യേശു മാത്രം ദൈവം സർവ്വശക്തൻ യേശു അനന്യമായ നാമം യേശു മാത്രം ദൈവം Lyrics . Sujoy Punnoose
Автор: Sujoy Punnoose
Загружено: 2025-12-13
Просмотров: 162
Описание:
യേശു മാത്രം ദൈവം സർവ്വശക്തൻ യേശു
അനന്യമായ നാമം യേശു മാത്രം ദൈവം
ലോകത്തിൽ വെളിച്ചം യേശു മാത്രം
ഇരുട്ടിൻറെ ശക്തികൾ ഓടിമറയും
പാതാള ഗോപുരങ്ങൾ ഇളകിയാടും
സാത്താനും സൈന്യവും വിറച്ചിടുമേ
സർവ്വശക്തനായ, യേശുവിൻറെ നാമത്തിൽ
ശക്തൻ ശക്തൻ സർവ്വശക്തൻ
യേശു മാത്രം സർവ്വശക്തൻ
ഉയർത്തിടാം നാം യേശുവിൻറെ പൊന്നു നാമം.
എനിക്കായി ഒരു പൗരത്വം, സ്വർഗ്ഗത്തിൽ യേശു ഒരുക്കിയല്ലോ
ഈ മർത്യ ദേഹിയെ അമർത്യ ദേഹി ആക്കി മാറ്റുമേ
പിമ്പിൽ ഉള്ളത് മറന്നിടാം, മുമ്പിലുള്ള ലാക്കിലേക്ക്
പരമവിളിയുടെ വിരുതിനായി നാമോടിടാം.
ശക്തൻ ശക്തൻ സർവ്വശക്തൻ
യേശു മാത്രം സർവ്വശക്തൻ
ഉയർത്തിടാം നാം യേശുവിൻറെ പൊന്നു നാമം.
രൂത്തിനായി ഒരു ബോവാസ് വീണ്ടെടുപ്പുകാരൻ
എൻറെ ബോവാസ് യേശു, കാന്ത കുളിച്ചു തൈലം പൂശി, യേശുവിന്റെ അരികിൽ
ആകാശമധ്യേ ഞാനും മണവാട്ടിയായി കൂടെ
അവിടെ നാം ദൈവത്തിൻ വീണകൾ ഏന്തി പാടും
കുഞ്ഞാട്ടിൻ ഗാനം പാടും മോശ യിൻ ഗാനം പാടും
ശക്തൻ ശക്തൻ സർവ്വശക്തൻ
യേശു മാത്രം സർവ്വശക്തൻ.
ഉയർത്തിടാം നാം യേശുവിൻറെ പൊന്നു നാമം
മേഘരൂഢനായി വരുന്ന യേശുരാജൻ
ദാവീദിൻ വേരും വംശവും ശുഭ്രാമായ ഉദയ നക്ഷത്രം
സകല ഗോത്രവും വിലപിക്കും സകല കൺകളും ദർശിക്കും
യേശുവിൻറെ രൂപം അതിമനോഹര രൂപം
ശക്തൻ ശക്തൻ സർവ്വശക്തൻ യേശു മാത്രം
സർവ്വശക്തൻ ,ഉയർത്തിടാം നാം യേശുവിൻറെ പൊന്നു നാമം
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: