ശംസുൽ ഉലമ ഇ.കെ.ഉസ്താദ് ചരിത്രം/EK.ABOOBAKER MUSLIYAR HISTORY/Shamsul ulama/samastha kerala JU
Автор: MAN MOVIES
Загружено: 2021-05-24
Просмотров: 69765
Описание:
ശംസുൽ ഉലമ ഇ.കെ.ഉസ്താദ് ചരിത്രം/EK.ABOOBAKER MUSLIYAR HISTORY/Shamsul ulama/samastha kerala jamhiyyathul ulama
#savioroftheweb
#SKJU
#SKSSF
#SAMASTHA
#SHAMSULULAMA
#EKUSTHAD
#EKABOOBAKERMUSLIYAR
#EKA
കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കാര്യദർശിയായി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഇ.കെ. അബൂബക്കർ മുസ്‌ലിയാർ. 'ശംസുൽ ഉലമ'(പണ്ഡിതരിലെ സൂര്യൻ) എന്ന അപരനാമത്തിലാണ് അനുയായികൾക്കിടയിൽ അബൂബക്‌ർ മുസ്‌ലിയാർ അറിയപ്പെട്ടത്. ഇ.കെ.സുന്നി എന്ന പേരിൽ അറിയപ്പെടുന്ന കേരള മുസ്‌ലിംകളിലെ പ്രബല സുന്നിവിഭാഗത്തിന്റെ നേതാവായിരുന്ന അദ്ദേഹം മികച്ച ഒരു പ്രഭാഷകൻ കൂടിയായിരുന്നു. 1957 മുതൽ 1989ലെ സമസ്തയുടെ പിളർപ്പ് വരെ അദ്ദേഹമായിരുന്നു ജനറൽ സെക്രട്ടറി, തുടർന്ന് ഇകെ വിഭാഗം സമസ്തയുടെയും ജനറൽ സെക്രട്ടറിയായി മരണം വരെ (1996) പ്രവർത്തിച്ചു. അദ്ദേഹത്തിൻറെ കാലഘട്ടത്തിലാണ് സുന്നികൾ രണ്ടായി വിഭജിച്ചത്.[] അവിഭക്ത സമസ്ത ജോയിന്റ് സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പണ്ഡിതർ ഇ.കെ അബൂബക്കർ മുസ്‌ലിയാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അവിഭക്ത സമസ്തയിൽ നിന്നും പിരിഞ്ഞു പോയി.
യമനിൽ വേരുകളുള്ള കോയക്കുട്ടി മുസ്ലിയാരുടെയും ഫാത്തിമ ബീവിയുടേയും മകനായി കോഴിക്കോട് പറമ്പിൽകടവിലെ എഴുത്തച്ഛൻകണ്ടി തറവാട്ടിൽ 1914 ൽ ജനനം. വെല്ലൂർ ബാഖിയാത്തുസ്സാലിഹാത്തിൽ ഉപരിപഠനം നേടിയ അബൂബക്‌ർ മുസ്‌ലിയാർ, പഠനത്തിനു ശേഷം അവിടെതന്നെ അദ്ധ്യാപകനായി ചേർന്നു. 1948 ൽ അനാരോഗ്യം കാരണം വെല്ലൂർ വിടുകയും നാട്ടിൽ തിരിച്ചെത്തി തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം അറബിക് കോളേജ്, പാറക്കടവ് ജുമാമസ്ജിദ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. പട്ടിക്കാട് ജാമിഅഃനൂരിയ്യ അറബിക് കോളേജിന്റെയും നന്തി ദാറുസ്സലാം കോളേജിന്റെയും പ്രിൻസിപ്പലായും അദ്ദേഹം സേവനം ചെയ്തു. ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു അബൂബക്‌ർ മുസ്‌ലിയാർക്ക് മലയാളം, ഇംഗ്ലീഷ്, അറബിക്, ഉർദു, തമിഴ്, പാഴ്സി എന്നിവയ്ക്ക് പുറമെ സുറിയാനി ഭാഷയിലും അറിവുണ്ടായിരുന്നു. ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഖാദിയാനിസത്തെ ഖണ്ഡിക്കുന്ന ഗ്രന്ഥവും രിസാലാത്തുൽമാറദീനിയുടെ വ്യാഖ്യാനവും അദ്ദേഹത്തിന്റെ മുഖ്യ രചനകളാണ്. ഖാദിയാനികൾ കാഫിറുകൾ (അമുസ്ലിമുകൾ) എന്ന് ആദ്യം ഫത്‌വ (മതവിധി) പ്രഖ്യാപിച്ചത് ഇദ്ദേഹമാണ്. പിന്നീട് ലോകത്തെ ബഹൂഭൂരിപക്ഷ മുസ്ലിംമത പണ്ഡിതരും ഇതേ രീതിയിലുള്ള ഫത്‌വ ഇറക്കുകയുണ്ടായി. ഇക്കാരണത്താൽ പാകിസ്താനിൽനിന്നുള്ള ഖാദിയാനികൾക്ക് ഹജ്ജ് തീർഥാടനത്തിനു അനുമതി അവിടെത്തെ സർക്കാർ നൽക്കാറില്ല.
ഫാത്തിമയാണ് ഭാര്യ. അബ്ദുസ്സലാം, അബ്ദുൽ റഷീദ്, ആയിഷ, ആമിന, ബീവി, നഫീസ, ഹലീമ എന്നിവർ മക്കളാണ്. ഇ.കെ ഉമർ മുസ്‌ലിയാർ, ഇ.കെ ഉസ്മാൻ മുസ്‌ലിയാർ, ഇ.കെ അലി മുസ്‌ലിയാർ, ഇ.കെ അഹ്മദ് മുസ്‌ലിയാർ മുറ്റിച്ചൂർ, ഇ.കെ ഹസ്സൻ മുസ്‌ലിയാർ, ഇ.കെ അബ്ദുല്ല മുസ്‌ലിയാർ എന്നിവർ സഹോദരന്മാരും ആമിന, ആയിഷ എന്നിവർ സഹോദരിമാരുമാണ്.
സമസ്ത (ഇകെ വിഭാഗം) മുൻ ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാർ, സമസ്ത (എപി വിഭാഗം) മുൻ പ്രസിഡണ്ടും ഉള്ളാൾ ഖാസിയുമായിരുന്ന സയ്യിദ് അബ്ദുർറഹിമാൻ അൽബുഖാരി, എസ്.വൈ.എസ് മുൻ സംസ്ഥാന അധ്യക്ഷനും സഹോദരനും കൂടിയായ ഇ.കെ ഹസ്സൻ മുസ്‌ലിയാർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുൻ പ്രസിഡണ്ടായിരുന്ന കെ.കെ. അബൂബക്കർ ഹസ്രത്ത്, മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായിരുന്ന പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, മടവൂർ സി.എം അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ഓ.കെ സൈനുദ്ദീൻ മുസ്‌ലിയാർ, പാറന്നൂർ പി.പി എം, വി.പി.എം ഫൈസി വില്യാപ്പള്ളി, കൊമ്പം മുഹമ്മദ് ഫൈസി, തെന്നല അബൂഹനീഫ അൽ
ഫൈസി തുടങ്ങിയ പ്രമുഖരുൾപ്പടെ 12,000 ത്തോളം ശിഷ്യഗണങ്ങൾ ഫൈസി, സഖാഫി, ബാഖവി, ദാരിമി എന്നീ ബിരുദധാരികളായി ഇ.കെ. അബൂബക്കർ മുസ്‌ലിയാർക്കുണ്ട്.
1996 ആഗസ്റ്റ് 19 ന് (ഹിജ്റ വർഷം:1417 റബീഉൽ ആഖിർ 4) മരണപ്പെട്ടു. കോഴിക്കോട് പുതിയങ്ങാടി വരക്കൽ മഖാമിലായിരുന്നു ഖബറടക്കം ചെയ്തത്.
THANKS,
🙏🙏
SAVIOR OF THE WEB
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: