പടപ്പക്കര റൂട്ടിൽ ഓടുന്ന KSRTC ബസ്സിലെ ഡ്രൈവർക്ക് ഉണ്ടായ അനുഭവം മറ്റാർക്കും ഉണ്ടായിക്കാണില്ല.
Автор: Kundara Media
Загружено: 2023-05-10
Просмотров: 2727
Описание:
#padappakkara #KSRTC #kundaramedia
പടപ്പക്കര റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ ഡ്രൈവർക്കുണ്ടായ അനുഭവം മറ്റാർക്കും ഉണ്ടായിക്കാണില്ല.
കുണ്ടറ 10.5.2023: ഇരുപത്തിയാറു വർഷം സുരക്ഷിതമായി യാത്ര നയിച്ച ശേഷം വിരമിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് പടപ്പക്കരയുടെ ആദരം. കൊല്ലം - പടപ്പക്കര റൂട്ടിൽ ഓടുന്ന ബസ് ഡ്രൈവർ പട്ടത്താനം സ്വദേശി ജോൺസൺ ഡേവിഡിനെയാണ് പടപ്പക്കര നിവാസികൾ ആദരിച്ചത്.
കൊല്ലം ഡിപ്പോയിൽ ഡ്രൈവറായ ജോൺസൺ 1996 മുതൽ കൊല്ലം - പടപ്പക്കര ബസിൻ്റെ ഡ്രൈവറായി സേവനം അനുഷ്ഠിക്കുകയാണ്. നാളെ (11.5.2023) ജോൺസൺ സർവീസിൽ നിന്നും വിരമിക്കുകയാണ്. 25 വർഷമായി ഇതുവരെ ഒരു അപകടത്തിലും പെടുത്താതെ തങ്ങളെ യാത്ര നയിച്ച ജോൺസനോടുള്ള നന്ദി സൂചകമായിട്ടാണ് ബസിലെ സ്ഥിരം യാത്രക്കാരുടെ നേതൃത്വത്തിൽ ആദരിച്ചത്. മെയ് 10 ന് രാവിലത്തെ ട്രിപ് പടപ്പക്കരയിൽ എത്തിയപ്പോൾ വാർഡ് അംഗം ബി.സുരേഷ്, സണ്ണി ലോറൻസ്, എഡ്വിൻ സുന്ദരതീരം, അംബിക ഡിക്രൂസ്, എ. ചാൾസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.
ആദ്യ മാസങ്ങളിൽ റോഡ് പോലും ഇല്ലാത്ത പടപ്പക്കരയിൽ യാത്രാക്ലേശം രൂക്ഷമായിരുന്നു. അന്ന് മുതൽ ഇന്ന് വരെ പടപ്പക്കരയുടെ ഓരോ വികസനവും ജോൺസൺ കണ്ടു. ജോൺസനെ ഒരു കുടുംബാംഗത്തെ പോലെയാണ് പടപ്പക്കരക്കാർ കാണുന്നത്. ജോൺസൻ്റെ മാതാവ് സുഖമില്ലാതെ കിടന്ന സമയത്ത് ശുശ്രൂഷിച്ചത് പടപ്പക്കരയിലെ നഴ്സുമാർ ആയിരുന്നു. ആ നന്ദിയും കടപ്പാടും ജോൺസൺ ഒരിക്കലും മറക്കില്ലെന്നും പടപ്പക്കരയുമായുള്ള ബന്ധം അത്രയ്ക്ക് ദൃഢമാണെന്ന് ജോൺസൺ പറഞ്ഞു.
News Desk Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: