധ്യകളും എന്ന ഹിറ്റ് ഗാനം വരെ ഉൾപ്പെടുന്നു. ദേവ സംഗീതജ്ഞനായ ദേവരാജൻ ഗാനത്തിനു നൽകിയ ബേഗഡ രാഗത്തിലധിഷ്ഠിതമായ ഈണം സ്വർഗീയ സൗന്ദര്യം തികഞ്ഞതു തന്നെ! തേനൂറുന്ന സ്വരത്തിൽ സുശീല ഈ ഗാനത്തിന് അതിമധുരം പകർന്നു നൽകിയിരിക്കുന്നു.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: