പോർക്ക് ഫ്രൈ ചെയ്യുമ്പോ ഇങ്ങനെ ഫ്രൈ ചെയ്യൂ കിടിലൻ രുചിയാണ് | Kerala Style Pork Fry Recipe
Автор: എന്റെ അടുക്കള - Adukkala
Загружено: 2023-01-24
Просмотров: 688042
Описание:
പോർക്ക് ഫ്രൈ
പോർക്ക് : 1kg
തേങ്ങാക്കൊത്ത് : ½കപ്പ്
കടുക് : 1ടീസ്പൂൺ
വെളിച്ചെണ്ണ : 1ടേബിൾ സ്പൂൺ
ഇഞ്ചിവെളുത്തുള്ളി : 1ടേബിൾ സ്പൂൺ
കറിവേപ്പില : 3 തണ്ട്
ഉപ്പ് : ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി : ½ ടീസ്പൂൺ
മുളകുപൊടി : 1 ½ ടേബിൾ സ്പൂൺ (കാശ്മീരി)
മസാല : 1ടേബിൾ സ്പൂൺ
കായപ്പൊടി : ½ടീസ്പൂൺ
കുരുമുളകുപൊടി : ½ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
ഒരു കടായിയെടുത്ത് അതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം.അതിനുശേഷം പോർക്കിൽ നിന്നും ഉള്ള നെയ്യി എടുത്ത് അതിലേക്ക് ഇട്ടുകൊടുക്കാം.അതിൽനിന്നും ഇറങ്ങുന്ന നെയ്യിലേക്ക് തേങ്ങാക്കൊത്ത് ഇട്ടു കൊടുക്കാം.ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളിയും കൂടി ചേർത്ത് ഇളക്കാം.ഇളക്കി കൊടുക്കുമ്പോൾ തന്നെ 3 തണ്ട് കറിവേപ്പിലയും ചേർത്ത് പോർക്കും ഇട്ടു കൊടുത്തു ഇളക്കാം.അര ടീസ്പൂൺ മഞ്ഞൾപ്പൊടി ,അര ടീസ്പൂൺ ഉപ്പ് ,ഒന്നര ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടിയും ചേർത്ത് ഇളക്കാം. ഇനി ഇതിലേക്ക് അര ടീസ്പൂൺ കായപ്പൊടിയും ചേർത്ത് പെരട്ടി എടുക്കാം.കടയിലെ ബാക്കി എണ്ണ മാറ്റിയെടുത്തതിനുശേഷം അതിലേക്ക് വീണ്ടും പോർക്ക് ഇട്ടുകൊടുത്ത് അര സ്പൂൺ കുരുമുളകുപൊടിയും ചേർത്ത് ചൂടാക്കി എടുക്കാം.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: