ആഹാരവുമായി ബന്ധപ്പെട്ട കവിതകൾ | Food Song for Malayalam | songs about food | Dosa kuttikavithakal
Автор: Sumi Kids TV
Загружено: 2022-03-02
Просмотров: 60330
Описание:
Food related songs | food poems | kunjunni kavithakal | kunjunni mash | Malayalam Kavitha | Kunjunni Kavithakal
അപ്പം lyrics;-
അപ്പങ്ങൾ നല്ലപ്പങ്ങൾ അപ്പം
'അമ്മ ചുട്ടോരപ്പങ്ങൾ
മാവു കലക്കി ചേലിലൊരുക്കി
'അമ്മ തരുന്നൊരപ്പങ്ങൾ !
അച്ഛന് നൽകി നാലെണ്ണം
അമ്മയെടുത്തു മൂന്നെണ്ണം
ഏട്ടന് നൽകി രണ്ടെണ്ണം
എനിക്ക് തന്നു ഒരെണ്ണം
വയറു നിറച്ചു തിന്നീടാൻ
'അമ്മ വിളമ്പും അപ്പങ്ങൾ !!
പുട്ടു lyrics;-
അരിയെടുത്തു പൊടിപൊടിച്ചു
പീര ചേർത്തു നന നനച്ചു
മുളയിലിട്ടു പുട്ടു ചുട്ടു
കോലെടുത്തു കുത്തിയിട്ടു
പഴം എടുത്തു തൊലി തൊലിച്ചു
കുഴ കുഴച്ചു പരുവമാക്കി
ഗുളികപോലൊരു ഉരുളയാക്കി
അതുകഴിച്ചു വയർ നിറഞ്ഞു !!
ദോശ ;-
ശീ ...ശൂ രണ്ടൊച്ച !
ദോശ ചുടുമ്പോയുള്ളൊച്ച !
ദോശ ചുടുന്നത് മൂക്കറിയും !
ദോശ ചുടുന്നത് കാതറിയും !
കാതും മൂക്കും കൂടിയിട്ട്
എന്നുടെ വായയിൽ
ഒരു പുഴ ഉണ്ടാകും !!
ഞാനാ പുഴയിലൊരൂളിയിടും !!
ചെന്നെത്തുമടുക്കള വാതുക്കൽ !
അപ്പോഴെനിക്കെന്ൻ ചേച്ചി തരും -
ബഹു ചൂടോടെ രണ്ടടി ദോശ !!!
ആഹാരം;-
പുട്ടും കടലയും ഇഡ്ഡലിയും
ചിക്കൻ കറിയും ചപ്പാത്തീം
മുട്ടക്കറിയും പാലപ്പോം
പ്രാതലിനൊത്തിരി നന്നാണ് ചോറും കറിയും സാമ്പാറും
ചൂട് പറക്കും ബിരിയാണീം
ഡക്കും ക്രാബും മപ്പാസും
മുത്തായതിനു നന്നാണ്
രുചികരമാക്കാമാഹാരം
ശുചികരമാകണമാഹാരം !
പോഷകമാകണമാഹാരം
സുഖകരമാകണമാഹാരം !!
ആഹാരവും ആരോഗ്യം ;-
ആഹാര കാര്യങ്ങൾ നന്നാക്കുകിൽ
ആരോഗ്യ കാര്യങ്ങൾ മെച്ചമാകും !!
ജീവിക്കാൻ മാത്രം കഴിച്ചീടേണം
രോഗമില്ലാത്തൊരവസ്ഥ വേണം
രുചി മാത്രമോർത്തുനാം മുന്നേറുകിൽ
രോഗിയായ് മാറുമെന്നോർമ വേണം !!
ആഹാര കാര്യങ്ങൾ നന്നാക്കുകിൽ
ആരോഗ്യ കാര്യങ്ങൾ മെച്ചമാകും !!
#foodkavithakal#kuttikavithakalmalayalam#kidspoemsmalayalam#malyalamkavithakal
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: