ചൈനയെ നിരീക്ഷിക്കാൻ CIAയുംIBയും നന്ദാദേവിയിൽ നടത്തിയ രഹസ്യ ദൗത്യം|CIA&IB secret mission near china
Автор: Chanakyan
Загружено: 2025-09-17
Просмотров: 13871
Описание:
1960-കളുടെ മധ്യകാലം
വൻ ശക്തികൾ തമ്മിലുള്ള ശീതയുദ്ധം അതിൻറ്റെ എല്ലാ വിധ ഉഗ്രഭാവത്തെയും പൂണ്ട് മൂർദ്ധന്യത്തിൽ നിൽക്കുന്ന സമയം… അമേരിക്കൻ ഐക്യനാടുകളെന്നും സോവിയറ്റ് യൂണിയനെന്നും അറിയപ്പെടുന്ന രണ്ടു ശാക്തിക മഹാരാജ്യങ്ങളുടെ ഇടയിൽ ലോകം ധ്രുവീകരിക്കപ്പെട്ടിരുന്ന വർഷങ്ങൾ ..ഇരു രാഷ്ടങ്ങളും തങ്ങളുടെ സൈനിക ,സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും എതിരാളികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനും സീക്രട്ട് ഓപ്പറേഷനുകൾ വളരെ ഊർജിതമായി നടത്തിയിരുന്ന ഇക്കാലയളവിൽ ഇന്ത്യയുമൊത്ത് അതിവിപുലമായൊരു ചാരദൗത്യത്തിനു അമേരിക്ക പദ്ധതിയിട്ടു . . ദക്ഷിണ ഏഷ്യയിൽ ഹിമാലയത്തിലെ നന്ദദേവി പർവതത്തിൽ നിർവഹിക്കാൻ ഉദ്ദേശിച്ച ഈ സ്പൈ മിഷൻ അമേരിക്കൻ ചാരസംഘടനയായ സെൻട്രൽ ഇൻറ്റലിജൻസ് ഏജൻസിയും , ഇന്ത്യൻ ചാര സംഘടനയായ ഇൻറ്റലിജൻസ് ബ്യൂറോയും ചേർന്നാണ് ആസൂത്രണം ചെയ്തത് ..അക്കാലത്ത് അമേരിക്കയുടെയും ഇന്ത്യയുടെയും പൊതുശത്രുവായിരുന്ന .കമ്മ്യൂണിസ്റ്റ് ചൈനയുടെ ന്യൂക്ലിയർ വെപ്പൺ പ്രൊജെക്ടുകളിൽ ഒരു രഹസ്യ നിരീക്ഷണം നിർവഹിക്കുക എന്നതായിരുന്നു ഈ ദൗത്യത്തിൻറ്റെ ആത്യന്തിക ലക്ഷ്യവും എന്നാൽ, ഉദ്ദേശിച്ച ഫലം കാണാതെ പോയ മേല്പറഞ്ഞ സീക്രട്ട് മിഷൻ വർഷങ്ങൾ പിന്നീടവേ ഇന്ത്യയിൽ ഒരു വൻ വിവാദമായാണ് മാറിയത് ..ഈ പശ്ചാത്തലത്തിൽ അമേരിക്കയും ഇന്ത്യയും ചേർന്ന് നിറവേറ്റിയ പ്രസ്തുത ചാരദൗത്യത്തെ കുറിച്ചാണ് ചാണക്യൻറ്റെ പുതിയ വിഡിയോ ..ഒപ്പം നന്ദദേവി പ്ലൂട്ടോണിയം മിഷൻ എന്ന് കോഡ് നാമമുള്ള ഈ പദ്ധതിയുടെ മറ്റുകാര്യങ്ങളെ പറ്റിയും നമുക്ക് കൂടുതൽ അടുത്തറിയാം
#nandadevi #plutoniumMission#cia #IB mission#nuclear device lost
#indiandefenceforces ‑USA spy mission#coldwar War India
#secret mission#china #nuclear tests#spy device Himalayas
#lost plutonium device
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: