"ഇസ്‌ലാമോഫോബിയ: പുസ്തക പ്രകാശനവും ചർച്ചയും| ബുക്പ്ലസ്
Автор: BOOK PLUS PUBLISHERS
Загружено: 2024-05-10
Просмотров: 225
Описание:
"ഇസ്‌ലാമോഫോബിയ: പുസ്തക പ്രകാശനവും ചർച്ചയും"
ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ സംവാദങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചര്‍ച്ചയും കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ചു. പ്രൊ. ജി മോഹൻ ഗോപാലും, ടി.ടി ശ്രീകുമാറും ചേർന്ന് പുസ്തക പ്രകാശനം നിർവ്വഹിച്ചു. ടി.ടി ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ ലോകരാഷ്ട്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനം മുസ്‌ലിംകൾക്കെതിരായ അസത്യപ്രചാരണമാണെന്ന് ഭരണഘടനാ വിദഗ്ധനും നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറുമായ പ്രൊഫ. ജി. മോഹൻ ഗോപാൽ സംസാരത്തിനിടെ ഓർമ്മപ്പെടുത്തി. നിർബന്ധിത മതപരിവർത്തനം വഴി ഇന്ത്യയിൽ മുസ്ലിംകൾ ഭൂരിപക്ഷമാകുമെന്നും ഭരണം പിടിച്ചടക്കുമെന്നും പ്രചരിപ്പിക്കുന്നത് ഒരു അടിസ്ഥാനവുമില്ലാത്ത കളവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. വി. ഹിക്മത്തുള്ള പുസ്തകപരിചയം നടത്തി. ഫാദർ ജോസഫ് പുളിക്കൽ, പി. അംബിക, പുസ്തകത്തിൻ്റെ എഡിറ്റർ സുദേഷ് എം രഘു, ബാബുരാജ് ഭഗവതി, ശരീഫ് സാഗർ, കെ.അബൂബക്കർ, മൻഹർ യു.പി, ശാക്കിർ മണിയറ എന്നിവർ സംസാരിച്ചു.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: