70000+ പുസ്തകങ്ങള്‍, അത്യാധുനിക സൗകര്യങ്ങള്‍; അന്താരാഷ്ട്ര നിലവാരത്തിൽ Devagiri College Library
Автор: Mathrubhumi
Загружено: 2024-10-28
Просмотров: 11015
Описание:
68 വര്‍ഷം പഴക്കമുള്ള ദേവഗിരി കോളേജിന്റെ ലൈബ്രറിക്കെട്ടിടം മുഖച്ഛായമാറ്റിയിരിക്കുകയാണ്. സമ്പൂര്‍ണമായി ശീതീകരിച്ച പുതിയ നാലുനില കെട്ടിടത്തിന് ആകെ നാല്പതിനായിരത്തിലേറെ ചതുരശ്രയടി വിസ്തൃതിയുണ്ട്. ഫാ. ജോണ്‍ നീലങ്കാവിൽരൂപകല്പനചെയ്ത ലൈബ്രറി ഡോ. ശശി തരൂര്‍ എം.പി.യാണ് ഉദ്ഘാടനം ചെയ്തത്.
അത്യാധുനികസംവിധാനങ്ങളോടെയാണ് ലൈബ്രറി നിര്‍മിച്ചിരിക്കുന്നത്. 1756-ല്‍ പ്രസിദ്ധീകരിച്ചതുമുതല്‍ അടുത്തിടെ വിപണിയിലെത്തിയതുവരെയുള്ള 72000-ത്തിലധികം പുസ്തകങ്ങള്‍ ഇവിടെയുണ്ട്.
1978-ല്‍ കാംപസില്‍ നിര്‍മിച്ച ഇരുനില ലൈബ്രറിക്കെട്ടിടം കോടികള്‍ ചെലവിട്ട് നവീകരിച്ചാണ് അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തിയത്. കാഴ്ചപരിമിതി നേരിടുന്നവര്‍ക്കും ഡിഫറന്‍ഷ്യലി ഏബിള്‍ഡ് ആയവർക്കും ലൈബ്രറിയില്‍ പ്രത്യേകവിഭാഗം ഒരുക്കിയിട്ടുണ്ട്.
'കിബോ' ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമിന്റെ സൗകര്യത്തോടെ ശബ്ദരേഖയായും പുസ്തകം വായിക്കാനാകും.
ലൈബ്രറിയിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ബയോമെട്രിക് കാര്‍ഡ് സൈ്വപ്പ് ചെയ്യണം. സൗകര്യം വര്‍ധിച്ചതോടെ, നാലായിരം വിദ്യാര്‍ഥികളില്‍ 1300 പേര്‍വരെ ലൈബ്രറിയിലെത്താനും മണിക്കൂറുകള്‍ വായനയില്‍ ചെലവിടാനും തുടങ്ങിയതായി പ്രിന്‍സിപ്പല്‍ ഡോ. ബോബി ജോസ് പറയുന്നു
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#Mathrubhumi
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: