WLF 2024 | ഇവളെന്താ ഉറങ്ങിയില്ലേ? സൈബർ കവലയിലെ പച്ചവെളിച്ചമുള്ള സ്ത്രീ |
Автор: WLF | Wayanad Literature Festival
Загружено: 2025-08-20
Просмотров: 646
Описание:
#wlf #wlf2024 #wayanad #litfest #literaturefestival #wayanadlitfest #wayanadliteraturefest #wayanadliteraturefestival #kerala #malayalam #socialmedia #women #cybercrime #morality #moralpolicing
അപരൻ്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടത്തിൻ്റേയും സദാചാര പൊലീസിങ്ങിൻ്റേയും ഓൺലൈൻ പതിപ്പുകൾ ഫെയ്സ് ബുക് അടക്കമുള്ള നവ മാധ്യമങ്ങളിലേക്കും ഇന്ന് കുടിയേറിയിരിക്കുന്നു. സോഷ്യൽ മീഡിയയിലെ വൈകി ഉണർന്നിരിക്കുന്ന പെൺകുട്ടിയെ / സ്ത്രീയെപ്പറ്റിയും ഓൺലൈൻ പുരുഷൻ അവരോട് പുലർത്തുന്ന കാഴ്ചപ്പാടുകളെപ്പറ്റിയും നവമാധ്യമങ്ങളിലെ സ്വകാര്യതയെപ്പറ്റിയും സംവദിക്കുകയാണ് ബിപിൻ ചന്ദ്രൻ മോഡറേറ്ററായ ഈ സെഷനിൽ എൻ ജി നയനതാര, ഡോ.മാളവിക ബിന്നി ,അമ്മു ദീപ, ഡോ.സുനൈന ഷാഹിദ ഇഖ്ബാൽ എന്നിവർ.
ഇവളെന്താ ഉറങ്ങിയില്ലേ? സൈബർ കവലയിലെ പച്ചവെളിച്ചമുള്ള സ്ത്രീ
പാനലിസ്റ്റുകൾ: എൻ. ജി. നയനതാര, ഡോ. മാളവിക ബിന്നി, അമ്മു ദീപ, ഡോ. സുന്യന ശാഹിദ ഇക്ബാൽ | മോഡറേറ്റർ: ബിപിൻ ചന്ദ്രൻ
Are You Still Awake? The Pervasive Men on the Social Media
Panellists: N. G. Nayanathara, Dr. Malavika Binny, Ammu Deepa, Dr. Sunaina Shahida Ikbal | Moderator: Bipin Chandran
എൻ. ജി. നയനതാര
പത്രപ്രവർത്തകയും, എഴുത്തുകാരിയും, ബാലസാഹിത്യകാരിയുമാണ് നയനതാര എൻ.ജി. കേരള സാഹിത്യ അക്കാദമിയിൽ പബ്ലിക്കേഷൻ ഓഫീസറായി പ്രവർത്തിക്കുന്നു.
ഇന്ത്യാ ടുഡേ, ഡെക്കാൻ ക്രോണിക്കിൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളിലേക്ക് ലേഖനങ്ങൾ എഴുതുന്നു. വിവർത്തകയായും കണ്ടന്റ് റൈറ്ററായും പ്രവർത്തിക്കുന്നു.
ഡോ. മാളവിക ബിന്നി
പ്രഗത്ഭയായ ചരിത്രകാരിയും അക്കാദമിക് വിദഗ്ദ്ധയും ഫെമിനിസ്റ്റുമാണ് ഡോ. മാളവിക ബിന്നി. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെ. എൻ. യു.) സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. നിലവിൽ കണ്ണൂർ സർവകലാശാലയിലെ ചരിത്ര വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമാണ്.
കേരളത്തിലും യൂറോപ്പിലുമുള്ള പുരാവസ്തുഗവേഷണം മുതൽ വംശീയ-പുരാവസ്തുപഠനങ്ങൾ വരെയുള്ള വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്നവയാണ് മാളവികയുടെ കൃതികൾ. അക്കാദമിക് മേഖലയ്ക്കപ്പുറം, എഴുത്തുകാരിയും പൊതുചിന്തകയും കൂടിയാണ് മാളവിക ബിന്നി. ദി കോൺവർസേഷൻ, വിമൻസ് വെബ്, ഫെമിനിസം ഇൻ ഇന്ത്യ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഉൾക്കാഴ്ചയുള്ള ലേഖനങ്ങൾ എഴുതുകയും നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
അമ്മു ദീപ
മലയാളത്തിലെ സമകാലിക കവിതാസാഹിത്യത്തിൽ പ്രമുഖയായ എഴുത്തുകാരിയാണ് അമ്മു ദീപ. ആത്മാലേഖ്യങ്ങളുടെ കവിയാണ് അമ്മു ദീപ. മാധവിക്കുട്ടിക്കു ശേഷം എഴുത്തിലെ ‘പെൺവിളയാട്ടം’ അമ്മു ദീപയിൽ കാണുന്ന വായനക്കാരുണ്ട്.
സമൂഹത്തിലെ ആൺ നിയമങ്ങളെ ഭയപ്പെടാതെ സ്ത്രീയുടെ ആഗ്രഹങ്ങളേയും സ്വത്വത്തേയും, സങ്കീർണതകളേയും തുറന്നു പറയുന്ന സത്യസന്ധത, അമ്മുവിന്റെ കവിതകളെ വേറിട്ടു നിർത്തുന്നു. സ്വാതന്ത്ര്യബോധമുള്ള പെൺ കൗമാരവും പിതൃനിയമലംഘനങ്ങളുടെ ബാല്യവും ഭർതൃനിയമലംഘനങ്ങളുടെ വിവാഹാനന്തര ജീവിത അവതരണവും അമ്മുവിന്റെ കവിതകളിൽ പ്രതിഫലിക്കാറുണ്ട്.
നാട്ടുമനുഷ്യരുടേയും നാടൻ ജൈവ പരിസരങ്ങളുടെയും നാട്ടുപ്രേതങ്ങളുടെയും നാട്ടെഴുതുകളുടെയും ശബ്ദതാരാവലി ആകുന്നുണ്ട് അമ്മുവിന്റെ കവിതകൾ.
പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയായ അമ്മു ദീപ കഴിഞ്ഞ പതിനഞ്ചു വർഷത്തോളം മലയാള സാഹിത്യ ലോകത്ത് സജീവമാണ്. കരിങ്കുട്ടി (2019) , ഇരിക്കപ്പൊറുതി (2022) എന്നീ രണ്ടു കവിതാസമാഹാരങ്ങൾ ഡി.സി. ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. സാഹിത്യലോകത്തെ സാന്നിദ്ധ്യത്തിനു പുറമേ, അമ്മു ദീപ സ്കൂൾ അധ്യാപികയും കഴിവുറ്റ ചിത്രകാരിയുമാണ്.
സത്യസന്ധമായ തന്റെ എഴുത്തിലൂടെ അമ്മു ദീപ സമകാലിക മലയാള സാഹിത്യലോകത്തെ അതിപ്രധാനമായ സ്ത്രീ ശബ്ദമായി മാറിക്കഴിഞ്ഞു.
ഡോ. സുനൈന ഷാഹിദ ഇക്ബാൽ
സുനൈന ഷാഹിദ ഇഖ്ബാൽ നിലവിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. ഇതിന് മുൻപ് ഡൽഹിയിലെ ഡോ. ബി.ആർ. അംബേദ്കർ യൂണിവേഴ്സിറ്റിയിലും ഡൽഹി യൂണിവേഴ്സിറ്റിയിലും സൈക്കോളജി അസിസ്റ്റന്റ് പ്രൊഫസറായി അവർ ജോലി ചെയ്തിട്ടുണ്ട്. വിവിധ ദേശീയ, അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള അവർക്ക് നിരവധി ഗവേഷണ പ്രസിദ്ധീകരണങ്ങളും പുസ്തക അധ്യായങ്ങളും ക്ഷണിതാവായുള്ള പ്രഭാഷണങ്ങളും സ്വന്തമായുണ്ട്.
ബിപിൻ ചന്ദ്രൻ
മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമാണ് ബിപിൻ ചന്ദ്രൻ. പല സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കും കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിട്ടുള്ള ഇദ്ദേഹം സിനിമയെക്കുറിച്ചുള്ള ശ്രദ്ധേയമായ പല പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശിയാണ്. മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയായ ഇദ്ദേഹം അധ്യാപനത്തിൽ ബിരുദവും നേടിയിട്ടുണ്ട്.
‘ഡാഡി കൂളി’ ലൂടെയാണ് സിനിമയിൽ സജീവമായത്. ‘ബെസ്റ്റ് ആക്ടർ’, ‘1983’, ‘പാവാട’ എന്നീ സിനിമകളുടെ തിരക്കഥയും സംഭാഷണവും ‘ഡാഡി കൂൾ’, ‘കിംഗ് ലയർ’, ‘സംസാരം ആരോഗ്യത്തിന് ഹാനികരം’, ‘ബഡ്ഡി’ എന്നിവയുടെ സംഭാഷണവും രചിച്ചു. ചലച്ചിത്രലേഖനത്തിനുള്ള സംസ്ഥാന അവാർഡ്, ചലച്ചിത്രഗ്രന്ഥത്തിനുള്ള അല അവാർഡ്, ഇൻഡിവുഡ് ഭാഷാപുരസ്‌കാരം, സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സാഹിത്യപുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ‘ഓർമയുണ്ടോ ഈ മുഖം- മലയാളി മറക്കാത്ത സിനിമാ ഡയലോഗുകൾ’, ‘ഇരട്ടച്ചങ്ക്, മമ്മൂട്ടി: കാഴ്‌ചയും വായനയും’, ‘ബെസ്റ്റ് ആക്ടർ ‘(തിരക്കഥ), ‘കപ്പിത്താന്റെ ഭാര്യ’, ‘മഹാനടൻ’, ‘ചിത്രജീവിതങ്ങൾ’, ‘അർമാദചന്ദ്രൻ’, ‘ചന്ദ്രഹാസം’ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. വിവർത്തനകൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ സർക്കാർ ഹയർ സെക്കൻഡറി വകുപ്പിൽ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു.
Support us: www.wlfwayanad.com/donation/
To engage with us, Like and Subscribe :
www.instagram.com/wlfwayanad
www.facebook.com/WLFwayanad
www.x.com/WLFwayanad
www.youtube/@WLFwayanad
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: