ഇതെന്ത് Y മാപ്പോ? Y MAP? Google Map ആണോ? Youth
Загружено: 2026-01-18
Просмотров: 235
Описание:
കെ.ആർ.എൽ.സി.ബി.സി. യൂത്ത് കമ്മീഷൻ, CCBI Communio യുടെ സഹകരണത്തോടെ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ പന്ത്രണ്ട് ലത്തീൻ രൂപതകളിലെയും യുവജനനേതാക്കൾക്ക് വേണ്ടിയുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ഒരു ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം നടത്തുകയാണ്. ‘Y- MAP’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോഗ്രാമിന്റെ ആദ്യ സെഷൻ 2026 ജനുവരി 17,18 (ശനി, ഞായർ) തീയതികളിൽ കോഴിക്കോട് രൂപതയുടെ ആതിഥേയത്വത്തിൽ നവജ്യോതിസ്സ് റിന്യൂവൽ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. ആദ്യ ഘട്ടത്തിൽ വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം, സുൽത്താൻപേട്ട്, കോഴിക്കോട്, കണ്ണൂർ എന്നീ രൂപതകളിൽ നിന്നുള്ള യുവജനനേതാക്കക്കാണ് പരിശീലനം നൽകുന്നത്. രണ്ടാമത്തെ സെഷൻ *ആലപ്പുഴ മുതൽ നെയ്യാറ്റിൻകര വരെയുള്ള ആറു രൂപതയിലെ യുവനേതാക്കൾക്ക് പരിശീലനം കൊല്ലം കൊട്ടിയം പാസ്റ്ററേൽ സെന്ററിൽ വെച്ച് മാർച്ച് മാസത്തിൽ നടത്താമെന്നു ഏകദേശം ധാരണയായിട്ടുണ്ട്. * സഭാപരിശീലനം നേടിയ യുവജന നേതാക്കളുടെ അഭാവം രൂപത-സംസ്ഥാനതങ്ങളിൽ ശക്തമായി അനുഭവിക്കുന്ന സാഹചര്യത്തിൽ നമ്മുടെ യുവജനങ്ങൾക്ക് മികച്ച പരിശീലനം നൽകി, അവരെ സാമുദായിക സാമൂഹിക നേതൃത്വത്തിലേക്ക് രൂപപ്പെടുത്തുക എന്നതാണ് ഈ ട്രെയിനിംഗ് പ്രോഗ്രാമിന്റെ ആത്യന്തികമായ ലക്ഷ്യം. ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പരിശീലന പരിപാടി നാല് ഘട്ടങ്ങളിലായാണ് നടത്തപ്പെടുന്നത്. വിവിധ ഫോളോഅപ് പ്രോഗ്രാമുകളും ആക്ടിവിറ്റികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രൂപതയിലെ കെ.സി.വൈ.എം. സമിതിയിലെ എല്ലാ ഭാരവാഹികളെയും അടുത്ത ഭാരവാഹിത്വത്തിലേക്ക് കടന്നു വരേണ്ട എല്ലാ യുവജങ്ങളെയും ഉൾപ്പെടുത്തി രൂപതയിൽ നിന്നും 10 പേരെ നിർബന്ധമായും ഈ പരിശീലന പരിപാടിയിൽ പങ്കെടുപ്പിക്കണമെന്ന് ഓർമിപ്പിക്കുന്നു.
KRLCBC യുവജനകമ്മീഷൻ
കെ.സി.വൈ.എം. ലാറ്റിൻ
സംസ്ഥാന സമിതി
❤️🤍💛
❤️🤍💛
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: