വയനാട് ഇരട്ടതുരങ്കപാത|പാറ തുരക്കുന്ന മിഷ്യൻ എത്തിത്തുടങ്ങി|മീനാക്ഷി പാലം|റോഡ് വീതി കൂട്ടുന്നു
Автор: Nishad padhinhattumuri
Загружено: 2026-01-28
Просмотров: 6909
Описание:
#Vlog_2241 #wayanad #Kozhikode കോഴിക്കോട്-വയനാട് തുരങ്കപാത അഥവാ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാത. ഇന്ത്യയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ അടിപ്പാതയായി വിശേഷിപ്പിക്കപ്പെടുന്ന നിർദ്ദിഷ്ട തുരങ്കം പശ്ചിമഘട്ടത്തിലെ കുന്നുകൾക്കും വനങ്ങൾക്കും ഇടയിലൂടെ കടന്നുപോകുന്നത്.താമരശേരി ചുരത്തിനു ബദലായി തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ (സ്വർഗംകുന്ന്) മുതൽ വയനാട്ടിലെ കള്ളാടി വരെ എത്തുന്നതാണ് പുതിയ തുരങ്കപ്പാത. ഈ തുരങ്കപാത ആനക്കാംപൊയിലിനും മേപ്പാടിക്കും ഇടയിലുള്ള ദൂരം 42 കിലോമീറ്ററിൽ നിന്ന് 20 കിലോമീറ്ററിൽ താഴെയായി കുറയ്ക്കുകയും ചെയ്യും. തുരങ്കപാത പൂർത്തിയാകുന്നതോടുകൂടി മികച്ച സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു. കൊച്ചിയും ബെംഗളൂരുവും തമ്മിലുള്ള ദൂരം കുറയുകയും താമരശ്ശേരി ചുരത്തിലൂടെ സഞ്ചരിക്കാതെ വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുകയും ചെയ്യും. 2024 ൽ കൊങ്കൺ റെയിൽവേ ടെൻഡർ തുറന്നു .ഭോപ്പാൽ ആസ്ഥാനമായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് എന്ന കമ്പനിക്ക് നിർമാണ കരാർ കൊടുത്തു. 4 വർഷമാണ് നിർമാണ കരാർ.
. താമരശ്ശേരി ചുരം വഴി നിലവിലുള്ള പാത സമയമെടുക്കുന്നതും മണ്ണിടിച്ചിലിലും മഴയും മൂലം ഇടയ്ക്കിടെ തടസ്സപ്പെടുന്നതും ഈ പാതവളരെ ആവശ്യമുള്ള പദ്ധതിയായി മാറ്റുന്നു. റെയിൽവേ സ്റ്റേഷനുകളിലേക്കും വിമാനത്താവളങ്ങളിലേക്കും സൂപ്പർ സ്പെഷ്യലൈസ്ഡ് ആശുപത്രികളിലേക്കും വയനാട്ടുകാർക്ക് എത്തിച്ചേരാനുള്ള ഏറ്റവും നേരിട്ടുള്ള പാതയാണ് താമരശ്ശേരി ചുരം. വാഹനാപകടങ്ങളും സാങ്കേതിക തകരാറുകളും ഈ പാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. പുതിയ തുരങ്കപാത താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നും കർണാടകയിൽ നിന്നുള്ള ചരക്ക് ഗതാഗതം സുഗമമാക്കുമെന്നും പ്രതീക്ഷിക്കുന്നു.
#താമരശ്ശേരി
Wayanad 24
#kiifb
#meppady
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: