മീറാജ് രാവിലെ കാറ്റേ I ഇശൽ വസന്തം I Meeraj Ravile katte I Ishal Vasantham Kannur Shareef I Mdia One
Автор: Ishal Vasantham
Загружено: 2025-05-29
Просмотров: 24868
Описание:
മാപ്പിളപ്പാട്ട് ഇന്ന് ഏതെങ്കിലും വിഭാഗത്തിൻ്റെ മാത്രം കലാരൂപം എന്നതിൽ നിന്നു മാറി കൂടുതൽ ജനകീയമായിത്തീർന്നിരിക്കുകയാണല്ലോ .പരമ്പരാഗത ശൈലിയിൽ തുടങ്ങി പിന്നീട് പുതിയ രൂപഭാവങ്ങളാർജ്ജിച്ച് ഇന്ന് വിവിധങ്ങളായ പരീക്ഷണങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഈ ഗാന ശാഖയെ അതിൻ്റെ നാൾവഴികളിൽ നാട്ടപ്പെട്ട നാഴികക്കല്ലുകളെ രേഖപ്പെടുത്തുവാനുള്ള ഒരു ശ്രമമാണ് ഇവിടെ ഞങ്ങൾ നടത്തുന്നത്.
ഗ്രാമഫോൺ റിക്കാഡുകൾ, കാസറ്റുകൾ, സി.ഡി, സ്റ്റേജ് പ്രോഗ്രാം, സിനിമ, നാടകം ഇവകൾക്കകത്തും പുറത്തുമായി വന്ന ആയിരക്കണക്കിന് മികച്ച മാപ്പിളപ്പാട്ടുകളെ സൂക്ഷ്മ നിരീക്ഷണങ്ങൾക്കും നിരന്തര ഗവേഷണങ്ങൾക്കും വിധേയമാക്കി, അവയുടെ പിന്നിൽ പ്രവർത്തിച്ച പ്രതിഭകളെ ബഹുജനങ്ങൾക്ക് പരിചയപ്പെടുത്തുകയും അവർ ഈ ഗാന ശാഖയ്ക്കു നൽകിയ അമൂല്യ സംഭാവനകളെ അടയാളപ്പെടുത്തുകയും ചെയ്യുക എന്ന ദൗത്യമാണ് ഈ ചരിത്ര പ്രധാനമായ സംരഭത്തിലൂടെ ഞങ്ങൾ ലക്ഷ്യം വെക്കുന്നത്.
കാതോളം വന്നു മടങ്ങുന്ന കേവല ശബ്ദഘോഷങ്ങളല്ല, മറിച്ച് നമ്മുടെ സുഖ ദു:ഖങ്ങൾ, പ്രണയ വിരഹങ്ങൾ, അദ്ധ്വാനാലസ്യങ്ങൾ എന്നല്ല സകല ജീവിത വ്യവഹാരങ്ങളേയും തൊട്ടുണർത്തുകയും തഴുകിത്തലോടുകയും ചെയ്ത, ശ്വാസോഛ്വാസ സമാനം നമ്മിൽ ചേർന്നു നില്ക്കുന്ന അനുഭൂതി വിശേഷങ്ങൾ തന്നെയായിരുന്നു ആ പാട്ടുകൾ എന്നതാണ് സത്യം!
രചയിതാക്കളായി സംഗീത സംവിധായകരായി ഗായകരായി അവയ്ക്കു ജീവൻനല്കാൻ അണിയറയിൽ അല്ലും പകലുമില്ലാതെ ഈറ്റുനോവനുഭവിച്ച യുഗപ്രഭാവരായ ആ കലാകാരന്മാരുടെ സ്ഥാനം വിസ്മൃതിയുടെ ഇരുട്ടറകളിലല്ല, പ്രത്യുത ആസ്വാദക ലക്ഷങ്ങളുടെ മനസ്സിൻ്റെ അന്ത:പുരങ്ങളിൽ തന്നെയാണ് എന്ന ബോധ്യമാണ് ഞങ്ങളെ കർമ്മോത്സുകരാക്കുന്നത്.
പുതിയ തലമുറയും സംഗീതാസ്വാദനത്തിൻ്റെ കാര്യത്തിൽ ഒട്ടും പിറകോട്ടല്ല എന്നത് ശരിയാണെങ്കിലും, നമ്മുടെ ഗാർഹികാന്തരീക്ഷങ്ങളെ, തെരുവുകളെ, യാത്രാവേളകളെ, ഉത്സവാഘോഷങ്ങളെ ഇത്രമേൽ താള നിബദ്ധവും സംഗീത സാന്ദ്രവുമാക്കുന്നതിൽ പൂർവികരായ പ്രതിഭകളുടെ പങ്കിനെക്കുറിച്ചുള്ള അറിവ് വേണ്ടത്ര യുണ്ടോ എന്ന സംശയത്തിനു ന്യായമുണ്ട്. പിറവിയെടുക്കുന്ന പുതിയ പാട്ടുകളുടെ വരികൾ അർത്ഥസമ്പന്നമാവുകയും ഈണത്തിൽ ഒരു സംസ്കാരത്തിൻ്റെ സാന്നിദ്ധ്യം അങ്കുരിക്കുകയും ആലാപനത്തിൽ പാരമ്പര്യമുൾക്കൊണ്ടു കൊണ്ടു തന്നെ പുതുമ കൈവരുത്തുകയും ചെയ്യണമെങ്കിൽ, ആ യാത്രയ്ക്കുള്ള ഇന്ധനം സ്വീകരിക്കേണ്ടത് കൃതഹസ്തരായ പഴയ കലാകാരന്മാരിൽ നിന്നു തന്നെയാണെന്നതിൽ തർക്കമില്ല. അപ്പോൾ അവരെ അറിയാനും അവരുടെ കലാസപര്യകളുടെ ശൈലിയും രീതിയും പാട്ടുകളോടുള്ള അർപ്പണ മനോഭാവവും ഈ രംഗത്തു പ്രവർത്തിക്കുന്ന പുത്തൻ തലമുറയും മനസ്സിലാക്കേണ്ടതുണ്ട് . അതിലേക്കുള്ള ഒരു കാൽവെപ്പെന്ന നിലയിൽ ,അത്യദ്ധ്വാനവും വൻമുതൽ മുടക്കുമുള്ള ഈ ബൃഹത് പദ്ധതി അനേകം വെല്ലുവിളികൾ തരണം ചെയ്യേതുണ്ടെന്ന പൂർണ്ണ ബോധ്യത്തോടെ ഞങ്ങൾ ഏറ്റെടുക്കുകയാണ്.
മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റുന്ന പരസഹസ്രം ജനങ്ങളുടെ പിന്തുണയും മീഡിയകളുടെ കൈത്താങ്ങും ഞങ്ങൾക്കുണ്ടാകുമെന്ന പ്രതീക്ഷ തീർച്ചയായും ഞങ്ങൾക്കുണ്ട്. കാരണം കാലം ആവശ്യപ്പെടുന്ന ഒരു മഹത്തായ കർമ്മത്തിനാണല്ലോ മാപ്പിളപ്പാട്ടു ലോകത്തെ മാണിക്യങ്ങളുമൊത്ത് ഞങ്ങൾ നിങ്ങളുടെ മുന്നിലേ ക്കു വരുന്നത്!
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: