മലയാളി വേരുള്ള അനിൽ മേനോൻ ബഹിരാകാശത്തേക്ക്, Anil Menon with a Malayali roots going space
Автор: Channel I'M
Загружено: 2025-07-02
Просмотров: 1953
Описание:
ബഹിരാകാശ രംഗത്ത് മലയാളിത്തിളക്കം. കേരളത്തിൽ വേരുകളുള്ള യുഎസ് വ്യോമസേനാ ലഫ്. കേണൽ അനിൽ മേനോനാണ് ബഹിരാകാശ നിലയത്തിലെത്താൻ ഒരുങ്ങുന്നത്. സ്പേസ് എക്സ് മെഡിക്കൽ ഡയറക്ടർ കൂടിയായിരുന്ന അനിൽ മേനോൻ അടുത്ത വർഷം ജൂൺ മാസത്തിൽ ബഹിരാകാശ യാത്ര നടത്തുമെന്നാണ് നാസ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
യുഎസിലേക്കു കുടിയേറിയ മലയാളി ശങ്കരൻ മേനോന്റെയും ഉക്രൈൻ സ്വദേശിനി ലിസ സാമോലെങ്കോയുടെയും മകനായാണ് അനിൽ മേനോന്റെ ജനനം. എമർജൻസി മെഡിസിൻ ഡോക്ടർ, മെക്കാനിക്കൽ എഞ്ചിനീയർ എന്നിങ്ങനെ വിപുലമായ അക്കാഡമിക് യോഗ്യതകളാണ് അനിലിന്റേത്. 1999ൽ ഹാർവാർഡ് യൂനിവേഴ്സിറ്റിയിൽ ന്യൂറോ ബയോളജി പൂർത്തിയാക്കിയ അനിൽ സ്റ്റാൻഫോർഡിൽ നിന്നാണ് മെഡിക്കൽ ഡിഗ്രി നേടിയത്. സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിൽ നിന്നും അദ്ദേഹം മെക്കാനിക്കൽ എഞ്ചിനീയറിങ്ങും പൂർത്തിയാക്കി. സ്‌പേസ് എക്‌സിൽ എൻജിനീയർ കൂടിയായ അന്നയാണു അനിലിന്റെ ഭാര്യ. ഇവർ മുൻപ് ബഹിരാകാശയാത്ര നടത്തിയിട്ടുണ്ട്.
2021ലാണ് അനിൽ മേനോൻ നാസയുടെ ബഹിരാകാശ യാത്രാസംഘത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. എക്സ്പെഡീഷൻ 75 എന്ന ദൗത്യത്തിൽ സ്യുയൂസ് എംഎസ്–29 പേടകത്തിലാകും അദ്ദേഹത്തിന്റെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര. കസാക്കിസ്ഥാനിലെ കോസ്മോഡ്രോമിൽ നിന്നായിരിക്കും വിക്ഷേപണം.
Subscribe Channeliam YouTube Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
►https://whatsapp.com/channel/0029Va5C...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: