Krupaye Krupaye daivakrupaye | Jomon Philip Kadampanad ft.Anil Adoor New Song 2022 [Official Video]
Автор: Jomon Philip Kadampanad
Загружено: 2022-03-18
Просмотров: 141579
Описание:
കൃപയെ കൃപയെ ദൈവകൃപയെ
Song Credits :
Lyrics & Composition - Jomon Philip kadampanad
Singer - Pr.Anil Adoor
Keys & Programming - Sam Philip kadampanad
Flute - Jijin Raj
Bass - Josy John
Rhythm programming - Arjun
Backing Vocals - Bijoy Kilimanoor
Recorded at - Baby's Emmanuel Media - Robin Emmanuel
Mixing & Mastered by - Sijin Varghese
Shoots & Edits - Joner Productions
Visual Recorded - Glorious Revival Church, Chengannur
Video Featured - Abhishai Anil
Special Thanks - Sam Philip, Ansu Jomon, Danson Daniel.
Tell Me about the song - [email protected]
കൃപയെ കൃപയെ ദൈവകൃപയെ
ഞാനാകുന്നതും ദൈവകൃപയാലത്രേ
പ്രശംസിപ്പാനോ പുകഴുവാനോ
യാഹ് അല്ലാതൊന്നും ഭൂവിൽ ഇല്ലായെ
കരയുന്ന കാക്കയ്ക്കും വയലിലെ റോസക്കും
അതതിന്റെ സമയത്ത് എല്ലാം നൽകുന്നവൻ
സർവ്വത്തെയും ഉള്ളംകൈയിൽ വഹിക്കുന്ന ദൈവം
സർവ്വജീവജാലങ്ങൾക്കും ഉടയവൻ ആയവൻ..
നിന്റെ ഭാരം എത്ര തന്നെ ആയാലും ആയാലും
എന്റെ തോളിൽ ഇട്ടു കൊൾവിൻ
എന്നുര ചെയ്തവൻ
തകർന്നിടാൻ ഒരുനാളും സമ്മതിക്കയിലവൻ
അന്ത്യത്തോളമെന്നേ നടത്തിടും നിശ്ചയം
യഹോവ യിരെ ആയി
യഹോവ റാഫ ആയി
യഹോവ റോഹിം ആയി
യഹോവ നിസ്സി ആയി
കൂടെ ഉണ്ട് കൂടെ ഉണ്ട് ജീവകാലമൊക്കെയും
സർവശക്തൻ യഹോവ കൂടെ ഉണ്ട് നിശ്ചയം
ഈ പാട്ട് എഴുതുവാൻ ഉണ്ടായ സാഹചര്യം...
ഞാനും എന്റെ wife അൻസുവും (Ansu)
കുറച്ച് മാസങ്ങൾക്ക് മുൻപ് വളരെ പ്രതികൂലമായ ഒരു സാഹചര്യത്തിലൂടെ കടന്നു പോകേണ്ടി വന്നു. ഒരു സഹായത്തിനായി ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് (ഒരു Rural area ആണ്) ഒരു മലയാളി കുടുംബവും ഇല്ല, വേറെ ആരെയും ഞങ്ങൾക്ക് ഇവിടെ പരിചയവും ഇല്ല. അത്തരം ഒരു സാഹചര്യത്തിൽ ആ വിഷയത്തിനായി ഞങ്ങൾ ഒരുപാട് പ്രാർത്ഥിക്കുകയും അതിനായി വളരെയധികം അലയുകയും ചെയേണ്ടി വന്നു. ഈ വിഷയം അറിഞ്ഞപ്പോൾ മുതൽ ഞങ്ങളുടെ ഇരുകുടുംബങ്ങളിലെ മാതാപിതാക്കളും സഹോദരങ്ങളും, എന്റെ സഭയിലെ ദൈവദാസനും കുടുംബവും, സഭയും, പിന്നെ ഈ വിഷയം അറിയാവുന്ന ചുരുക്കം പേരും ഞങ്ങൾക്ക് വേണ്ടി അപ്പോൾ പ്രാർത്ഥിച്ചുകൊണ്ടു ഇരുന്നു. ചുരുക്കി പറയട്ടെ, പ്രാർത്ഥിച്ചിട്ടും മറുപടി കിട്ടാതെ, ഇനി മുൻപോട്ട് എന്ത് ചെയ്യണമെന് അറിയാതെ വളരെ നിർണായകമായ ആ രാത്രിയിൽ ഞങ്ങൾക് ഒന്ന് പ്രാർത്ഥിക്കുവാൻ പോലും വാക്കുകൾ കിട്ടാതെ കരഞ്ഞു കൊണ്ട് തളർന്ന് കിടന്നുറങ്ങിപോയി എന്തെന്നാൽ, അതിന്റെ പിറ്റേ ദിവസം ഞങ്ങൾക്കു ഞങ്ങളുടെ വീടുമായി ബന്ധപെട്ടു അത്രേ വളരെ നിർണായക ദിവസമായിരുന്നു.
എന്നാൽ ആ വെളുപ്പിനെ ഞാൻ എന്റെ ഉറക്കത്തിൽ നിന്ന് ഉണരുന്നത് ഇങ്ങനെ ഒരു വരി പാട്ട് കേട്ടാണ് "കരയുന്ന കാക്കയ്ക്കും, വയലിലെ റോസക്കും, അതതിന്റെ സമയത്ത് എല്ലാം നൽകുന്നവൻ.." ഇത് ഒരു വാക്യം (സങ്കീ 147:9) ആണെന്ന് എനിക്ക് അറിയാമെങ്കിലും ആ സമയത്ത് ദൈവം എന്നോട് ഈ വാക്യം ഒരു പാട്ട് പോലെ സംസാരിക്കുവായിരുനെന്ന് എനിക്ക് അപ്പോൾ മനസിലായി. അത്ഭുതം എന്ന് പറയട്ടെ, ഞാൻ ഈ വരികൾ ട്യൂൺ ഉൾപ്പെടെ ആണ് കേട്ട് എണീറ്റത്. ഞാൻ ആ കിടക്കയിൽ തന്നെ വേഗത്തിൽ ഈ വരികൾ പാടി ഫോണിൽ റെക്കോർഡ് ചെയാൻ തുടങ്ങി. അപ്പോൾ ഞാൻ ഈ പാട്ട് പാടുന്നത് കേട്ട് അൻസുവും ഉണർന്നു. എന്നാൽ അവൾ വിചാരിച്ചതു ഞാൻ ഏതോ അറിയാവുന്ന ഒരു പാട്ടു ചുമ്മാ പാടുകയാണ് എന്നാണ്. എന്നാൽ ആ നിർണായക ദിവസത്തിൽ ഞാൻ എന്റെ ഉറക്കത്തിൽ കേട്ടത് പോലെ അന്ന് ഞങ്ങൾക്ക് വേണ്ടി ഞങ്ങൾ ഇപ്പോൾ ആയിരിക്കുന്ന സ്ഥലത്ത് കർത്താവു അത്ഭുതം പ്രവർത്തിച്ചു. കണ്ണുനീരിനെ മറികടക്കാത്ത ഒരു ദൈവം ഇന്നും ജീവിക്കുന്നു. ഒരു പ്രതീക്ഷയും ഇല്ലാത്ത സാഹചര്യത്തിൽ കർത്താവു ആ വരികളിലൂടെ അന്ന് രാവിലെ ഞങ്ങളെ ഉറപ്പിക്കുക ആയിരുന്നു.
ഇതിനോട് തുടർന്ന് ചേർന്നുള്ള വരികൾ എല്ലാം ദൈവം എന്റെ ഉറക്കത്തിൽ എന്നോട് ഇടപെട്ട വാക്യങ്ങളിൽ നിന്ന് ഉള്ളതാണ്. (1 കൊരിന്ത്യർ 15:10, സങ്കീ 55:22) ആ ദൈവം ഇന്നും ജീവിക്കുന്നു. ഇന്ന് നിങ്ങൾ അഭിമുഖികരിക്കുന്നത് എത്ര വലിയ പ്രശ്നങ്ങൾ ആണെങ്കിലും ഈ പാട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ "നിന്റെ ഭാരം എത്ര തന്നെ ആയാലും അവന്റെ തോളിൽ ഇട്ടുകൊൾക, തകർന്നിടാൻ എന്റെ യേശു ഒരുനാളും സമ്മതിക്കുകയില്ല.."
ഇത് അനേകർക്ക് ഒരു ആശ്വാസവും വിടുതലുമായി തീരട്ടെന്നു ഞങ്ങളും പ്രാർത്ഥിക്കുന്നു. യേശു നിങ്ങളെ സ്നേഹിക്കുന്നു. യേശു സകലതിനും മതിയായവൻ. Amen
Jomon Philip & Ansu
Available on https://music.apple.com/us/album/krup...
ANTI-PIRACY WARNING * Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material
#jomonphilip #aniladoor #newworshipsongs #newchristiansongs #malayalamworshipsongs
#newchristianmalayamsongs2022 #newworshipsongs2022 #aniladoorsongs #jomonphilipsongs #praiseandworshipsongs #worshipsongs #newmalayalamchristiandevotionalsongs #kripayekripayedaivakripaye #krupayekrupayedaivakrupaye #fastworshipsongs #christiannewsongs2022
#newtamilchristiansongs #tamilchristiansongs #krupayekrupaye #krupayekrupayedaivakrupaye #jomonsongs
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: