ലോകത്തെവിടെയും ആണവാക്രമണം നടത്താൻ കഴിയുന്ന അരിഹന്ത് ക്ലാസ് ന്യൂക്ലിയർ സബ്മറൈനുകളുടെ കഥ|SSBN ,INDIA
Автор: Chanakyan
Загружено: 2025-10-01
Просмотров: 13272
Описание:
Buy Term Insurance and get up to 15% Discount👇🏻
https://tinyurl.com/39z6ydxh
Buy Health Insurance and get up to 25% Discount👇🏻
https://tinyurl.com/436yrw6f
അത്യധികം സംഭവ ബഹുലമായിരിക്കുന്നതും ,പ്രവചനാതീതമായ മാറ്റങ്ങൾ കൊണ്ട് സമൂലം പരിവർത്തനപ്പെട്ടിരിക്കുന്നതുമായ നിലവിലെ ആഗോള ഭൗമരാഷ്ട്രീയത്തിൽ , ഇന്ത്യയുടെ സ്ഥാനം എന്തെന്ന് കൃത്യമായി നിർവചിക്കുന്നതും ,അതിനു വേണ്ടി നിർണായക പങ്ക് വഹിക്കുന്ന ഒന്നുമാണ് രാജ്യം കൈവരിച്ചിരിക്കുന്ന പ്രതിരോധ സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങൾ എന്ന് നമുക്കറിയാം ,വളരെയധികം അഭിമാനാർഹമായ ഈ നേട്ടങ്ങളുടെ കിരീടത്തിലെ ഏറ്റവും തിളക്കമുള്ള രത്‌നങ്ങളിലൊന്നാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചിരിക്കുന്ന അരിഹന്ത് ക്ലാസ് ആണവ അന്തർവാഹിനികൾ… കരയിൽ നിന്നും ആകാശത്തു നിന്നും വൈരികൾക്ക് നേരെ ആണവായുധം പ്രയോഗിക്കാൻ കഴിവുള്ള രാജ്യങ്ങളുടെ പട്ടികയിൽ വർഷങ്ങൾക്ക് മുൻപ് തന്നെ ഇടംപിടിച്ചിരുന്ന ഇന്ത്യ ,ഈ ഗണത്തിൽ പെടുന്ന അന്തർവാഹിനികളുടെ വരവോടെ കടലിൽ നിന്നു കൂടി അവർക്കെതീരെ ആണവായുധം പ്രയോഗിക്കാനുള്ള ഒരു കഴിവ് നേടി.. വിസ്തൃതവും വിദൂര വുമായ സമുദ്രാഴങ്ങളിൽ നിന്ന്, തങ്ങളുടെ ശത്രുക്കൾക്ക് ഒരു നേരിയ സൂചന പോലും നൽകാതെമേല്പറഞ്ഞവരുടെ ഭൗതിക ലക്ഷ്യങ്ങൾക്ക് മേൽ ആണവായുധം വിക്ഷേപിക്കാനുള്ള ശേഷി ഏതൊരു ആണവ രാജ്യത്തിൻ്റെയും പ്രതിരോധ തന്ത്രങ്ങൾക്ക് നൽകുന്ന ദൃഢതയും ,കൂർമ്മതയും വളരെ വലുതാണ് എന്നിരിക്കെ ഈ കഴിവിലേക്കുള്ള ഇന്ത്യയുടെ ഒരു കവാടമാണ് ഐ.എൻ.എസ് അരിഹന്ത് ശ്രേണിയിലുള്ള പ്രസ്തുത അന്തർവാഹിനികളുടെ പരമ്പര… പതിറ്റാണ്ടുകളുടെ ഗവേഷണത്തിൻ്റെയും അതിനൊത്ത എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിൻ്റെയും ഫലമായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഈ ആണവ അന്തർവാഹിനികൾ, ഇൻഡോ -പസഫിക് മേഖലയിലെ സുരക്ഷാ സമവാക്യങ്ങളെ മൊത്തത്തിൽ മാറ്റിമറിച്ചിരിക്കുകയാണ് എന്നുള്ളതാണ് വസ്തുതയും ,ഈ പശ്ചാത്തലത്തിൽ ഇന്ത്യയെ ലോകത്തിലെ ചുരുക്കം ചില എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിൽ എത്തിച്ച അരിഹന്ത് ക്ലാസ് അന്തർവാഹിനികളെ കുറിച്ചാണ് പുതിയ വിഡിയോ ഒപ്പം ഇവയെ പറ്റിയുള്ള മറ്റു കാര്യങ്ങളും നമുക്ക് കൂടുതലായി മനസിലാക്കാം
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: