ഗുരുവായൂർ കണ്ണന് മുൻപിൽ | Guruvayoor Kannan song | Chettikulangara Kuthiyottam song
Автор: Vijayaraghava Kurup
Загружено: 2025-12-03
Просмотров: 1777
Описание:
ഗുരുവായൂർ കണ്ണനു മുമ്പിൽ
ഗുരുവായൂർ കണ്ണനു മുമ്പിൽ തൊഴുകൈയ്യോടക്കണി കാണാൻ
തിരുനടയിൽ നിൽക്കും നേരം മിഴിനിറയുന്നോ
ഇതുപുണ്യത്തെളിനീരാണോ അഴലുരുകും കണ്ണീരാണോ
അറിയില്ലെന്റുണ്ണീ കാണാൻ അവിടുന്നില്ലേ
അഖിലം നിൻ വഴികളിലൂടെ ഒഴുകിക്കോട്ടെ..
തിരുവാകച്ചാർത്തണിയുമ്പോൾ ഒരുപൊന്നോടക്കുഴലുള്ളിൽ
അതിലോലം ശ്രുതിചേര്‍ക്കുന്നോ അറിയില്ലുണ്ണീ
അഖിലാണ്ഡ പൊരുളല്ലേ നീ സകലാധാര ശ്രുതിയല്ലോ
അവയെന്നും കണ്ണാ ഉള്ളം തരളിതമാക്കൂ...
സ്വരരാഗത്തിരമാലകളിൽ സ്വയമലിയട്ടെ..
നിറപുത്തിരിയുണ്ണും കണ്ണാ കദളിക്കുലയെണ്ണും കണ്ണാ
കളഭച്ചാർത്തേതും നിത്യം അണിയും കണ്ണാ
ഗുരുവായൂരേകാദശിയിൽ തിരുമുറ്റത്തരികളിലൊന്നായ്
ഹരിനാമജപങ്ങളുതിർക്കാൻ ഒരുവരമുണേ്ടാ..
അണിയുന്നാ വനമാല്യത്തിന്‍ കണിയിവനുണേ്ടാ...
സാന്ദ്രാനന്ദാമൃതമാണോ പൂന്താനപൈന്തേനാണോ
ഗുരൂവായൂരുണ്ണിക്കണ്ണാ നുകരാനിഷ്ടം....
നാരായണ ഗീതങ്ങൾക്കാ നാരായം മതിയാമെന്നോ
പാരാവാരത്തിരയെണ്ണാൻ കുരുടന്നാമോ....
പകരം ശ്രീഹരിയെന്നെഴുതാം തിര മായ്ച്ചോട്ടെ...
ആരാണു മരപ്രഭുവെന്നും ആരങ്ങമരപ്രഭുവെന്നും
ആർക്കറിയാം ഗുരുപവനേശാ നീതാനൊഴികെ
പാലാഴിക്കിക്കരെ നിന്നാൽ ഇൗയേഴകളറിയണമെന്നോ
നീയെവിടെ പള്ളിയുറങ്ങും? ശ്രീവൈകുണ്ഠം?
പകരം മിഴികൂപ്പി തൊഴുതാൽ മതിയാവില്ലേ...!
ഗുരവേ ഗോവിന്ദമുരാരേ ഗുരുവായൂരരുമ നിലാവെ
മുരളീധര മാധവരാധേ മഥുരാധിപതേ
തിരുനാമാവലികളിലടിയൻ തിരയുമ്പോൾ തിരുവടിയെന്നിൽ
കതിരോടക്കുഴലൂതീട്ടെൻ ഗതികാട്ടില്ലേ....
മഴമുകിലിൻ വർണ്ണരഥങ്ങൾ വഴികാട്ടില്ലേ....!
Song : Guruvayoor kannanu munpil
Lyrics, Music & Rendered by : V Vijayaraghava Kurup
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: