സൂചി ഉണ്ടാക്കുന്ന സംരംഭത്തിൽ പിറന്ന ബുള്ളറ്റ്!Why Royal Enfield Became a Cult in India
Автор: Channel I'M
Загружено: 2025-11-15
Просмотров: 43577
Описание:
1901-ലാണ് ആദ്യ റോയൽ ഇൻഫീൽഡ് ബുള്ളറ്റ് യാഥാർത്ഥ്യമായത്. 1932-ൽ, ഇംഗ്ലണ്ടിലെ റോഡിലൂടെ ഘനഗംഭീകമായ ശബ്ദത്തിൽ ബുള്ളറ്റ് ഓടിതുടങ്ങി. 1930-കളുടെ അവസാനം രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോൾ, യുദ്ധമുഖത്തെ അവശ്യപോരാളിയായി അതിനകം എൻഫീൽഡ് ബുള്ളറ്റ് മാറിയിരുന്നു. തീയിൽ വാറ്റി എടുത്ത ഉരുക്ക് മുഷ്ടിപോലെ എൻഫീൽഡ്, സൈന്യത്തിനൊപ്പം കട്ടയ്ക്ക് നിന്നു. സൈനികരുടെ കരുത്തിന്റെ പ്രതീകം പോലെ റോയൽ എൻഫീൽഡ് ! ബുള്ളറ്റ് എന്ന് കേട്ടാൽ യൂണിഫോമണിഞ്ഞ പട്ടാളക്കാരൻ ഇരിക്കുന്ന ഒരു ഇരുചക്രരൂപം മനസ്സിൽ പതിയും ഏത് കൊച്ചുകുട്ടിക്കും. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് തൊട്ടുപിന്നാലേ ഇന്ത്യ-പാക് യുദ്ധമുണ്ടായത് അറിയാമല്ലോ. ആ സമയം ഹിമാലയത്തിലെ ചെങ്കുത്തായ മലനിരകളിലൂടെ, മറ്റൊരു വാഹനത്തിനും കയറിപോകാൻ പറ്റാത്ത ഇടങ്ങളിൽ, പട്ടാളത്തിന് മുന്നോട്ട് നീങ്ങാൻ സഹായം വേണം. റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് വാങ്ങാൻ സർക്കാർ തീരുമാനിച്ചു. അങ്ങനെ എണ്ണൂറോളം Royal Enfield Bullet ഇന്ത്യയിലെത്തി. ഐക്കോണിക് എൻഫീൽഡ് 350 മോഡൽ. ഇറക്കുമതി ചെയ്താൽ മതിയാകുകയില്ല, ഇവിടെ അസംബ്ലിൾ ചെയ്യണം. 1955, മദ്രാസിലെ തിരുവൊട്ടിയൂരിൽ പ്ലാന്റ് തുറന്നു, എൻഫീൽഡ് അസംബ്ലിംഗ് തുടങ്ങി. 1962 ആയപ്പോഴേക്ക് എല്ലാം കംപോണന്റും ഇന്ത്യയിൽ തന്നെ ഉണ്ടാക്കി, എൻഫീൽഡ് ബുള്ളറ്റ് പൂർണ്ണമായും ഇന്ത്യൻ നിർമ്മിതമായി!
മോട്ടോർ എഞ്ചിനീയറിംഗ് വിസ്മയം തുറന്നുവെച്ചിരിക്കുന്ന എൻഫീൽഡ് ബുള്ളറ്റുകൾ..ഒരു ടൈംലെസ് ക്ലാസിക് പോലെ! കാരണം അത് കാഴ്ചയിലും ഗാംഭീര്യത്തിലും ഒരു ബൈക്കല്ല, ഒരു പാറ്റൺ ടാങ്കാണ്! 1950-കളിൽ ലോകയുദ്ധത്തിനു ശേഷം അന്ന് യൂറോപ്പിലാകെ രൂപപ്പെട്ട റെട്രോ-ക്ലാസിക് കൾച്ചറിന്റെ സന്തതിയാണ്.
Royal Enfield| Classic bikes| Retro motorcycles| Royal Enfield Bullet|Himalayan 450| Bullet 350|Hunter 350|Classic 350|
Subscribe Channeliam YouTube Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
►https://whatsapp.com/channel/0029Va5C...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: