Chennai ARROW കോച്ചിൽ നിന്നും വന്ന പുതുപുത്തൻ KOLAKKADANന്റെ വിശേഷങ്ങൾ | ASHOK LEYLAND Cheetah
Автор: Biji Nilambur Vlogs
Загружено: 2023-02-14
Просмотров: 3849
Описание:
#arrow #privatebus #kerala #kalikavu #kozhikode #leyland #cheetah
കാളികാവ് 05.08
അരീക്കോട് 06.21
കോഴിക്കോട് പാളയം 07.31
കോഴിക്കോട് പാളയം 07.52
അരീക്കോട് 09.02
അരീക്കോട് 10.22
കോഴിക്കോട് പാളയം 11.50
കോഴിക്കോട് പാളയം 12.15
അരീക്കോട് 01.20
അരീക്കോട് 02.45
കോഴിക്കോട് പാളയം 03.55
കോഴിക്കോട് പാളയം 04.36
മെഡിക്കൽ കോളജ് 05.00
മാവൂർ 05.20
എരഞ്ഞിമാവ് 05.40
അരീക്കോട് 05.45
അരീക്കോട് 05.55
എടവണ്ണ 06.20
വണ്ടൂർ 06.45
വണ്ടൂർ 6.46
കാളികാവ് 7.11
(പൂക്കോട്ടുമ്പാടം, വെറ്റിലപാറ പെർമിറ്റ് ഉണ്ട് പോവാറില്ല )
വർഷം1999
ചെറുവാടിയെയും കൂളിമാടിനെയും ബന്ധിപ്പിച്ചു കൊണ്ട് ഇടവഴിക്കടവ് പാലം (കൂളിമാട് പാലം) യാഥാർഥ്യമായി. ആ വർഷം തന്നെ അത് വഴി കൊളക്കാടൻ ഗ്രൂപ്പിന്റെ രണ്ട് പുതിയ പെർമിറ്റുകളും പിറവിയെടുത്തു. അങ്ങനെ അരീക്കോട് നിന്ന് കോഴിക്കോട്ടേക്ക് ഒരു പുതിയ ബസ് റൂട്ട് യാഥാർഥ്യമായി.
"അരീക്കോട് ചെറുവാടി മാവൂർ മെഡിക്കൽ കോളേജ് കോഴിക്കോട് ".
ഈ റൂട്ടിലെ ആദ്യ സർവീസ് ആയ കാളികാവ് അരീക്കോട് കോഴിക്കോട് കൊളക്കടൻ ബസിന്റെ വിശേഷങ്ങളാകാം ഇന്ന്.
2000 ത്തിന്റെ ആദ്യത്തിൽ KL 13 B 3117 രെജിസ്ട്രേഷനിലുള്ള ഒരു ടാറ്റ ബസുമയാണ് സർവീസ് ആരംഭിക്കുന്നത്. ആദ്യം വെറ്റിലപ്പാറ അരീക്കോട് കോഴിക്കോട് ആയിരുന്ന സർവീസ് പിന്നീട് കാളികാവിലേക്ക് എക്സ്റ്റൻഡ് ചെയ്യുകയായിരുന്നു.യാത്രക്കാർക്ക് പ്രിയപ്പെട്ട കാളികാവ് വണ്ടിയുടെ ചരിത്രം ഇവിടെ തുടങ്ങുന്നു.. കാളികാവ് നിന്ന് പുലർച്ചെ ആരംഭിച്ചു വണ്ടൂരും എടവണ്ണയും അരീക്കോടുമെല്ലാം കടന്നു ഏഴരയോടെ തന്നെ കോഴിക്കോട് എത്തിച്ചേരുന്നു.പിന്നീട് അരീക്കോടേക്ക് രണ്ട് ട്രിപ്പും എടുത്ത് വൈകിട്ട് 4:35 ന് തിരികെ കാളികാവിലേക്ക്...കാളികാവ് വണ്ടൂർ എടവണ്ണ അരീക്കോട് ഭാഗങ്ങളിൽ നിന്നുമെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള യാത്രക്കാർക്ക് ഒരു അനുഗ്രഹം തന്നെയാണ് ഈ സർവീസ്.ഇടവഴിക്കടവ് പാലം വഴി സർവ്വീസ് നടത്തുന്ന ആദ്യ ബസ്സും ഇത് തന്നെ. പിന്നീട് ടാറ്റക്ക് പകരക്കാരനായി ഈ പെർമിറ്റിലേക്ക് ഒരു അശോക് ലെയ്‌ലാൻഡ് ബസ് വന്നു KL 11 P 3638. ചെറുവാടിയുടെ കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ ഇവൻ പോകുന്ന ഒരു ചിത്രവും പ്രശസ്തമാണ്. പിന്നീട് കൊളക്കാടന്റെ തന്നെ മുണ്ടേരി കോഴിക്കോട് പെർമിറ്റിൽ ഓടിയിരുന്ന KL 11 U 5688 ഈ പെർമിറ്റിൽ വരികയുണ്ടായി. ദീർഘകാലം ഈ പെർമിറ്റിൽ സർവ്വീസ് നടത്തി അവനും ഈ പെർമിറ്റിൽ നിന്നും വിടവാങ്ങി. അങ്ങനെ ഈ പെർമിറ്റിലേക്ക് ആദ്യമായി ഒരു ഗ്ലാസ് ബോഡി ബസ് കടന്നു വന്നു KL 09 V 6464 നിശബ്ദതമായ എൻജിനും കൂടുതൽ ചെരിവുള്ള മികച്ച സീറ്റുകളും വെയിലിൽ നിന്നും ഒരു ശമനത്തിനായി TINTED ഗ്ലാസുകളുമെല്ലാം അവന്റെ പ്രത്യേകതകൾ ആയിരുന്നു. അതിനിടയിൽ പെർമിറ്റിൽ KL 13 AE 9294 കുറച്ച് കാലം സർവ്വീസ് നടത്തി, പിന്നീട് 6464 തന്നെ തിരികെ വരികയുണ്ടായി.
അങ്ങനെ 2018 ൽ ഈ പെർമിറ്റിലേക്ക് യാത്രാ സുഖത്തിനു പേര് കേട്ട അശോക് ലെയ്‌ലൻഡ് വൈകിങ് 222 വീൽബേസിൽ ഉള്ള KL 09 AG 1363 കടന്നു വന്നു. ഈ പെർമിറ്റിൽ സർവ്വീസ് നടത്തിയ ഏറ്റവും നീളം കൂടിയതും ഏറ്റവും കൂടുതൽ സീറ്റ് ഉള്ളതും ഈ ബസ്സിനായിരിന്നു. ഇന്ന് 2023 ഫെബ്രുവരി 15 ഈ പെർമിറ്റിലേക്ക് ഒരു പുതിയ ബസ് കടന്നു വരുന്നു. BS6 നിലവാരത്തോട് കൂടിയ അശോക് ലെയ്‌ലാൻഡ് ഷാസിയിൽ ചെന്നൈയിലെ ആരോ കോച്ച് അണിയിച്ചൊരുക്കിയ പുതുപുത്തൻ കൊളക്കാടൻ KL 57 Y 8857...
മികച്ച സർവീസ് കൊണ്ടും പുതിയ പെർമിറ്റുകൾ കൊണ്ടും ഒരു ജനതയുടെ തന്നെ പ്രീതിയും വിശ്വാസവും നേടിയെടുത്തു ജൈത്ര യാത്ര തുടരുന്ന കൊളക്കടൻ ഗ്രൂപ്പിന് ആശംസകൾ....❤❤❤
Info Credits Basim Sidan
ASHOK LEYLAND CHEETAH Specifications :-
▫️Wheelbase - 4200, 5156, 5334 (mm)
▫️Engine - H series CRS (6 Cylinder)
▫️Displacement - 5660 CC
▫️Power - 200 HP@2400 RPM
▫️Torque - 700 Nm@1200-1900 RPM
▫️Clutch - 380 mm
▫️Gear Mode - 6 Forward +1 Reverse
▫️Diesel Capacity - 185/235 Litres
▫️Ad Blue Capacity - 24 Litres
▫️Tryes - 10.00 R20, 295/80 R 22.5
▫️Battery - 24V-150 Ah, 85 Amps
▫️Front Suspension - Shackle ended leaf springs
▫️Rear Suspension - Shackle ended leaf springs, Air (Optional)
▪️For Youtube Promotions & Enquiries
Call/Whatsapp +91 9605513364
▪️Follow Our Facebook Page
/ bijinilamburvlogs
▪️Follow Our Instagram Page
/ bijinilamburvlogs
▪️Follow Our Whatsapp Channel
https://whatsapp.com/channel/0029VaA9...
▪️Follow Our Telegram Channel
https://t.me/bijinilamburvlogs
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: