കോഴിക്കോട് ബേപ്പൂർ കക്കാടത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം - 2 , തിറയാട്ടം Calicut Beypore Thirayattam
Автор: Lal vlogz
Загружено: 2020-04-25
Просмотров: 6662
Описание:
കോഴിക്കോട് ബേപ്പൂരിലെ ശ്രീ കക്കാടത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 2020 ൻ്റ രണ്ടാം ഭാഗം. Second Part - Kappiri Thira ( കാപ്പിരി തിറ )
EKAM SAT VIPRA BAHUDHA VADANTI : "that which exists is One: sages call it by various names.”
“ഏകം സത് വിപ്ര ബാഹുദ വദന്തി” - ഭാരതത്തിലെ മുനിമാർ ദീർഘ ദർശികളും അപാരമായ കാരുണ്യശാലികളുമായിരുന്നു. അതു കെണ്ട് തന്നെ അവർ സർവ്വചാര ചരങ്ങളിലും ഈശ്വരനെ ദർശിച്ചു. അതിനാൽ അവർ ഒരിക്കലും ഒരു രുപം മാത്രമല്ലാ ഈശ്വരനെന്നും എതെ രുപത്തിൽ ആരാധിച്ചാലും അതിൽ എത്തി ചേരാൻ കഴിയും എന്ന് സ്വ അനുഭവത്തിൽ തെളിയിച്ചു. അതുകൊണ്ടാണ് ഭാരത ഭുമിയിൽ ഇത്രയും വ്യത്യസ്തമായ ആചാരങ്ങൾ നിലനിൽക്കുന്നതെ.
Thirayattam is a ritual performing ethnic art form of the South Malabar region in Kerala state, India. It blend of dance, theatre, music, satire, facial and body painting, masking, martial art and ritualistic function.This vibrant art form has a great resemblance to the traditions and customs of the ancient civilization.Thirayattam usually enacted in courtyards of "kaavukal" (sacred groves) and village shrines of south Malabar region (kozhikode & malappuram dt:) in Kerala. Traditionally, the "Perumannan" community has the right to perform this magnificent art form in "kaavukal" (sacred Groves). Today, the members of "Panan" and "Cherumar" communities also perform Thirayattam.
കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകൾ) കാവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് 'തിറയാട്ടം.("Thirayattam") ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്ര കലാരൂപമാണ് തിറയാട്ടം. തനതായ ആചാരാനുഷ്ഠാനങ്ങളും വേഷവിധാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്തെ മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്. തിറയാട്ടത്തിലെ വിചിത്രമായ വേഷവിധാനങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രാക്തനകാലത്തെ സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ്. മലബാറിലെ "തെയ്യം", മദ്ധ്യകേരളത്തിലെ "മുടിയേറ്റ്", തിരുവിതാംകൂറിലെ "പടയണി", തുളുനാട്ടിലെ "കോള" എന്നീ അനുഷ്ഠാന കലാരൂപങ്ങളോട് തിറയാട്ടത്തിനു ചില സാദൃശ്യങ്ങളുണ്ട്.ജനുവരി മുതൽ ഏപ്രിൽ വരെയാണ് തിറയാട്ടകാലം. ദേവതാസങ്കൽപ്പങ്ങളുള്ള മരക്കൂട്ടങ്ങളാണ് കാവുകൾ. പെരുമണ്ണാൻ സമുദായത്തിനാണ് തിറകെട്ടിയാടുന്നതിനുള്ള അവകാശം പരമ്പരാഗതമായി ലഭിച്ചിരിക്കുന്നത്. എന്നാൽ പാണർ, ചെറുമർ സമുദായങ്ങളും തിറകെട്ടിയാടുന്നുണ്ട്.പുരുഷന്മാർ മാത്രമേ ഈ കലാരൂപം അവതരിപ്പിക്കാറുളളൂ. തിറയാട്ടത്തെ വെള്ളാട്ട്, തിറ, ചാന്തുതിറ എന്നിങ്ങനെ മൂന്നായി തിരിക്കാം.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: