'എനിക്ക് തീരെ വയ്യ, കൃപേഷ് ഒപ്പം വരട്ടെ. അവന്റെ കയ്യില്‍ പണം കൊടുത്തുവിടാം' | Periya Case
Автор: Mathrubhumi
Загружено: 2025-01-03
Просмотров: 169754
Описание:
2019 ഫെബ്രുവരി 17. ഏതാണ്ട് 700 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന പെരുങ്കളിയാട്ടത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കല്യോട്ട്ഗ്രാമം. പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘ രൂപീകരണത്തിന്റെ ഭാഗമായി പതിനയ്യായിരത്തോളം പേര്‍ പങ്കെടുത്ത വലിയൊരു യോഗം നടക്കുകയാണ് കല്യോട്ട്. ചെണ്ടമേളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന, കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായിരുന്ന കൃപേഷും ശരത്‌ലാലുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. അന്നദാനപ്പുരയില്‍ ഊര്‍ജസ്വലരായി അവര്‍ ഓടി നടന്നു. പാത്രങ്ങളെല്ലാം കഴുകിവച്ച് പണികളെല്ലാം തീര്‍ത്ത് സന്ധ്യയോടെ കൂട്ടുകാരെല്ലാം ഇരുന്ന് കൂട്ടുകാരന്‍ ദീപുവിന്റെ കല്യാണത്തെ കുറിച്ച് സംസാരിക്കുകയാണ്. മഞ്ഞക്കുര്‍ത്ത വാങ്ങണമെന്ന് നേരത്തേ തീരുമാനിച്ചിട്ടുണ്ട്. വിവാഹത്തിനിനി അധികം ദിവസമില്ല. കടക്കാരന് കൊടുക്കേണ്ട പണം ശരത്തിന്റെ വീട്ടിലാണുള്ളത്. 'എനിക്ക് തീരെ കഴിയുന്നില്ല. കൃപേഷ് ഒപ്പം വരട്ടെ. അവന്റെ കൈയില്‍ പണം കൊടുത്തുവിടാം' എന്ന് പറഞ്ഞാണ് കൂരാങ്കരയിലെ ശരത്‌ലാലിന്റെ വീട്ടിലേക്ക് കൃപേഷും ശരത്ലാലും ബൈക്കില്‍ മടങ്ങുന്നത്. അതവരുടെ അവസാന യാത്രയാകുമെന്ന് ഒരാള്‍ പോലും നിനച്ചിരുന്നില്ല. ശത്രുപാളയം ഒഴികെ.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#Mathrubhumi #periyacase #sarathlal #kripesh
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: