ഇന്നത്തെ പ്രധാന വാർത്തകൾ | Breaking News in Malayalam - 27th January 2026 - 7:02 AM
Автор: Video Counter
Загружено: 2026-01-26
Просмотров: 1634
Описание:
ഇന്നത്തെ പ്രധാന വാർത്തകൾ | Breaking News in Malayalam - 27th January 2026 - 7:02 AM
രാജ്യത്തിന്റെ ഭരണഘടന വെറുമൊരു നിയമഗ്രന്ഥമല്ലെന്നും മറിച്ച് വൈവിധ്യങ്ങളെ ആഘോഷിക്കുന്ന തുല്യനീതി ഉറപ്പാക്കുന്ന ഇന്ത്യ എന്ന ആശയത്തിന്റെ ആത്മാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാനാത്വത്തിൽ ഏകത്വം എന്ന കാഴ്ചപ്പാട് അട്ടിമറിക്കാനും ഏകശിലാത്മകമായ ഒരു വിചാരധാര അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള ജാഗ്രതയാണ് റിപ്പബ്ലിക്ദിനം നമ്മോട് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. കണ്ണൂരിൽ നടന്ന ചടങ്ങിൽ പ്രസംഗം പുർത്തിയാക്കിയതിന് പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു.
കണ്ണൂർ ജില്ലാ കളക്ടർ കമ്മീഷണറും ഇടപെട്ടാണ് മന്ത്രിയെ താങ്ങിയെടുത്തത്. മന്ത്രിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കുഴഞ്ഞുവീണ സമയത്ത് അൽപസമയം മന്ത്രി അബോധാവസ്ഥിൽ ആയിരുന്നു. എന്നാൽ പിന്നീട് ആംബലൻസിലേക്ക് നടന്നായിരുന്നു മന്ത്രി പോയത്.
റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് മന്ത്രിയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞുവീണത്. അദ്ദേഹം തളർന്ന് വീഴാൻ പോകവേ എല്ലാവരും താങ്ങിപ്പിടിക്കുകയായിരുന്നു.
ബോധരഹിതനായാണ് കുഴഞ്ഞുവീണതെങ്കിലും പിന്നീട് ആംബുലൻസിലേക്കെത്തിയപ്പോഴേക്കും അദ്ദേഹം സാധാരണനിലയിലായി. മന്ത്രിയുടെ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്ന് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥനങ്ങളിലും ദേശീയ പതാക ഉയർത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മന്ത്രി കണ്ണൂരിലെത്തിയത്.
അതേസമയം, റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണ്ണർ രാജേന്ദ്ര ആർലറേക്കർ പതാക ഉയർത്തി. പത്മപുരസ്‌കാരത്തിന് അർഹരായ എല്ലാ മലയാളികളെയും ഗവർണർ അഭിനന്ദിച്ചു.
Welcome to our latest Malayalam news roundup, where we bring you the most current and important news stories of the day. From local news in Kerala to major events happening around the world, our video covers it all. Keep yourself updated with the latest developments in politics, economy, sports, and entertainment. Subscribe to our channel and never miss an update on the latest news in Malayalam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: