Helicopter crash destroys land, Landlord demands Rs 2 crore from M A Yusuf Ali | Kaumudy
Автор: Kaumudy
Загружено: 2021-04-12
Просмотров: 425187
Описание:
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട സംഭവത്തിന് പുതിയ മാനം. ഹെലികോപ്ടര്‍ വീണതോടെ ഭൂമി നശിച്ചെന്ന ആരോപണവുമായി ഭൂ ഉടമ രംഗത്ത്. നെട്ടൂര്‍ സ്വദേശി പീറ്ററിന്റെ സ്ഥലത്താണ് ഹെലികോപ്ടര്‍ വീണത്. പനങ്ങാട് ജനവാസകേന്ദ്രത്തിനടുത്തുള്ള ചതുപ്പ് പോലെയുള്ള പ്രദേശത്തേക്കാണ് എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടര്‍ പൈലറ്റ് ഇടിച്ചിറക്കിയത്.
ഭൂമി നശിച്ചെന്നും നഷ്ടപരിഹാരമായി 2 കോടി രൂപ വേണം എന്നുമാണ് ഉടമ ആവശ്യപ്പെടുന്നത്. എം. എ യൂസഫലിയുമായി ബന്ധപ്പെട്ട വ്യക്തിയെ ഫോണില്‍ വിളിച്ചാണ് പീറ്റര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. നെട്ടൂര്‍ സ്വദേശി പീറ്ററിന്റെത് എന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
ഹെലികോപ്ടര്‍ വീണ് ഭൂമി താഴ്ന്നു പോയെന്നും വില്‍ക്കാന്‍ വെച്ചിരുന്ന ഭൂമി ആയിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. 2 ലക്ഷം രൂപാ തരാമെന്ന് മറുവശത്ത് നിന്നും പറയുമ്‌ബോള്‍ 2 ലക്ഷം ഒരു കൊട്ട മണ്ണിന് വേണമെന്നും 2 കോടിയാണ് താന്‍ ആവശ്യപ്പെടുന്നതെന്നും ഉടമ പറയുന്നു. മനേജരുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ തന്നോട് ബഹളം ഉണ്ടാക്കിയെന്നും പണം തന്നില്ലെങ്കില്‍ ഹെലികോപ്ടര്‍ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നുമാണ് യുവാവ് ഭീഷണിപ്പെടുത്തുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതൃസഹോദരനെ കാണുവാനുള്ള യാത്രയ്ക്കിടെ ഇന്നലെ പനങ്ങാട് വെച്ചാണ് എം.എ യൂസഫലി സഞ്ചരിച്ച ഹെലികോ്ര്രപര്‍ അപകടത്തില്‍പെട്ടത്. യൂസഫലിയും ഭാര്യയും ഉള്‍പ്പെടെ 6 പേര്‍ ആണ് ഹെലികോ്ര്രപറില്‍ ഉണ്ടായിരുന്നത്. കനത്ത മഴയും കാറ്റും പ്രദേശത്ത് ഉണ്ടായിരുന്നു. യന്ത്രത്തകരാര്‍ കാരണമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നായിരുന്നു പൈലറ്റിന്റെ മൊഴി.
വൈകിട്ടോടെ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഹെലികോ്ര്രപറില്‍ പരിശോധന നടത്തി. പരിചയ സമ്ബന്നരായ പൈലറ്റുമാരാണ് ഹെലികോ്ര്രപറില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. യന്ത്രത്തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെ യൂസഫലി ആശുപത്രി വിട്ടു. അതേസമയം അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ സംഭവസ്ഥലത്ത് നിന്ന് നീക്കി. നെടുമ്ബാശേരി വിമാനത്താവളത്തിലേക്കാണ് ഹെലികോപ്ടര്‍ മാറ്റിയത്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: