പൊട്ടി പൊളിഞ്ഞ പ്ലാസ്റ്റിക് ഷെഡിലാണ് ഞങ്ങൾ കഴിയുന്നത്. ഞങ്ങളെ ഒന്ന് കാണാൻ വരാമോ അച്ചായാ 🙏
Автор: Tony Achayans Gold Kottayam
Загружено: 2024-05-21
Просмотров: 82923
Описание:
"അച്ചായാ ചോന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷെഡിൽ വയ്യാത്ത അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം കഴിയുന്ന ഈ 8ക്ലാസുകാരിയെ കാണാൻ വരുമോ "
തമിഴ് നാട് കമ്പം തേനി യിൽ നിന്നും ഒരു കുട്ടി എനിക്കയച്ച മെസ്സേജ് ആണിത്.. കേരളത്തിൽ നിന്നും തമിഴ് നാട്ടിൽ പോയി ഷെഡ് കെട്ടി താമസിക്കുന്ന മലയാളി കുടുംബമോ? അതെ കേൾക്കുമ്പോൾ നമുക്കു അതിശയം തോന്നാം.. പക്ഷെ അവരുടെ അവസ്ഥ അതാണ്..
ഇടുക്കിയിൽ വാടകക്ക് താമസിച്ചിരുന്ന ഈ കുടുംബം അമ്മയുടെ കിഡ്നി അസുഖത്തെ തുടർന്ന് ആകെ തകർന്നു.. അച്ഛൻ അമ്മയ്ക്ക് കിഡ്നി നൽകുകയും തുടർന്ന് അച്ഛൻ അസുഖബാധിതനായി ഡയാലിസിസ് ചെയ്യേണ്ടതായും വന്നു.. അങ്ങനെ വാടക കൊടുക്കാനാകാതെ വന്നപ്പോൾ അവരുടെ സാധനങ്ങൾ വീട്ടുടമസ്ഥൻ പിടിച്ചു വെയ്ക്കുകയും ഗത്യന്തരമില്ലാതെ തമിഴ് നാട് തേനിയിലോട്ട് പോകേണ്ടതായും വന്നു..
തേനിയിലെ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് ഉള്ളതാണ് ഇവർക്ക് ഏക ആശ്രയം..
തമിഴ് നാടിലെ പുറംപോക്ക് ഭൂമിയിൽ 3മക്കളോടൊപ്പം പ്ലാസ്റ്റിക് ഷെഡിൽ ഇവർ കഴിയുന്നു..+12കഴിഞ്ഞ മകളെ തുടർപഠനത്തിന് വിടാൻ സാധിക്കാത്തത് കൊണ്ട് ആ കുട്ടി തുണിക്കടയിൽ ജോലിക്ക് പോകുന്നു, ആ ഏക വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞ് പോകുന്നത്..
ഒരു ആൺകുട്ടിയ്ക്ക് അസുഖമായതിനാൽ മരുന്ന് പോലും വാങ്ങാൻ അവർക്ക് സാധിക്കുന്നില്ലായിരുന്നു.
സ്കൂൾ തുറക്കുന്നതിനാൽ പഠനത്തിനു വേണ്ട സഹായമാണ് അവർ എന്നോട് ആവശ്യപെട്ടത്.. എന്നാലാകുന്ന എല്ലാ വിധ സഹായങ്ങളും നൽകിയാണ് മടങ്ങിയത്.. ഇനിയും വേണ്ട സഹായങ്ങൾ നൽകിയിരിക്കും..
നാം ഒന്ന് ശ്രമിച്ചാൽ ആ കുടുംബം മുന്നോട്ട് വരിക തന്നെ ചെയ്യും..
എല്ലാവർക്കും നന്മ വരട്ടെ
സ്വന്തം
Tony Achayans Gold കോട്ടയം
Aji Mol R
Ac no - 99980111069956
IFSC-FDRL0001121
THODUPUZHA BRANCH
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: