Tribute to M.G.Radhakrishnan
Автор: Punarjani
Загружено: 2022-06-30
Просмотров: 2282
Описание:
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീത സംവിധായകനായ എം ജി രാധാകൃഷ്‌ണൻ നമ്മോടു വിടപറഞ്ഞിട്ടു 12 വര്ഷം പിന്നിടുന്നു. രാധാകൃഷ്ണ സംഗീതത്തിന് തിരിച്ചറിയാൻ കഴിയുന്ന ഒരു വ്യക്തിത്വമുണ്ട് , ക്ലാസിക്കൽ സംഗീതത്തിന്റെ വശ്യതയും, നമ്മുടെ നാടോടിപ്പാട്ടുകളുടെ സ്വാഭാവിക ചാരുതയും അതിൽ സാമാന്യയിപ്പിച്ചിരിക്കുന്നു.
ആകാശവാണിയിലൂടെ ലളിതഗാനങ്ങൾ മലയാളികളുടെ മനസ്സിലേക്ക് തേൻ തുള്ളിയായി നൽകികൊണ്ട് രണ്ടു പതിറ്റാണ്ടോളം ലളിത ഗാനമെന്ന സംഗീത ശാഖക്ക് കരുത്തേകി അദ്ദേഹം. ആ സംഗീതം കേൾക്കുകയായിരുന്നില്ല അനുഭവിക്കുകയായിരുന്നു, ആ സംഗീതം കേട്ട് എത്ര പേര് പ്രണയിച്ചിട്ടുണ്ടാകും, എത്രപേർ കരഞ്ഞിട്ടുണ്ടാകും, എത്ര പേര് ഭക്തിയുടെ കൊടുമുടി കയറിയിട്ടുണ്ടാകും. കേട്ട് പതിവാക്കിയ, ഇപ്പോഴും ഒരേ രുചിയിൽ കേട്ടുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ മാസ്മരിക സംഗീതം, ഒരിക്കൽ കൂടി നിങ്ങൾക്കായി സമർപ്പിക്കട്ടെ.
"പുനർജനി" എന്നപേരിൽ അദ്ദേഹത്തിന്റെ പ്രശസ്തങ്ങളായ ലളിതഗാനങ്ങൾ കോർത്തിണക്കി, നിങ്ങൾക്കായി , പുതിയ തലമുറയിലെ പ്രശസ്തരായ പാട്ടുകാർ അതിന്ടെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ ഭാവസാന്ദ്രമായി ആലപിച്ചു നിങ്ങളിലേക്കെത്തിക്കുന്നു. കാത്തിരിക്കൂ ...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: