ഉക്കാലി കഴിച്ചിട്ടുണ്ടോ? | Ukkali Recipe in Malayalam | Rare South Indian Sweet
Автор: Ruchi By Yadu Pazhayidom
Загружено: 2021-01-19
Просмотров: 96167
Описание:
Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
ഉക്കാലി
കൊല്ലം ജില്ലയിലെ വെണ്മണി ഗ്രാമത്തിൽ കണ്ടുവരുന്ന ഒരു പ്രാദേശിക വിഭവമാണ് ഉക്കാലി. പെൺകുട്ടികൾ പ്രായമാവുമ്പോഴും ഗർഭിണികൾക്കും വിളമ്പുവാനുമാണ് അമ്മമാർ ഈ വിഭവം തയ്യാർ ചെയ്തിരുന്നത്. വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ്.
ചേരുവകൾ
പുട്ടുപൊടി വേവിച്ചത് : 500 ഗ്രാം
നെയ്യ് : 3 ടേബിൾസ്പൂൺ
ചുക്കുപൊടി : 2 ടേബിൾസ്പൂൺ
ജീരകപ്പൊടി : 2 ടേബിൾസ്പൂൺ
ശർക്കര : 500 ഗ്രാം
പൊട്ടുകടല : 100 ഗ്രാം
തേങ്ങ ചിരവിയത് : 3 മുറി
തയ്യാറാക്കുന്ന വിധം.
500 ഗ്രാം പുട്ടുപൊടി ഉപ്പ് ചേർക്കാതെ ആവിയിൽ വേവിച്ചെടുത്ത് നന്നായി കട്ട ഉടച്ച് മാറ്റി വയ്ക്കുക.
ഒരു പാത്രത്തിലോ പാനിലോ സ്വൽപം വെള്ളം ചേർത്ത് ശർക്കര പാവ് കാച്ചി ഉരുക്കി എടുക്കുക. അതിലേക്ക് ആദ്യം പൊട്ടുകടലയും പിന്നീട് ചിരവി വച്ച നാളികേരവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം എടുത്തു വച്ചിരിക്കുന്ന നെയ്യും കൂടി ചേർത്ത് നന്നായി ഇളക്കിയെടുക്കുക. പിന്നെ മാറ്റി വച്ചിരിക്കുന്ന പുട്ടുപൊടിയും ഒപ്പം ചുക്കുപൊടിയും ജീരകപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ചാൽ ഉക്കാലി തയ്യാർ.
കുട്ടികൾക്കൊക്ക വളരെയധികം ഇഷ്ടപ്പെടണ ഒരു വിഭവമാണ്. ട്രൈ ചെയ്ത് ഫീഡ്ബാക്ക് തരണേ.
Location: Mini Chitta's residence, Kottarakkara
Camera: Akhil Krishnan
Edits: Anand
Creative Support: Amrutha Yadu
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: