യുവാക്കൾക്ക് വേണ്ടാതാവുന്ന കേരളം | Santhosh George Kulanagara, Sunaina Shahida, Habeeb, Shaji Jacob
Автор: WLF | Wayanad Literature Festival
Загружено: 2025-07-03
Просмотров: 63736
Описание:
#wayanadliteraturefestival #wlf2024 #santhoshgeorgekulangara #sancharam #kerala #sgk #bipinchandran #travel #tourism #wayanad #literature #litfestkol2023 #santhoshgeorgekulangarasancharam #safari #migration #education #employment #economy #lifestyle
യുവാക്കൾക്ക് വേണ്ടാതാവുന്ന കേരളം
പാനലിസ്റ്റുകൾ: സന്തോഷ് ജോർജ് കുളങ്ങര, ഹബീബ് റഹ്മാൻ, സുന്യന ഷാഹിദ ഇക്ബാൽ | മോഡറേറ്റർ: ഡോ. ഷാജി ജേക്കബ്ബ്
The Exodus of the Malayalee Youth
Panelists: Santhosh George Kulanagara, Habeeb, Sunaina Shahida Iqbal | Moderator: Dr. Shaji Jacob
തൊഴിലവസരങ്ങൾക്കും ഉന്നത വിദ്യാഭ്യാസത്തിനുമായി കേരളം വിടുന്ന യുവാക്കളുടെ എണ്ണം വർദ്ധിക്കുകയാണ്. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നിന്നും മറുനാടന്വേഷിച്ചു പുതു തലമുറ പോകുന്നതിൻ്റെ പശ്ചാത്തലം ചർച്ചയ്ക്കെടുക്കുകയാണ് സാംസ്കാരിക നിരീക്ഷകനും വിമർശകനുമായ ഷാജി ജേക്കബ് മോഡറേറ്ററായ സെഷനിൽ പ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര, വിദ്യാർത്ഥി പ്രതിനിധി ഹബീബ് റഹ്മാൻ , അധ്യാപികയും എഴുത്തുകാരിയുമായ സുനൈന ഷാഹിദ ഇഖ്ബാൽ എന്നിവർ.
സന്തോഷ് ജോർജ് കുളങ്ങര:
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സഞ്ചാരി. ലോകം മുഴുവൻ യാത്ര ചെയ്ത് പല പ്രദേശങ്ങളേയും മലയാളികൾക്ക് പരിചയപ്പെടുത്തി. ടെലിവിഷൻ പ്രൊഡ്യൂസർ, ഡയറക്ടർ, എഡിറ്റർ, എഴുത്തുകാരൻ, പ്രസാധകൻ എന്നീ പല നിലകളിലും വിജയകരമായ പ്രവർത്തനം നടത്തി. സഫാരി ടിവിയുടെ സ്ഥാപകനും മാനേജിങ്ങ് എഡിറ്ററും. ലേബർ ഇന്ത്യ എന്ന കുട്ടികളുടെ വിദ്യാഭ്യാസ മാഗസിന്റെ അമരക്കാരൻ. 130 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സഞ്ചാരം എന്ന യാത്രാ ഡോക്യുമെന്ററിയിലൂടെ സഞ്ചരിച്ച രാജ്യങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തി. യാത്രാനുഭവങ്ങൾ പങ്കുവെച്ച് പുസ്തകങ്ങളെഴുതി. ബഹിരാകാശത്തേക്ക് യാത്രക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്നു. രണ്ടായിരത്തി ഇരുപത്തിയൊന്നിൽ കേരള സംസ്ഥാന ആസൂത്രണ ബോർഡിൽ പാർട്ട് ടൈം വിദഗ്ധാംഗമായി നിയമിതനായി .
കേരള സാഹിത്യ അക്കാദമി അവാർഡ്, ഏഷ്യൻ ടെലിവിഷൻ അവാർഡ്, കെ ആർ നാരായണൻ അവാർഡ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഹബീബ് റഹ്മാൻ:
വയനാട് ജില്ലയിലെ വെള്ളമുണ്ട സ്വദേശി. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ( WLF ) സ്റ്റുഡന്റ് മൊബിലൈസേഷൻ കമ്മറ്റി കൺവീനറാണ്.
ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, സേക്രഡ് എച്ച്.എസ്.എസ് ദ്വാരക, തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ പഠനം. ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി.
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മാനന്തവാടി ക്യാമ്പസിൽ ബി.എഡ് പഠനം പൂർത്തിയാക്കി. ഇവിടെ യൂണിയൻ ചെയർമാനായ കാലഘട്ടത്തിൽ ശ്രദ്ധേയമായ ലിറ്ററേച്ചർ ഫെസ്റ്റിവൽ ( Kannur University Teacher Education Centre Mananthavadi Literature Festival : KMLF) സംഘടിപ്പിച്ചു.
സുനൈന ഷാഹിദ ഇഖ്ബാൽ:
സുനൈന ഷാഹിദ ഇഖ്ബാൽ നിലവിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. ഡൽഹിയിലെ ഡോ. ബി.ആർ. അംബേദ്കർ യൂണിവേഴ്സിറ്റിയിലും ഡൽഹി യൂണിവേഴ്സിറ്റിയിലും സൈക്കോളജി അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിട്ടുണ്ട്. ന്യൂ ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്നാണ് സുനൈന എം.ഫിലും പി.എച്ച്.ഡിയും പൂർത്തിയാക്കിയത്.
എഡ്യുക്കേഷണൽ സൈക്കോളജി, ജെൻഡർ സൈക്കോളജി, കൾച്ചറൽ സൈക്കോളജി, പൊളിറ്റിക്കൽ സൈക്കോളജി എന്നീ മേഖലകളിലാണ് അവരുടെ ഗവേഷണങ്ങൾ. വിവിധ ദേശീയ, അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. നിരവധി ഗവേഷണ പ്രസിദ്ധീകരണങ്ങളും പുസ്തക അധ്യായങ്ങളും രചിച്ചു.
യു.എസ്. എംബസി പോർട്ട് ഓഫ് സ്പെയിനും അലുംനി എൻഗേജ്മെന്റ് ഇന്നൊവേഷൻ ഫണ്ടും (AEIF) വാഷിംഗ്ടൺ ഡി.സി.യും സ്പോൺസർ ചെയ്ത, GPS വിമൻ ആൻഡ് ഗേൾസ് "എമ്പോവുമൺ" ഉച്ചകോടിക്ക് മാനസികാരോഗ്യ പിന്തുണ നൽകുന്നതിനുള്ള ഒരു റിസോഴ്സ് പേഴ്സണായി സുനൈന പ്രവർത്തിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള പാഠ്യപദ്ധതി ചട്ടക്കൂട് സമിതിയുടെ (KCF, 2022), ഫോക്കസ് ഗ്രൂപ്പിൽ പെഡഗോഗി വിദഗ്ദ്ധയായും അവർ സേവനമനുഷ്ഠിച്ചു.
ഷാജി ജേക്കബ് :
മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായ ഡോ. ഷാജി ജേക്കബ്, എഴുത്തുകാരൻ, സാഹിത്യ-സാംസ്കാരിക നിരൂപകൻ, മാധ്യമവിമർശകൻ എന്നീ നിലകളിൽ കേരളത്തിൽ പ്രശസ്തനാണ് . ഫിക്ഷൻ , സാഹിത്യനിരൂപണം, സാംസ്കാരികപഠനം, മാധ്യമ പഠനം എന്നിവയാണ് അധ്യാപകനായ ഇദ്ദേഹത്തിന്റെ മേഖലകൾ. ലേഖനങ്ങൾ, സാങ്കേതിക വിലയിരുത്തലുകൾ, പുസ്‌തക പരിചയങ്ങൾ എന്നിവയിലൂടെ അദ്ദേഹം മലയാളത്തിൽ വിമർശനാത്മക ചിന്താവിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.
യുവാക്കൾക്ക് വേണ്ടാതാവുന്ന കേരളം | Santhosh George Kulanagara, Sunaina Shahida, Habeeb, Shaji Jacob
Support us: www.wlfwayanad.com/donation/
To engage with us, Like and Subscribe :
www.instagram.com/wlfwayanad
www.facebook.com/WLFwayanad
www.x.com/WLFwayanad
www.youtube/@WLFwayanad
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: