സങ്കീർത്തനം 116. Psalms 116. പ്രാർത്ഥനയും യാചനയും കേൾക്കുന്ന ദൈവം
Автор: Euangelion
Загружено: 2022-12-07
Просмотров: 2366
Описание:
𝓜𝓪𝓷𝓸𝓳 𝓙𝓸𝓱𝓷
സങ്കീർത്തനം 116
സ്തോത്ര സങ്കീർത്തനം (113–118)
◾️ മരണത്തിന്റെ വക്കിലൂടെ കടന്നുപോയപ്പോൾ
ദാവീദ് എഴുതിയത്
ദൈവത്തിന്റെ നന്മയും സങ്കീർത്തനക്കാരന്റെ പ്രതികരണവും. നമുക്ക് ഈ സങ്കീർത്തനത്തിൽ കാണാം
116:1. പ്രാർത്ഥന
യോഹന്നാൻ 14:13,14
എല്ലാ പ്രാർത്ഥനകളും ദൈവനാമ മഹത്വത്തിന് വേണ്ടിയായിരിക്കണം
നമ്മുടെ പ്രാർത്ഥന -
ആവശ്യങ്ങളെക്കാൾ ഉപരി ദൈവത്തിനു പ്രാധാന്യം കൊടുക്കണം 🔹അപ്പോൾ നമ്മുടെ വിഷയങ്ങൾക്ക് ദൈവം പ്രാധാന്യം നൽകും
പ്രാർത്ഥന യാചനമാത്രമാകരുത്
സങ്കീ 50:15
കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും
മക്കളുടെ പ്രാർത്ഥനയേ കേൾക്കുകയുള്ളു
യേശുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരാണ് ദൈവത്തിന്റെ മക്കൾ
പിശാചിന്റെ മക്കളായി ജീവിക്കുകയും ദൈവത്തോട് യാചിക്കുകയും ചെയ്യുന്നവരായും ജീവിക്കരുത് .
🔹എന്നെ ഇഷ്ടപ്പെടുമ്പോൾ ദൈവം എന്റെ പ്രാർത്ഥന കേൾക്കും
1 യോഹ 4:10,19
നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു
കൽപ്പനകൾ പാലിക്കുന്നതിലൂടെ ദൈവത്തെ സ്നേഹിക്കുന്നത്
മത്താ 22:36-38;
ജീവിതത്തിന്റെ സൗന്ദര്യം ദൈവീക ബന്ധമാണ്
ദൈവവുമായുള്ള ബന്ധത്തിന് വിള്ളലുകൾ ഉണ്ടാക്കാൻ പിശാച് ശ്രമിക്കും
പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കണം
യൂദ 20
എഫെസ്യർ 6:18
എല്ലാ പ്രാർത്ഥനകൾക്കും മറുപടിയില്ല
116:2
ചെവി ചായിക്കുന്നു
ഏറ്റവും പ്രിയപ്പെട്ടവർക്ക് വേണ്ടിയാണ് ദൈവം ചെവി ചായിക്കുന്നത്
◾️തീരുമാനങ്ങൾ എടുക്കുന്നു.(വിളിച്ചപേക്ഷിക്കും)
നമ്മുടെ പ്രാർത്ഥനകൾക്ക് പെട്ടെന്ന് മറുപടി ലഭിക്കാതിരിക്കുകയോ, നമ്മൾ ആഗ്രഹിക്കുന്ന ഉത്തരം കിട്ടാതിരിക്കുകയോ ചെയ്യുമ്പോൾ പ്രാർത്ഥന നിർത്തുവാൻ ഉള്ള പ്രേരണ നമ്മുടെ ഉള്ളിലുണ്ടാകാം.
പ്രാർത്ഥനകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് നമ്മുടെ ചിന്തകൾ തന്നെ നമ്മോട് പറഞ്ഞാലും, പ്രാർത്ഥന നിർത്തരുത്
പ്രാർത്ഥന ഉപേക്ഷിക്കുന്നത് പാപമാണ്
1 തെസ്സ 5:17.
ഇടവിടാതെ പ്രാർത്ഥിപ്പിൻ
116:3
മരണ പാശങ്ങൾ
2 ശമൂവേൽ 22:6
പാതാളപാശങ്ങൾ എന്നെ ചുഴന്നു; മരണത്തിന്റെ കെണികൾ എന്റെമേൽ വീണു.
◾️പിശാചിന്റെ ബന്ധനങ്ങളെ പൊട്ടിച്ചെറിയണം
◾️ബന്ധനങ്ങളെ അഴിക്കുന്ന ഒരാൾ നമ്മുടെ കൂടെയുണ്ട്
116:4
യഹോവയുടെ നാമം
പുറപ്പാട് 3 :13,14
ഞാൻ ആകുന്നവൻ ഞാനാകുന്നു
◾️നിനക്ക് എന്ത് ആവശ്യമാണോ അത് ഞാനാണ്
116:5
കൃപയും നീതിയും ഉള്ളവൻ;
സങ്കീ 103:13
അപ്പന് മക്കളോടു കരുണ തോന്നുന്നതുപോലെ
യഹോവയ്ക്ക് തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.
129:4
യഹോവ നീതിമാനാകുന്നു
116:6
അല്പബുദ്ധി, എളിമ
◾️ലോകപ്രകാരം വലിയ ബുദ്ധിയുള്ളവരും പ്രാവീണ്യമുള്ളവരും സ്വയം തങ്ങളെ സംരക്ഷിക്കാമെന്ന് കരുതുന്നു.
◾️ശിശുക്കളെ പോലെ അല്പബുദ്ധിയുള്ള വിശ്വാസികളെ ദൈവം സംരക്ഷിക്കുന്നു.
സങ്കീർത്തനക്കാരൻ എളിമപ്പെടുന്നു
സങ്കീ 118: 8
മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത്.
◾️ഞാൻ എന്ന ഭാവം മാറ്റുക
◾️ എളിമ പെടുന്നവരുടെ മുൻപിൽ ദൈവം പ്രസാദിക്കും
116:7
മനമേ സ്വസ്ഥമായിരിക്ക
(ടെൻഷൻ വേണ്ട )
◾️നീ ആകുലപ്പെടേണ്ട കർത്താവ് നിന്റെ രോഗങ്ങളിൽ നിന്ന് വിടുവിക്കും
സങ്കീ 62:1
എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു;
ഇന്നലത്തെ നന്മകൾ നാം മറന്നു പോകുന്നു നാളെ കുറിച്ച് ചിന്തിച്ച് വ്യാകുല പെടുന്നു
116:8
പ്രാണന്റെ രക്ഷ
ജീവിതത്തിൽ ഒരുപാട് വിടുതലുകൾ അനുഭവിച്ചവനാണ് സങ്കീർത്തനക്കാരൻ
വനാന്തരങ്ങളിൽ
ശൗലിന്റെ കൈയിൽനിന്ന്
ശത്രുക്കളായ രാജാക്കൻമാരിൽ നിന്ന്
ഒടുവിൽ മരണത്തിൽ നിന്ന്
116:9
യഹോവയുടെ മുമ്പാകെ നടക്കും
◾️ വിശ്വാസി, ദൈവത്തെ മാത്രം പ്രസാദിപ്പിക്കണം.
◾️ദൈവത്തിന്റെ സാന്നിധ്യത്തിൽ നടക്കുക
മറ്റുള്ളവരുടെ വാക്കുകൾ കൂടുതൽ കുറ്റം ചുമത്തുന്നവയാണ്
പക്ഷെ അവർ പറയുന്നത് വ്യാജമാണ്
മനുഷ്യരുടെ വാക്കുകളെ ആശ്രയിക്കാൻ സാധ്യമല്ല
116:12 &13
രക്ഷയുടെ പാനപാത്രം
ദൈവത്തിന്റെ നന്മ അനുഭവിച്ചിട്ടുള്ള എല്ലാവരും ആത്മാർത്ഥമായി ചോദിക്കേണ്ടത് ഇതാണ്?
◾️യേശുക്രിസ്തുവിന്റെ ക്രൂശിലെ യാഗമരണത്തിലൂടെ, ഈ സങ്കീർത്തനക്കാരനേക്കാൾ കൂടുതൽ ദൈവത്തിന്റെ നന്മ അനുഭവിച്ചറിഞ്ഞവരാണ്
യേശുക്രിസ്തു ചെയ്ത സകല ഉപകാരങ്ങൾക്കും എന്ത് പകരം കൊടുക്കുമെന്ന് ഈ വിശ്വാസികളും സ്വയം ചോദിക്കേണ്ടവർ ആണ്.
▪️പാനപാത്രം അലങ്കാരിക വാക്ക്
നന്ദിയുടെ സൂചകം
സങ്കീ 16:5
*എന്റെ അവകാശത്തിന്റെയും
പാനപാത്രത്തിന്റെയും പങ്ക് യഹോവ ആകുന്നു
രക്ഷയുടെ പാനപാത്രം (ക്രിസ്തു)
ഭക്തന്റെ മരണം
◾️ ജീവിതത്തിന്റെ പ്രയാസങ്ങളിൽ നിന്നും, വേദനകളിൽ നിന്നും, പ്രതിസന്ധികളിൽ നിന്നും അവർ വിമോചിക്കപ്പെട്ടതിനാൽ ദൈവം സന്തോഷിക്കുന്നു.
ഫിലി 1:21-23
പൗലൊസ് ,താൻ ജീവിച്ചിരുന്നാലും, മരിച്ചാലും ക്രിസ്തു തന്നിൽ മഹത്വപ്പെടുമെന്ന് തനിക്ക് ഉറപ്പായിരുന്നു- 🔹ക്രിസ്തുവിനോടൊപ്പം ആയിരിക്കാൻ പോകുന്ന സന്തോഷത്തെക്കുറിച്ച് താൻ ചിന്തിക്കുന്നു. “മരിക്കുന്നത് ലാഭം”
ക്രിസ്തുവിനെ അറിയാത്തവർക്കെല്ലാം മരണം ഒരു ശത്രുവാണ്
എബ്രായർ 9:27
ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ
ഭക്തന്മാരുടെ മരണം യഹോവയ്ക്ക് വിലയേറിയതാണ്
അത് വെറുതെ സംഭവിക്കാൻ പാടുള്ളതല്ല
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: