കോട്ടാങ്ങൽ പടയണി ഭൈരവി കോലം kerala Village traditional temple Festival
Автор: Punyadarshanam by Rajaneesh photography
Загружено: 2026-01-28
Просмотров: 27
Описание:
എല്ലാ കൊല്ലവും ധനുമാസത്തിലെ ഭരണി നാളിൽ ആരംഭിക്കുന്ന പടയണിക്കാലം മകരമാസത്തിലെ ഭരണിനാൾ വരെ നീണ്ടു നിൽക്കുന്നു. അതുകൊണ്ടു തന്നെ ഇരുപത്തെട്ടുപടയണി എന്നും ഇത് അറിയപ്പെടുന്നു. കോട്ടാങ്ങൽ കരയും കുളത്തൂർ കരയും ഇടവിട്ടുള്ള ദിവസങ്ങളിൽ അനുഷ്ഠിച്ചു വരുന്ന പടയണി അവസാനത്തെ എട്ടുനാൾ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. അവസാന 8 ദിനങ്ങൾ രണ്ടു കരകൾക്കായി വീതിച്ച് ഒരോന്നിനും 4 വീതം ദിവസങ്ങൾ നൽകിയിരിക്കുന്നു.
ഇരുപത്തഞ്ചാം നാളിലും ഇരുപത്തേഴാം നാളിലും കുളത്തൂർ കരയുടെ അടവിയും വല്യപടേണിയും നടക്കും. അതേപോലെ ഇരുപത്താറാം നാളിലും ഇരുപത്തെട്ടാം നാളിലും കോട്ടാങ്ങൽ കരയുടെ അടവിയും വല്യപടേണിയും നടക്കുന്നു. പഞ്ചക്കോലങ്ങൾ ഇവിടുത്തെ പ്രത്യേകതയാണ്. അവസാന രണ്ടു ദിവസങ്ങളിൽ രാത്രിയിൽ മനോഹരമായ ഘോഷയാത്ര നടക്കുന്നു. ഇരുകരകളായി തിരിഞ്ഞ് മാൽസര്യബുദ്ധിയോടെ നടക്കുന്ന പടയണിയെന്നതാണ് കോട്ടാങ്ങൽ പടയണിയുടെ പ്രത്യേകത. ധനുമാസത്തിലെ ഭരണിനാൾ മുതൽ മകരമാസത്തിലെ ഭരണിനാൾവരെയാണ് കോട്ടാങ്ങൽ ശ്രീമഹാഭദ്രകാളി ക്ഷേത്രത്തിലെ പ്രശസ്തമായ ഇരുപത്തിയെട്ട് പടയണി. കുളത്തൂർ, കോട്ടാങ്ങൽ കരകളായി തിരിഞ്ഞ് പത്തൊൻപത് ദിവസം സാധിപ്പ് എന്ന പരിശീലനം പൂർത്തിയാക്കി എട്ട് പടയണിക്ക് ക്ഷേത്രത്തിൽ ചൂട്ടുവച്ച് തുടക്കംകുറിക്കും.
വേലകളി, അടവി, പള്ളിപ്പാന, വെള്ളംകുടി, വിനോദം, കോലംതുള്ളൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ. പടയണിയിൽ അവതരിപ്പിക്കുന്ന പ്രധാന കോലങ്ങളാണ് - ഗണപതിക്കോലം, കുതിര, ഭൈരവിക്കോലം, സുന്ദരയക്ഷിക്കോലം, അരകി യക്ഷി, മറുത്ത, പക്ഷി, കാലമാടൻ, കാലൻകോലം എന്നിവ. തപ്പു മേളത്തിന്റെ ആസുരിക താളത്തിൽ, ഗണപതിയും പടി വട്ടവും ചവിട്ടി, ചൂട്ടുകറ്റകളുടെ അകമ്പടിയോടെ, ആർപ്പു വിളികളുടെ ആവേശത്തിലാണ് പഞ്ച കോലങ്ങൾ കളത്തിൽ എഴുന്നെള്ളുന്നത്. മുതിർന്ന പടയണി കലാകാരന്മാർ തുള്ളുന്ന ആശാൻ കോലമാണ് ഗണപതി കോലത്തിലെ മുഖ്യ ആകർഷണം. നിരവധി ചുവടുകളും, അഭ്യാസ മുറകളും കാട്ടുന്ന ആശാൻ കോലം കരക്കാരെ വിസ്മയിപ്പിക്കാറുണ്ട്.
കരയുടെ വിവിധ പ്രദേശങ്ങളിൽ കാർഷിക സംസ്‌കൃതിയുടെ ഓർമ്മകൾ ഉണർത്തി അടവിപ്പുഴുക്ക് ഉത്സവം അരങ്ങേറും. ദേശവാസികൾ കാർഷിക വിളകൾ ശേഖരിച്ചു പുഴുക്ക് ഉണ്ടാക്കി എല്ലാവരും ചേർന്ന് കഴിക്കുന്നതാണ് ചടങ്ങ്. രാത്രി ഒരു മണിയോടെ കുതിര, ഭൈരവി, യക്ഷി, മറുത എന്നീ കോലങ്ങളും വിനോദങ്ങളും കളത്തിൽ എത്തും. ഭൈരവി കോലവും കടന്നുവരും. തുടർന്ന് മലദൈവങ്ങളുടെ പ്രീതിക്കായി പള്ളിപ്പാന നടക്കും. പുലർച്ചെ അഞ്ചരയോടെകൂടി ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ കരക്കാർ കൃത്രിമവനം സൃഷ്ടിച്ചു അടവി കൊണ്ടാടും. "ഉടുമ്പ് ഉടുമ്പും തേത്ത തെയ് തെയ് പൊത്തിൽ ഉടുമ്പും തേത്ത തെയ് തെയ് "-എന്ന വായ്‌ത്താരി ചൊല്ലി കരക്കാർ കൈ കോർത്തു പിടിച്ചു അഗ്നിക്കു വലംവെച്ചു തുള്ളും. മല ദൈവങ്ങളുടെ പ്രീതിക്കായി നടത്തുന്ന ചടങ്ങാണ് പള്ളി പാന. ഭക്തർ വഴിപാടായി കൊണ്ടുവരുന്ന നൂറുകണക്കിന് കരിക്കുകൾ പാനകുറ്റി ഏന്തി എത്തുന്ന പാനധാരി, ആർപ്പുവിളികളുടെ ആരവത്തിൽ അടിച്ചുടക്കും. പോരിന് വിമുഖത കാട്ടിയ ദാരികാസുരനെ, വൃക്ഷലതാതികൾ പിഴുതെറിഞ്ഞു ഭദ്രകാളി, പ്രകോപിപ്പിച്ച് യുദ്ധത്തിന് പ്രേരിപ്പിച്ചതിൻറെ സ്മരണാർഥമാണ് അടവി നടത്തുന്നത്.
ശ്രീഭദ്രാ പടയണിസംഘമാണ് കോട്ടാങ്ങൽ കരയുടെ പടയണിക്ക് നേതൃത്വം നടത്തുന്നത്.
#viralvideo #padayani #kottagal #pathanamthitta #hindudevotionalsongsmalayalam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: