Divyakanthi | Ayyappa Devotional 2025 | Siju Devayani | Durgaprasad | Ratheesh Pallavi
Автор: Pallavi Musics
Загружено: 2025-11-23
Просмотров: 420
Описание:
ദിവ്യകാന്തി
രചന : സിജു ദേവയാനി
സംഗീതം : ദുർഗാപ്രസാദ്
ആലാപനം : രതീഷ് പല്ലവി
പശ്ചാത്തല സംഗീതം : ദിലീപ് ബാബു
ചിത്രസംയോജനം : അനിൽ ഉമ്പിടി
സ്റ്റുഡിയോ : പല്ലവി റെക്കോർഡ് ഇൻ , കണ്ണൂർ
ശബ്ദമിശ്രണം : പാർത്ഥാസ് ഡിജിറ്റൽ, ചീരങ്കാവ്
ദിവ്യകാന്തി
നിൻ നടയിൽ നിന്നും തൊഴുത്തിറങ്ങുമ്പോ -
ഴെൻ കാതിൽ പകർന്നൊരു നളിനകാന്തി!
നിൻ അപദാനങ്ങൾ നീളേ ചൊരിഞ്ഞൊരാ
പാട്ടിൽ തിളങ്ങി നിൻ കനകകാന്തി!
മോഹിനീനന്ദനാ നിൻ ദിവ്യകാന്തി!
വൃശ്ചികമണയുമ്പോൾ നറുമഞ്ഞിലൂടെ
വനമാകെ പടരുന്നോരരുണകാന്തി!
പമ്പയിൽ നീരാടിത്തെളിയുന്ന ഭക്തർ തൻ
ചുറ്റിലും നിറയും നിൻ ഹരിതകാന്തി!
മോഹിനീനന്ദനാ നിൻ ദിവ്യകാന്തി!
ഇരുമുടിക്കെട്ടേന്തി നിൻ മുന്നിലണയുന്ന
പതിതരിൽ പതിയും നിൻ കരുണകാന്തി!
നെയ്യഭിഷേകം കാണുന്ന കൺകളിൽ
മങ്ങാതെ തെളിയും നിൻ വദനകാന്തി!
മോഹിനീനന്ദനാ നിൻ ദിവ്യകാന്തി!
***********************************************************************************************
If you like the video, please like, share, and subscribe to the channel.
============================================================================
Subscribe to the channel 👉 / @pallavimusicsdance
Follow me on Instagram 👉 https://www.instagram.com/ratheeshpal...
Follow me on Facebook 👉 / ratheesh.kumar.official
Website 👉www.pallavischoolofarts.com
==========================================================================
#pallavimusics #ratheeshpallavi #pallavidance
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: