തോമസ്‌ളീഹയുടെ ഗുഹയിൽ വിഷവാതകം ശ്വസിച്ച് അപകടത്തിൽപ്പെട്ടു | St Thomas Cave | Vlog 97
Автор: TravelGunia
Загружено: 2021-10-19
Просмотров: 31571
Описание:
For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultravelling
WhatsApp: https://wa.me/message/VMZFFPT6UEGXA1
വിശുദ്ധ തോമസ്‌ളീഹയുടെ ധ്യാന അറയിലെ അപകടം ഗുരുതരമായിരുന്നു. എറണാകുളം ജില്ലയിലെ മലയാറ്റൂരിനടുത്തുള്ള തട്ടുപാറയിൽ,
അദ്ദേഹം ധ്യാനമിരിക്കാനും മറ്റുമായി ഉപയോഗിച്ചുപോന്നിരുന്ന അറയുടെ അകത്തേക്ക് കയറിച്ചെന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു പിന്നെ നടന്ന കാര്യങ്ങൾ. ഒരുപാട് ഗുഹകൾക്കകത്ത് കയറിയതാണ് എന്നൊരു അഹങ്കാരം മുത്തപ്പൻ തീർത്തുതന്നു. അതിനകത്തുവെച് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി ഓർത്തെടുക്കാൻപോലും സാധിക്കുന്നില്ല. ശ്വസിച്ചത് വിഷപ്പുകയകനാണ് സാധ്യത. പാതി ബോധത്തിൽ അകത്തുനിന്ന് പുറത്തുകടക്കാൻ പെട്ടന്ന് തോന്നിച്ചത് മുത്തപ്പൻതന്നെയാകും. അല്ലായിരുന്നെങ്കിൽ സംഭവിക്കാൻ സാധ്യതയുള്ളത് ചിന്തിക്കാൻവയ്യ. വിശ്വാസം വലിയൊരു പ്രതീക്ഷയോടെ മനുഷ്യൻ കൊണ്ടുനടക്കുന്ന വികാരമാണ്. അതിന് അനുഭവത്തിന്റെ പിൻബലംകൂടെ ഉണ്ടായാൽ അത് മനസ്സിലേക്ക് വന്നു നിറഞ്ഞു കൊണ്ടേയിരിക്കും. യാത്രകളിൽ നമ്മൾ പുതിയതായി കണ്ടുമുട്ടുന്ന ഇത്തരം അനുഭവങ്ങൾ നമ്മെ പുതിയ മനുഷ്യരാക്കി പുതുക്കിപ്പണിതു കൊണ്ടിരിക്കും. പഴയ പല വിശ്വാസങ്ങളും മാറിമറിഞ്ഞ ഇത്തരം അനുഭവങ്ങൾ യാത്രകളുടെ ഇടയിൽ ഉണ്ടാകുന്നു. നമ്മുടെ നാട്ടിൽ പലതരം കഥകൾ പ്രചാരത്തിലുണ്ട് ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന ചില വിശ്വാസങ്ങൾ, അത് ഉറച്ചതാണ് കണ്ണിനുമുന്നിൽ കണ്ടാലും മാറില്ല ഒന്ന് തൊട്ട്നോക്കിയാലേ വിശ്വാസമാകൂ. തോമസ്‌ളീഹ അദ്ദേഹത്തിന്റെ ജീവിതത്തിൽ എല്ലാം തൊട്ടറിഞ്ഞ മനുഷ്യനായിരുന്നു. ക്രിസ്തു പഠിപ്പിച്ച പാഠങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മുത്തപ്പൻ ഇതേ മാർഗമാണ് സ്വീകരിച്ചത്. വ്യത്യസ്തമായ മതങ്ങളിലെ വിഭിന്നങ്ങളായ വിശ്വാസങ്ങളെ കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങൾ പൊന്നിൻ കുരിശു മുത്തപ്പൻ ധാരാളം സൃഷ്ടിച്ചിട്ടുണ്ട്. ഏഴര പള്ളികളിൽ അദ്ദേഹം സ്ഥാപിച്ചത് സാഹോദര്യത്തിന്റ ഉറവകളായിരുന്നു. ഇങ്ങനെ ചരിത്രവും വിശ്വാസവും കൂടിക്കലർന്ന നമ്മുടെ മുന്നിൽ വിസ്മയങ്ങൾ തീർക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിച്ചിട്ടുള്ള ഗ്രന്ഥമാണ് ബൈബിൾ. ഏകദേശം ക്രിസ്തുവിനും രണ്ട് നൂറ്റാണ്ട് ശേഷമാണ് ബൈബിൾ സംഗ്രഹിച്ചു ഇന്നത്തെ രൂപത്തിലേക്ക് എത്തുന്നത്. അതിനും എത്രയോ മുൻപേതന്നെ നമ്മുടെ കേരളത്തിൽ ക്രിസ്തുമതം വലിയതോതിൽ വളർന്നുകഴിഞ്ഞിരുന്നു. വിശുദ്ധ തോമസ്‌ളീഹ അദ്ദേഹത്തിന്റെ അത്ഭുത പ്രവർത്തികൾ കാഴ്ചവെച്ച നാടുകളിലെല്ലാം നാനാജാതി മതസ്ഥർ ക്രിസ്തുവിന്റെ മാർഗത്തിലേക് ആവേശത്തോടെ വന്നടുക്കുകയായിരുന്നു. അഭിമാനത്തോടെ നമ്മുടെ മുൻ തലമുറയെ ഓർത്തെടുക്കാൻ ഒരവസരം ഉണ്ടാക്കിത്തരാൻ ഇത്തരം ഇടപെടലുകൾ തരുന്നു. ഈ കഥകളൊക്കെ തിരിച്ചറിയാൻ ആ പാതകളിലൂടെ ഒരു യാത്ര മതിയാകും.
#ThomasleehaGuha #ThomasleehaCave #StThomasCave #StThomasGuha #Thattupara
#caveexploration #caveadventure #cavetrecking#gunacave #cavehideout #cavesinkerala #cavesinmalabar #granitecave #lateratecave #cavetourism #mada #narimada #leopordcave #caveanimals #batcave #caveaccident #puliyallu #pulimada #tippucave #tunnel #cavetreasure #cavesinindia #deapcave #dangerouscave #mysteriouscave #wondercave #ancientcave #cavewriting #cavepainting #cavemen #cavelife #guha #kuzhi #cavevlog #hiddencave #caves #manmadecave #naturalcave #caveresearch #cavehickong #cavecamping #edakkalcave #cavefilmlocation #spiritualcave #cavedwelling #forbidencave #hauntedcave #devilskitchen #caverescue #thailandcave #cavetrap #cavepeople
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: