നൂറിൻ പുകൾ | നാസിഫ് കാലിക്കറ്റ് ന്യൂ മാഷപ്പ് | നൂറേ നൂറുൽ അമീനേ 🩷
Автор: Nasif Calicut Official
Загружено: 2024-02-12
Просмотров: 682511
Описание:
#noorinpukal #newmashupsong #nasifcalicut #noorenoorulameene #lokapravachakar #maanasam #latestmashup #madhsongmashup #islamicmashupsong #feelingsong
നൂറേ നൂറുൽ അമീനേ...
നൂറാണങ്ങ് ജമാലേ...(2)
സ്നേഹത്തിൻ ഗീതം പാടി
ജ്ഞാന പ്രപഞ്ചമേകി
ഹൃദയങ്ങൾ ഭരിക്കുന്നൊരത്ഭുതമേ
ജീവന്റെ അംശം പോലെ
ഖൽബിന്റെ താളം പോലെ
ഇഴുകിചേർന്നില്ലേ ലോകം അഖിലമേ...
(നൂറേ നൂറുൽ...)
നേരിൻ വഴി ഒരുക്കി...
പേരിൽ ശിഫ പരത്തി...
ഖൽബിൻ വിടവകറ്റി...
മണ്ണിൽ അറിവ് പറ്റി...(2)
മേലെ വാനം താണ്ടി
നേരായവൻ നൽകി
നിത്യം സുജൂദിന്റെ
സമ്മാനം തന്ന പുണ്യ നൂറേ...
(നൂറേ നൂറുൽ...)
ലോക പ്രവാചകർ തിരു നബിയെ
സയ്യിദ് ത്വാഹാ റസൂലെ.....
പാരിൽ പ്രകാശത്തിന്‍ ശറഫൊളിയെ
അഹ്മദെ മുഖ്താര്‍ ഹബീബെ...(2)
തൗഹീദിന്‍ മന്ത്രങ്ങളേകിയ രാജാ
തൗഫീഖാല്‍ ഭുവിതില്‍ മികൈന്ത റോജാ...(2)
മുര്‍സല്‍ ജഗനിധി ത്വാഹ റസൂലെ
മുസ്ത്വഫ സയ്യിദരെ...(2)
(ലോക പ്രവാചകർ...)
ഖല്‍ബ് നൊന്ത് വെന്തവര്‍ക്കും
ഉള്ളില്‍ വെമ്പും പാപികള്‍ക്കും
ആഖിറം തണലാക്കി നല്ല
ശംസൊളിപോല്‍ ഖാത്തിമോരെ...(2)
ത്വാഹാ റസൂലരെ....
ഹാമീം മുസമ്മിലെ...(2)
ത്വാഹാ മുഹമ്മദ് മുസ്തഫ നൂറെ
ത്വാഇഫില്‍ പോലും ദീനിന്‍ നിലാവെ...(2)
പ്രഭ പരത്താന്‍ നാഥന്‍ തുണച്ച
ഖാത്തിമോരെ കാമിലോരെ...(2)
ചന്തമിൽ സുമ വല്ലരി
കോർത്തൊരു മുത്താണ് ത്വാഹാ...
ചിന്തയിൽ കുളിരൂറും
പുഞ്ചിരി വിടരും സ്നേഹാ...(2)
മന്ദമാരുതനായ് തഴുകും
മന്ദാരമാണ് ആഹാ...
വെന്തുരുകും ഈ ഖൽബിൽ
തണലേകിയാല് റാഹാ.....
നഹ്നു ഫിദാക... നർജു രിളാക...
നർഗബു ഫീക... നഹ്മദു മിൻക...
പാതി വെന്തൊരു ഖൽബിനുടമ...
പാപ ഭാരത്തിന്റെ കുടമ.....
പാരിലെ കനിവിന്റെ ഇടമ.....
പാൽനിലാ തേടുന്നൊരടിമ...(2)
പാപപങ്കില ജീവിതത്തിൽ
ദുഃഖിതനാണിന്നു ഞാൻ
പാക പിഴവുകളാൽ
കഴിഞ്ഞായുസ്സിലും ഖേദിച്ചു ഞാൻ...(2)
പാതിരാവിൻ പഴുതിലൊന്ന്
പാപമോതി കരഞ്ഞിടാൻ...
പാവന പ്രേമത്തിനമൃതം
ഖൽബിലേറ്റി നടന്നിടാൻ...
ആശ നിറയുന്നു
അകമിൽ നിരാശ പടരുന്നു...(2)
അലിവിനുറവിടമാം ഹബീബിൽ
പ്രതീക്ഷ നിറയുന്നു....
മാനസം വെന്ത് നൊമ്പരമേറി
പാടിയ പാട്ടു കേട്ട്
ആശിഖിൻ കൂട്ടമെന്നെ
ചേർക്കലെന്നാണ്...
സ്നേഹ സമ്പന്ന
ജീവിതമാശയിൽ ഞാൻ
തീർത്ത ബൈത്ത്
ആ കരം പുൽകുവാൻ
സബബാകലെന്നാണ്...
കാലമേറെ പാടിയാലും
കാമിലാം നബി കേട്ടതില്ലേൽ
ഈ കരം നിലക്കുന്ന നാൾ
തണി വേറെയാരാണ്...
കാരിരുമ്പു പോലെ ഹൃദയം
കൂർത്തവർക്കും ത്വാഹയരുളിയ
സ്നേഹമിൽ പ്രതീക്ഷയാലിവൻ
കോർത്ത വരിയാണ്.....
കനിവിൻ സാഗരമേ
കരളെരിയുന്നു യാ നബിയെ...(2)
കറ കളഞ്ഞൊരു ഖൽബു നൽകി
കഥനം തീർത്തിടണേ........
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: