EP-5. BIKE PACKING. one day 200KM riding. മൂന്ന് ജില്ലകളിലൂടെ.. പാവം കുഞ്ഞുമ്മുംഞാനും
Автор: Twin Life
Загружено: 2026-01-01
Просмотров: 312
Описание:
ജനുവരി 1
ഈ ന്യൂ ഇയർ.
കലണ്ടർ മാറി വർഷം പുതുതായി പക്ഷേ എൻറെ ഉള്ളിൽ ഒന്നും പുതിയതല്ല..
ഈ വർഷത്തിലേക്ക് ഞാൻ കടന്നുവന്നത് നിൻറെ ശരീരം ഇല്ലെന്ന സത്യം നെഞ്ചോട് ചേർത്ത്..
ഇന്നലെ രാത്രി എല്ലാവരും" ഹാപ്പി ന്യൂ ഇയർ" എന്ന് പറഞ്ഞപ്പോൾ എനിക്ക് നിൻറെ ശബ്ദം മാത്രം കേൾക്കാനായിരുന്നു ആഗ്രഹം.
എന്നോടൊപ്പം എണ്ണിപ്പറഞ്ഞ സെക്കൻഡുകൾ ചിരിച്ചുകൊണ്ട്.... ഇതും കടന്നു പോകും എന്ന് പറയുന്ന നിൻറെ വാക്കുകൾ.
ഇരട്ടകൾ ആയിരുന്നു നാം....
പക്ഷേ..
ഈ വർഷം മുതൽ ഞാൻ ഒറ്റയ്ക്കാണോ അല്ല എന്ന് പറയാനാണ് എനിക്കിഷ്ടം.
കണ്ണാടിയിൽ നോക്കുമ്പോൾ പോലും നിൻറെ അഭാവം എന്നെ പകുതിയാക്കി മാറ്റിയത് പോലെ തോന്നുന്നു നിൻറെ ശബ്ദമില്ലാത്ത ആദ്യ ന്യൂ ഇയർ എനിക്ക് ആഘോഷമല്ല ഒരു നിശബ്ദ സമ്മതമാണ്-
ചില നഷ്ടങ്ങൾ സമയം കൊണ്ട് പൂർണമാകില്ലന്ന്....
എങ്കിലും നീ എന്നെ അരികിലിരുന്ന് എന്നെ നോക്കി പുഞ്ചിരിയിടുന്നുണ്ടാവുമെന്ന് ചെറുതെങ്കിലും ഒരു ആശ്വാസം ഈ വർഷത്തിൻറെ ആദ്യം ഞാൻ എനിക്ക് തന്നെ നൽകുന്നു..
ഒരുപക്ഷേ ഈ വർഷം ഞാൻ ജീവിക്കും നിനക്കുവേണ്ടി.
ഹാപ്പി ന്യൂ ഇയർ എൻറെ പ്രിയ സഹോദരാ നീ ഇല്ലെങ്കിലും നീ എന്നിൽ തന്നെയാണ്..
❤️❤️❤️❤️❤️❤️❤️❤️❤️❤️
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: