Kuchela Vrutham Kathakali, Thursday, September 10th, 6:30 pm IST
Автор: Sarvamangala Productions
Загружено: 2020-09-10
Просмотров: 10680
Описание: സർവമംഗള യൂട്യൂബ് ചാനലിൽ സെപ്റ്റംബർ 10 അഷ്ടമിരോഹിണി നാളിൽ വൈകുന്നേരം 6.30 ന് കുചേലവൃത്തം കഥകളി കാണാൻ കഥകളി പ്രേമികളെ സഹർഷം സ്വാഗതം ചെയ്യുന്നു. ദുരിതം വിതച്ച മഹാമാരിയുടെ അശാന്തിയിൽ നിഷ്ക്കാമഭക്തിയുടെ , അളവറ്റ സതീർഥ്യസ്നേഹത്തിന്റെ , ദാരിദ്ര്യകർശിതമായ ജീവിതത്തോടുള്ള കാരുണ്യത്തിന്റെ ഒരു സാന്ത്വന സ്പർശം. കുചേലൻ ഭഗവാനു നല്കിയ കല്ലും നെല്ലുമിടഞ്ഞ വിയർപ്പിൽ കുതിർന്ന അവിൽ തന്റെ ഭക്തന്മാരോടുള്ള സക്തിയാൽ എല്ലാം മറന്ന് ഭുജിച്ച ഭഗവാൻ പറയുന്നു, ''പൃഥുകം താവകമിത്ര മധുരമെന്നതു ഞാനും മതിയിൽ ഓർത്തിരുന്നില്ലേ" ഭഗവന്മാഹാത്മ്യത്തിന്റെ മധുരമാണത്. ആ മധുരം ഇതിന്റെ സംഗീതത്തിലുണ്ട് , അതിൽ നിറയുന്ന ജീവിതാനുഭവങ്ങളിലുണ്ട്. ഏതു സാധാരണക്കാരനും ആസ്വാദ്യമായ കഥകളി . കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ശ്രീകൃഷ്ണനായും കലാനിലയം ഗോപി കുചേലനായും വേഷമിടുന്ന ഈ അരങ്ങിനെ ധന്യമാക്കാൻ കോട്ടയ്ക്കൽ മധുവിന്റെ സംഗീതവും. എല്ലാ പ്രേക്ഷകർക്കും സ്വാഗതം . ഈ ജന്മാഷ്ടമി സന്‌ധ്യയിൽ 'കാലവിഷമ'ങ്ങളെ അതിജീവിക്കാൻ ഈ കലാവിരുന്ന് സാർഥകമാകട്ടെ!
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: