ഇന്നത്തെ പ്രധാന വാർത്തകൾ | Breaking News in Malayalam - Video Hub Online - 28-1-2026 -
Автор: Video Hub
Загружено: 2026-01-27
Просмотров: 23
Описание:
ഇന്നത്തെ പ്രധാന വാർത്തകൾ | Breaking News in Malayalam - Video Hub Online - 28-1-2026 - 5:00 AM
മന്ത്രി വീണ ജോർജിന് നേരെ കരിങ്കൊടി പ്രതിഷേധം
വൈകുന്നേരം മലയിൻകീഴ് താലൂക്ക് ആശുപത്രി ഉദ്ഘാടനത്തിന് എത്തിയ വീണ ജോർജിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് ടി അനീഷിൻ്റെ നേതൃത്വത്തിലാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത് യൂത്ത് കോൺ.
പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു മലയിൻകീഴ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഴവര്‍ഗ്ഗ പോഷകത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിനുമായി സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍. 14 ജില്ലകളിലുമായി 4500 പഴവര്‍ഗ്ഗ പോഷകത്തോട്ട യൂണിറ്റുകള്‍ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഒരു കാര്‍ഷിക പദ്ധതി എന്നതിലുപരി, കാമ്പസുകളില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ മുക്തരാക്കി, പ്രകൃതിയോടും കൃഷിയോടും സംസ്‌കാരത്തോടും അവരെ ചേര്‍ത്തു നിര്‍ത്തുന്നതിനുള്ള പദ്ധതിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ഓരോ ജില്ലയിലും ശരാശരി 300 പോഷകത്തോട്ട യൂണിറ്റുകള്‍ വീതം നടപ്പിലാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. സംസ്ഥാന കൃഷിവകുപ്പിന്റെ ‘പോഷക സമൃദ്ധി മിഷന്റെ’ ഭാഗമായി, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ നടപ്പിലാക്കി വരുന്ന ‘രാഷ്ട്രീയ കൃഷിവികാസ് യോജന പഴവര്‍ഗ്ഗ പോഷകതോട്ട പദ്ധതി’യില്‍ ഉള്‍പ്പെടുത്തിയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഗ്രീന്‍ കേഡറ്റ് കോര്‍പ്‌സ് തുടങ്ങിയ വിദ്യാര്‍ഥി കൂട്ടായ്മകളുടെ നേതൃത്വത്തിലും സമ്പൂര്‍ണ വിദ്യാര്‍ത്ഥി പങ്കാളിത്തത്തിലുമായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.
Welcome to our latest Malayalam news roundup, where we bring you the most current and important news stories of the day. From local news in Kerala to major events happening around the world, our video covers it all. Keep yourself updated with the latest developments in politics, economy, sports, and entertainment. Subscribe to our channel and never miss an update on the latest news in Malayalam
NB : No Copyright infringement is intended in the videos published.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: