MG Music Academy & SRC Courses
Автор: MG
Загружено: 2025-06-07
Просмотров: 1438
Описание:
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററും എന്റെ എം ജി മ്യൂസിക് അക്കാദമിയും സംയുക്തമായി ചേർന്ന് രണ്ടു സുപ്രധാന കോഴ്സുകൾ ആരംഭിക്കുവാൻ പോകുന്ന വിവരം സസന്തോഷപൂർവ്വം അറിയിക്കുകയാണ്.
ജനപ്രിയ ലളിതഗാനങ്ങളും ,സിനിമാ ഗാനങ്ങളും പഠിക്കുവാനും സർട്ടിഫിക്കറ്റ് നേടുവാനുമുള്ള സർട്ടിഫിക്കറ്റ് ഇൻ ലൈറ്റ് മ്യൂസിക് കോഴ്സ് , ഭാരതീയ സംസ്കാരം ലോകത്തിന് നൽകിയ അമൂല്യ സംഭാവനകളിലൊന്നായ യോഗ പഠിക്കുവാനും ആരോഗ്യപൂർണമായ ജീവിതം കെട്ടിപ്പടുക്കുവാനും പിന്നീട് അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുവാനും ഉതകുന്ന യോഗ സർട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
പത്താം ക്‌ളാസ് ജയമോ തത്തുല്യമോ ഉള്ള ആർക്കും ഈ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.സർട്ടിഫിക്കറ്റ് ഇൻ ലൈറ്റ് മ്യൂസിക് കോഴ്സിലേക്ക് പാടുവാനുള്ള അഭിരുചിയും ഉണ്ടായിരിക്കണം.കോഴ്സുകൾ ഓൺലൈനായും ഓഫ്‌ലൈനായും എം ജി മ്യൂസിക് അക്കാഡമി വഴി പഠിക്കുവാൻ കഴിയും.ആറ് മാസമാണ് കോഴ്സിന്റെ കാലാവധി.https://srccc.in/ എന്ന ഓൺലൈനായി നിങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം.അവസാനതീയതി ജൂൺ 30.
വിശദ വിവരങ്ങൾ മേൽപ്പറഞ്ഞ വെബ്സൈറ്റിലും 0471 2325101 (SRC),8281114464(SRC),9072588860(MG Music Academy) എന്നീ ഫോൺ നമ്പറുകളിലും ലഭ്യമാണ്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: