Media One Report | Messi Copa America 2016
Автор: Unstoppable Messi
Загружено: 2019-05-30
Просмотров: 215521
Описание:
Courtesy :- Media One
കാൽ പന്തിന്റെ രാജകുമാരന് സമ്മർധങ്ങളെ അതിജീവിക്കാൻ ആവുന്നില്ലെന്ന വിലയിരുത്തൽ..നേതൃപാടവം ഇല്ലെന്ന ആക്ഷേപം....ഇതിഹാസത്തിലേക്കുള്ള ദൂരം കൂടി കൂടി വന്ന ഘട്ടങ്ങൾ....
പിടിച്ചു നിൽക്കാൻ അയാൾക്ക് മുന്നിൽ ചില വഴികൾ കൂടി ബാക്കി ഉണ്ടായിരുന്നു.. അടുത്തടുത്തു വന്ന 2 കോപ്പ അമേരിക്ക ടൂർലമെന്റുകൾ...അർജന്റീക്കാരുടെ പകൽ സ്വപനങ്ങൾക്ക് വീണ്ടും മിശിഹാക്ക് രക്ഷകന്റെ രൂപം...
മാരക്കാനയിൽ നിന്നും സാന്റിയാഗോയിലെത്തിയപ്പോൾ തനിക്കു മുന്നിലെ ദൂരം അപ്രാപ്യമാവുകയാണെന്ന യാഥാർഥ്യം മെസ്സി തിരിച്ചറിഞ്ഞിരുന്നു..പ്രതീക്ഷയുടെ തുരുത്തുകൾ പിന്നെയും രൂപപെട്ടു..അതിന്റെ പേര് നൂറ്റാണ്ടിന്റെ കോപ്പ എന്നായിരുന്നു..മെസ്സിക്ക് വേണ്ടി മാത്രം സംഘടപ്പിച്ചതാണെന്ന് ആളുകൾ അടക്കം പറഞ്ഞു...
അങ്ങനെ മധുര കോപ്പ എത്തി..ലാറ്റിനമേരിക്ക മാത്രമല്ല,ലോകം മുഴുവൻ അമേരിക്കയിലേക്ക് പറിച്ചു നട്ടു..ഒറ്റ ഇടംങ്കാലിന് പിന്നാലെ മാത്രം ഓടിനടന്ന കോടി കണക്കിന് കണ്ണുകൾ...വ്യാഖ്യാനങ്ങളില്ലാത്ത ശാപമോക്ഷത്തിനരികെ മെസ്സിക്ക് മുന്നിൽ വീണ്ടും ചിലിയൻ പോരാളികൾ..കളി തുടങ്ങി..മെഡേലയും മിസ്‌ലയും തീർത്ത ചങ്ങല പൂട്ടുകളിൽ മെസ്സി അടി തെറ്റി വീണു..ഇതിലും പരുക്കനായ പ്രതിരോധ കോട്ട പല തവണ കീറി മുറിച്ച മെസ്സിക്ക് അന്ന് എന്ത് കൊണ്ടാണ് ഇവരെ മറി കടക്കാൻ ആവാതെ പോയത്...
അങ്ങനെ ജീവിതത്തിനും മരണത്തിനുമിടയിൽ വീണ്ടുമൊരു ഷൂട്ട് ഔട്ട്...ആദ്യം കിക്ക് എടുക്കാൻ മെസ്സി എത്തുമ്പോൾ സ്റ്റേഡിയം അനങ്ങിയിരുന്നില്ല..
അന്ന് ആദ്യമായി മെസ്സി കരഞ്ഞു..മെസ്സിക്ക് പിഴച്ചു..പെനാൽറ്റി ബോക്സിന്റെ 4 അതിരുകൾക്ക് പുറത്തെ ഇരുണ്ട യാഥാർഥ്യങ്ങളിലേക്ക് ലക്ഷ്യം തെറ്റി പോയ ആ പന്ത് വലിയ ദുസ്സുചന ആയിരുന്നു..
എല്ലാ ദൈവങ്ങളും കൈ വിട്ട നിസ്സഹായത..കളിപ്പാട്ടം നഷ്ടപ്പെട്ട കുഞ്ഞിനെ പോലെ അയാൾ തേങ്ങി തേങ്ങി കരഞ്ഞു...ആകാശത്തിന് താഴെ ഒന്നിനും അയാളെ ആശ്വസിപ്പിക്കാൻ ആകുമായിരുന്നില്ല... വേദനയുടെ മൂർധന്യാവസ്ഥയിൽ അയാൾ അരുതാത്തത് എന്തൊക്കെയോ പറഞ്ഞു..
തന്റെ പതനം കാത്തിരിക്കുന്നവർക്ക് സന്തോഷിക്കാൻ അവസരം നൽകി കൊണ്ട് ഇനി അജന്റീനക്ക് വേണ്ടി കളിക്കുന്നില്ല എന്ന് അയാൾ ഉറപ്പിച്ചു..ഇതിഹാസത്തിന്റെ രണ്ടാംഘട്ടത്തിലേക്കുള്ള ദൂരം തിരിച്ചു വരവിന്റേതാണ്..#Mediaone
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: