KUMILY CUMBUM KODAIKANAL കുമിളി കമ്പം കൊടൈക്കനാൽ
Автор: RJ travel clicks
Загружено: 2023-09-27
Просмотров: 18637
Описание:
കുമിളയിൽ നിന്നും കമ്പം വഴി ഒരു കൊടൈക്കനാൽ യാത്ര.
തമിഴ്‌നാട്ടിൽ കയറിയാൽ ഭൂപ്രകൃതിയിലുളള വ്യത്യാസം പെട്ടന്ന് തിരിച്ചറിയാൻ സാധിക്കും. വീശിയടിക്കുന്ന കാറ്റും തല ഉയർത്തിനിൽക്കുന്ന തെങ്ങിൻ തോപ്പുകളും വാഴക്കൂട്ടങ്ങളും കൃഷിസ്ഥലങ്ങളും പ്രകടമായ ഒരു മാറ്റം തന്നെയാണു.
മലകയറിത്തുടങ്ങി. വളവും തിരിവും പ്രകൃതിയുടെ മനോഹര ദൃശ്യങ്ങളും ഇടയ്ക്ക് ഫോട്ടോസ് എടുത്തും കൊടൈക്കനാലിൽ എത്തി.
യൂക്കാലിമരങ്ങളിൽനുന്നും തട്ടിവരുന്ന തണുത്ത കാറ്റിനു ഒരു പ്രത്യേകമണമാണു. അതും നുകർന്ന് പതിയെ വണ്ടി ഹോട്ടൽ (HOME WOOD) ലക്ഷ്യമാക്കി പാഞ്ഞു.
മുറിയുടെ സൗകര്യങ്ങൾ ധാരാളം, മുറിയുടെ മുൻപിലുളള പ്രകൃതിയുടെ മനോഹരദൃശ്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണു. കാടുകളും കോടമഞ്ഞു മൂടിയ മലനിരകളും മനസ്സിനെ റിലാക്സിംഗ് മൂഡിലേക്ക് കൊണ്ടുപോകും. പട്ടണത്തിലെ തിരക്കും ബഹളവും ഇല്ലാതെ തീർത്തും പ്രകൃതിയോട് ഇടപഴകി നിങ്ങൾക്ക് അവിടെ താമസിക്കാം. പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമാണു HOME WOOD
Lower Shola Road, Kodaikanal
തമിഴ്‌നാട്ടിലെ ഈ മനോഹരമായ ഹിൽ സ്റ്റേഷനെ അനുഗമിക്കുന്നു . പഴനി ഹിൽസിന്റെ തെക്ക്.
കൊടൈക്കനാൽ ഹിൽ സ്റ്റേഷൻ കാണിക്കുന്നത് പർവതനിരകളുടെ പച്ചപ്പ് ചാര-വെളുത്ത മേഘങ്ങളെ കണ്ടുമുട്ടി ആകാശത്തേക്ക് പായുന്നതായി കാണിക്കുന്നു. സൂര്യൻ ചുറ്റും മേഘങ്ങൾക്കൊപ്പം നെയ്തെടുത്ത പോലെ കളിക്കുന്നതായി തോന്നുന്നു. നിഴലിന്റെ വഴി പ്രകൃതിയുടെ നിയമങ്ങളാൽ കുറ്റവിമുക്തനാക്കുന്ന ഒരു ഫലം പോലെയാണ്. ഈ പട്ടണത്തിൻ്റെ ഒരു ചെറിയ കാഴ്ച്ചയും ഈ Video ൽ കാണാം
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണിത് Kodaikanal.
ഈ സ്ഥലത്തെ കാലാവസ്ഥ വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നു സവിശേഷമാക്കുന്നു. തടാകങ്ങളുടെ ഭംഗി, പർവതനിരകളെ മൂടുന്ന മൂടൽമഞ്ഞ്, താഴ്‌വര, ആകർഷകമായ കാലാവസ്ഥ എന്നിവ വിനോദസഞ്ചാരികളെ കൊടൈക്കനാലിലേക്ക് ആകർഷിക്കുന്നു. 7200 അടിയാണ് ഈ ഹിൽ സ്റ്റേഷന്റെ ഉയരം. ദക്ഷിണേന്ത്യയിലെ വിനോദസഞ്ചാര ഹിൽസ്റ്റേഷൻ കേന്ദ്രം "പ്രിൻസസ് ഹിൽസ് സ്റ്റേഷൻ" എന്നാക്കി മാറ്റി.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: