കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന | Kurukkazhikkunna Mathavinte Novena | MIC Veendassery
Автор: MIC Veendassery
Загружено: 2020-04-22
Просмотров: 391545
Описание:
കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന | Kurukkazhikkunna Mathavinte Novena | MIC Veendassery | Fr Dominy CHazhoor | Mary Immaculate Church Veendassery
Prayer:
കന്യകാമറിയമേ,സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ ,എൻ്റെ ജീവിതത്തിലെ കുരുക്കുകളെ നിൻറ്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലലോ കരുത്തറ്റ മാതാവേ ,നിൻറ്റെ കൃപയാലും നിൻറ്റെ മകനും എൻ്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിൻറ്റെ മദ്ധ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കണമേ.
[ഇവിടെ ആവശ്യം പറയുക]
ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയേണമേ . അമ്മേ, എൻ്റെ ഈ അപേക്ഷ കേൾക്കേണമേ, വഴി നടത്തേണമേ,സംരക്ഷിക്കണമേ.
ആമ്മേൻ .
സ്വർഗ്ഗസ്ഥനായ പിതാവേ...
നന്മ നിറഞ്ഞ മറിയമേ...
ത്രീത്വ സ്തുതി...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: