വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പിന്റെ ദേഷ്യം ഇപ്പോഴും തീർന്നിട്ടില്ല | Snakemaster EP 763
Автор: Kaumudy
Загружено: 2022-04-22
Просмотров: 1347628
Описание:
ജനുവരി 31ന് വൈകിട്ട് നാലോടെ കുറിച്ചി പാട്ടാശ്ശേരിയിൽ വാണിയപ്പുരയ്ക്കൽ ജലധരന്റെ വീട്ടിൽനിന്നാണ് വാവാ അപകടകാരിയായ മൂർഖനെ പിടികൂടിയത്. കടിയേറ്റിട്ടും മനഃസാന്നിദ്ധ്യത്തോടെ പാമ്പിനെ ചാക്കിലാക്കി. തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ബോധരഹിതനാവുകയായിരുന്നു.
നാല് ദിവസങ്ങൾക്ക് മുമ്പാണ് ജലധരന്റെ വീട്ടിലെ പശുത്തൊഴുത്തിന് സമീപം കൽക്കെട്ടിൽ പാമ്പിനെ കണ്ടത്. വീട്ടുകാർ വാവ സുരേഷിനെ വിളിക്കുകയും അദ്ദേഹം വൈകിട്ട് എത്തുകയുമായിരുന്നു.
കടി വിടാതിരുന്ന പാമ്പിനെ വാവാസുരേഷ് ബലമായാണ് വലിച്ചു മാറ്റിയത്. നിലത്തുവീണ പാമ്പ് കൽക്കെട്ടിനകത്തേക്കു ഇഴഞ്ഞു പോയെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി. കടിയേറ്റ ഭാഗം പരിശോധിച്ചശേഷം, കൂടിനിന്നവരോട് ഭയപ്പെടേണ്ടെന്ന് വാവാ സുരേഷ് പറഞ്ഞെങ്കിലും ആളുകൾ പരിഭ്രാന്തരാവുകയും ഒരാൾ ബോധരഹിതനായി വീഴുകയും ചെയ്തു.
അസ്വസ്ഥത അനുഭവപ്പെട്ടതോടെ തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് വാവാ സുരേഷ് ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബോധരഹിതനായി. തുടർന്ന് അടുത്തുള്ള ഭാരത് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകി. ഹൃദയമിടിപ്പ് താഴുകയും തലച്ചോറിന്റെ പ്രവർത്തനം ആശങ്കാജനകമാവുകയും ചെയ്തതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.വിവരമറിഞ്ഞ് മന്ത്രി വി.എൻ. വാസവൻ ആശുപത്രിയിലെത്തി വിദഗ്ദ്ധ ചികിൽസയ്ക്ക് സൗകര്യമൊരുക്കി,കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വിദഗ്ധ ചികിത്സയും ,മലയാളികളുടെ പ്രാർഥനയും കൊണ്ട് വാവാ സുരേഷ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്നു,അന്ന് വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പ് ഇന്നും ആക്രമകാരിയാണ് കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
https://goo.gl/TJ4nCn
Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #kaumudy
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: