പ്രവാസിക്ഷേമത്തില്‍ സമഗ്രതലസ്പര്‍ശിയായി നോര്‍ക്ക; പ്രധാന സ്ഥാപനങ്ങൾ I
Автор: Norka Roots
Загружено: 2025-06-05
Просмотров: 53
Описание:
പ്രവാസിക്ഷേമത്തില്‍ സമഗ്രതലസ്പര്‍ശിയായി നോര്‍ക്ക -നവകേരളം പുതുവഴിയില്‍
2016 മുതല്‍ 2025 വരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട്
പ്രധാന സ്ഥാപനങ്ങൾ
പ്രവാസികൾക്കായി കേരളം നിർമ്മിച്ച വിപുലവും ദീര്‍ഘവീക്ഷണത്തോടെയുമുളള മികച്ച മാതൃകയാണ് നോർക്ക. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ഇതിന് സമാനമായ സംവിധാനം ഇല്ലെന്ന് വ്യക്തമാകുമ്പോഴാണ് കേരളത്തിന്റെ പ്രതിബദ്ധത തെളിയുന്നത്. പ്രവാസത്തിന് മുന്‍പ്, പ്രവാസകാലത്ത്, പ്രവാസത്തിനു ശേഷം എന്നിങ്ങനെ എല്ലാ ഘട്ടങ്ങളിലും സേവനങ്ങളും ക്ഷേമ ഇടപെടലുകളും ഉറപ്പാക്കുന്ന ഏക സംസ്ഥാന സംവിധാനമാണ് നോർക്ക.
2008 ലെ ക്ഷേമ ആക്ട്, 2009 -ലെ പ്രവാസി കേരളീയരുടെ ക്ഷേമ പദ്ധതി എന്നിവകളിലെ വ്യവസ്ഥകൾ പ്രകാരമാണ് ക്ഷേമ ബോർഡ് 2009 മുതൽ പ്രവർത്തിച്ചു വരുന്നത്. ക്ഷേമ പെൻഷൻ, കുടുംബ പെൻഷൻ, അവശതാ പെൻഷൻ, മരണാനന്തര സഹായം, ചികിത്സാധനസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ആനുകൂല്യം, ഡിവിഡന്റ് പദ്ധതി എന്നിവ നടപ്പിലാക്കിവരുന്നു. പ്രതിമാസം 80,000 ത്തോളം പ്രവാസികള്‍ക്കാണ് ക്ഷേമപെന്‍ഷന്‍ ലഭ്യമാക്കുന്നത്. പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ നിയമപരമായ അധികാരങ്ങളോടെ 2016 മുതല്‍ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനും നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രവാസി നിക്ഷേപങ്ങൾ കേരളത്തിന്റെ വികസനത്തിലേക്ക് നയിക്കാൻ രൂപീകരിച്ച സർക്കാർ സ്ഥാപനമാണ് OKIH.
2016 ന്റെ തുടക്കത്തില്‍ 13 സര്‍ക്കാര്‍ പദ്ധതികളാണ് ഉണ്ടായിരുന്നതെങ്കില്‍ നിലവില്‍ 22 പദ്ധതികളായി. പദ്ധതികളുടെ നടത്തിപ്പിനായി നോര്‍ക്ക വകുപ്പിന് 2016 - 17 കാലയളവില്‍ 25.39 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. ഇത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 135.75 കോടി രൂപയും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 143.81 കോടി രൂപയായും 2025-26 സാമ്പത്തിക വര്‍ഷം 150.81 കോടി രൂപയായും വര്‍ധിച്ചു.
നോര്‍ക്കയുടെ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിലേക്കായി നിലവിലുളള 11 ജില്ലാ സെല്ലുകള്‍ക്കു പുറമേ പ്രവാസികള്‍ കൂടുതലായുള്ള ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ നോര്‍ക്കയുടെ പുതിയ സബ്‌സെന്റര്‍ ആരംഭിച്ചു. മലപ്പുറം, കൊല്ലം എന്നിവിടങ്ങളിലെ ജില്ലാ സെല്ലുകള്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
#NorkaRoots #GlobalMalayali #PravasiWelfare #KeralaModelForMigrants
----------------
The official YouTube channel for Norka Roots
Subscribe #NorkaRootsKerala YouTube Channel / norkarootskerala
Visit our website: www.norkaroots.org, www.nifl.norkaroots.org
Stay Connected with us
Facebook: / norkaroots.official
Instagram: / norkaroots
Twitter: / norkaroots1
YouTube: / norkarootskerala
Linkedin: / norkaroots
Daily hunt: https://profile.dailyhunt.in/Norkaroots
Telegram: https://t.me/+XoyjLBzbyW1jYTBl
Norka roots established in 2002, is a registered Government company under Government of Kerala. It acts as a nodal agency for all matters relating to Non Resident Keralites and implements various welfare schemes for the Keralites residing/ working outside Kerala, within and outside India. Norka roots is also an authorized overseas recruitment overseas recruitment agency .
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: