ശ്രീ ദേവീ മാഹാത്മ്യം - സമ്പൂർണ്ണ പാരായണം - ഡോ. ഗിരിധരൻ യു. ആർ.
Автор: Giridharan Ur
Загружено: 2022-09-24
Просмотров: 460176
Описание:
ശ്രീ ദേവീ മാഹാത്മ്യം
(ശ്രീ ദുർഗ്ഗാ സപ്തശതീ)
[കാത്യായനീതന്ത്ര വിധി – ദാക്ഷിണാത്യപാഠം]
സമ്പൂർണ്ണ പാരായണം
ഡോ. ഗിരിധരൻ യു. ആർ.
പരമപാവനവും, സർവ്വേഷ്ടസിദ്ധിപ്രദവുമായ ശ്രീ ദേവീമാഹാത്മ്യം അഥവാ ശ്രീ ദുർഗ്ഗാ സപ്തശതീ പാരായണം എല്ലാ കാലങ്ങളിലും, വിശേഷിച്ച് നവരാത്രി പുണ്യകാലത്തിൽ ദേവീപ്രീതിക്ക് ഉത്തമം ആണ്.
എന്നാൽ സംസ്കൃതഭാഷയിലായതുകൊണ്ട് ശ്ലോകത്തിലെ വാക്കുകൾ ശരിയായി ഉച്ചരിക്കുന്നതിനുള്ള ക്ലിഷ്ടത സാധാരണ പലരും അനുഭവപ്പെടുന്ന ഒന്നാണ്.
അതുകൊണ്ടുതന്നെയായിരിക്കണം ദേവീ മാഹാത്മ്യത്തിന്റെ 12-ആം അദ്ധ്യായത്തിൽ “ഈ സ്തോത്രം മറ്റൊരാൾ ചെയ്യുന്ന പാരായണം കേൾക്കുന്നതുതന്നെ ദേവ്യനുഗ്രഹത്തിനു പര്യാപ്തമാണ്” എന്ന് ശ്രീ ദേവീ വചനമായി പറഞ്ഞിരിക്കുന്നത്.
ശ്രോഷ്യന്തി ചൈവ യേ ഭക്ത്യാ മമ മാഹാത്മ്യമുത്തമം
ന തേഷാം ദുഷ്കൃതം കിഞ്ചിദ് ദുഷ്കൃതോത്ഥാ ന ചാപദഃ
ഭവിഷ്യതി ന ദാരിദ്ര്യം ന ചൈവേഷ്ടവിയോജനം
ശ്രുതം ഹരതി പാപാനി തഥാരോഗ്യം പ്രയച്ഛതി
രക്ഷാം കരോതി ഭൂതേഭ്യോ ജന്മനാം കീർത്തനം മമ
യുദ്ധേഷു ചരിതം യൻ മേ ദുഷ്ട ദൈത്യ നിബർഹണം
തസ്മിൻ ശ്രുതേ വൈരികൃതം ഭയം പുംസാം ന ജായതേ
ദ്വാദശാദ്ധ്യായം 4a, 5, 23, 24 ശ്ലോകങ്ങൾ.
അതായത്, “ഏതൊരാൾ എന്റെ ഉത്തമമായ മാഹാത്മ്യത്തെ ഭക്തിപുരസ്സരം കേൾക്കുന്നുവോ അവർക്ക് യാതൊരു ദുരിതവും ഉണ്ടാവുകയില്ല. മുൻപു ചെയ്ത ദുഷ്കർമ്മങ്ങളുടെ ഫലമായുള്ള ആപത്തുകളും സംഭവിക്കുകയില്ല. അപ്രകാരം കീർത്തിക്കുകയും, കേൾക്കുകയും ചെയ്യുന്നവർക്ക് ദാരിദ്ര്യവും, ഇഷ്ടജനങ്ങളുടെ വേർപ്പാടുകൊണ്ടു സംഭവിക്കുന്ന ദുഃഖവും ഉണ്ടാകുന്നില്ല.”
“എന്റെ ആവിർഭാവങ്ങളുടെ കീർത്തനമായ ഈ ദേവീമാഹാത്മ്യം കേൾക്കുന്നത് പാപങ്ങളെ നശിപ്പിക്കുന്നു; അപ്രകാരം തന്നെ ആരോഗ്യത്തെയും കൊടുക്കുന്നു. ഭൂതപ്രേതാദി ബാധകളിൽ നിന്നും രക്ഷ നൽകുന്നു.”
“യുദ്ധങ്ങളിൽ ദുഷ്ടരായ അസുരന്മാരെ വധിക്കുന്ന എന്റെ ചരിതം കേൾക്കുന്നതുകൊണ്ട് ബാഹ്യവും, ആന്തരീകവുമായ ശത്രുക്കളിൽ നിന്നും മനുഷ്യർക്കു് ഉണ്ടായേക്കാവുന്ന ഭയം ഇല്ലാതാകുന്നു.”
✥✥✥
സഹൃദയരായ ഭക്തജനങ്ങൾക്കു ഉപകരിക്കുന്നതിനുവേണ്ടി പൂർവ്വാംഗമായ സിദ്ധകുഞ്ചികാ സ്തോത്രം, കവചം, അർഗ്ഗളം, കീലകം, രാത്രിസൂക്തം, അതുപോലെത്തന്നെ ഉത്തരാംഗമായ ദേവീസൂക്തം, രഹസ്യത്രയം, കൂടാതെ പ്രധാനമായിട്ടുള്ള ചില പൂർവ്വ, ഉത്തര ന്യാസങ്ങൾ എന്നിവ സഹിതം സമ്പൂർണ്ണ ദേവീമാഹാത്മ്യ പാരായണം കാത്യായനീ തന്ത്രവിധി പ്രകാരം പാരായണം ചെയ്തിട്ടുള്ളതാണ് ഈ വീഡിയോ.
സ്തോത്രം ശ്രവിക്കുമ്പോൾ തന്നെ അനുകരിച്ച് വായിച്ചുപോകാനുള്ള സൗകര്യത്തിനായി വീഡിയോയിൽ ശ്ലോകങ്ങളും മലയാള ലിപിയിൽതന്നെ ചേർത്തിട്ടുണ്ട്.
ഉവാചമന്ത്രങ്ങളായും, അർദ്ധശ്ലോകങ്ങളായും, പൂർണ്ണശ്ലോകങ്ങളായും 700 മന്ത്രങ്ങളുള്ള ഈ സപ്തശതീ സ്തോത്രത്തിൽ ഓരോ അദ്ധ്യായത്തിന്റെ ഒടുവിലും മന്ത്രങ്ങളുടെ കണക്കും, പാരായണം ശ്രവിക്കുമ്പോൾ ഒരോ മന്ത്രഭാഗവും തിരിച്ചറിയാൻ ഒരു വീണയുടെ ധ്വനിയും ചേർത്തിട്ടുണ്ട്.
താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ എല്ലാ ശ്ലോകങ്ങളുടേയും മലയാള വിവർത്തനവും താൽപര്യമുള്ളവർക്ക് വായിക്കാവുന്നതുമാണ്. 👇
https://drive.google.com/file/d/1FIL_...
ഇതിൽ അടങ്ങിയിട്ടുള്ള സ്തോത്രങ്ങളുടേയും, അദ്ധ്യായങ്ങളുടേയും Timestamp താഴെ കൊടുത്തിട്ടുള്ളതുകൊണ്ട് കേട്ടു നിറുത്തിയ ഭാഗത്തിൽ നിന്നും കൃത്യമായി തുടർന്നുകേൾക്കാനും, ആവശ്യമുള്ള ഭാഗം മാത്രം കേൾക്കാനും സാധിക്കുന്നതാണ്.
Timestamp
0:00:00 - പൂർവ്വാംഗം
0:01:33 - സിദ്ധകുഞ്ജികാ സ്തോത്രം
0:04:29 - കവചം
0:12:16 - അർഗ്ഗളാ സ്തോത്രം.
0:15:41 - കീലക സ്തോത്രം
0:18:00 - നന്ദജാദി ന്യാസം
0:18:52 - രാത്രിസൂക്തം
0:21:12 - സപ്തശതീ മാലാമന്ത്ര ന്യാസം
0:22:57 - ചണ്ഡീ പഞ്ചാക്ഷരമന്ത്ര ന്യാസം
0:23:13 - ചക്ര ന്യാസം
0:24:30 - ഒന്നാം അദ്ധ്യായം
0:38:10 - രണ്ടാം അദ്ധ്യായം
0:49:54 - മൂന്നാം അദ്ധ്യായം
0:57:12 - നാലാം അദ്ധ്യായം
1:05:51 - അഞ്ചാം അദ്ധ്യായം
1:23:42 - ആറാം അദ്ധ്യായം
1:27:26 - ഏഴാം അദ്ധ്യായം
1:31:48 - എട്ടാം അദ്ധ്യായം
1:41:28 - ഒൻപതാം അദ്ധ്യായം
1:48:00 - പത്താം അദ്ധ്യായം
1:53:02 - പതിനൊന്നാം അദ്ധ്യായം
2:02:08 - പന്ത്രണ്ടാം അദ്ധ്യായം
2:08:46 - പതിമൂന്നാം അദ്ധ്യായം
2:12:55 - ദേവീ സൂക്തം
2:17:55 - പ്രാധാനികം രഹസ്യം
2:23:11 - വൈകൃതികം രഹസ്യം
2:29:34 - മൂർത്തി രഹസ്യം
2:33:11 - ഉത്തര ന്യാസങ്ങൾ
2:36:11 - അപരാധ ക്ഷമാപണ പ്രാർത്ഥന
Copyright @ Dr.U.R.Giridharan-2022.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: